Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ലക്ഷ്യം മറ്റൊരു പദവി: ബിസിസിഐ തലപ്പത്ത് നിന്ന് ജയ് ഷാ ഒഴിയുന്നു


മുംബൈ: ബിസിസിഐ സെക്രട്ടറി സ്ഥാനത്ത് നിന്ന് ഒഴിവാകാന്‍ ജയ് ഷാ തയ്യാറെടു ക്കുന്നു. അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി) ചെയര്‍മാന്‍ സ്ഥാനം ലക്ഷ്യ മിട്ടാണ് നടപടിയെന്നാണ് വിവരം. ചെയര്‍മാന്‍ സ്ഥാനത്തേക്ക് മത്സരിക്കാന്‍ വേണ്ടി യാണ് ബിസിസിഐ സെക്രട്ടറി സ്ഥാനം രാജിവെക്കാന്‍ അദേഹം തയ്യാറെടു ക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. 2020 മുതല്‍ ഗ്രേഗ് ബാര്‍ക്‌ലേ ആണ് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ ചെയര്‍മാന്‍.

ഈ മാസം ഐസിസിയുടെ വാര്‍ഷിക സമ്മേളനം ശ്രീലങ്കയിലെ കൊളംബോയിലാണ് ചേരുന്നത്. അതിന് മുമ്പ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് ജയ് ഷാ മത്സരിക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടായേക്കും. ചെയര്‍മാന്‍ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ആവിഷ്‌കരിക്കേണ്ട നയം വാര്‍ഷിക സമ്മേളനത്തില്‍ തീരുമാനിക്കും. ഈ വര്‍ഷം നവംബറിലാണ് ഐസിസി ചെയര്‍മാന്‍ സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് നടക്കുക.

ഇന്ത്യയില്‍ ക്രിക്കറ്റ് തലപ്പത്ത് 2019 മുതല്‍ ജയ് ഷാ പ്രവര്‍ത്തിക്കുന്നുണ്ട്. ഐ.സി.സി ചെയര്‍മാനായി ജയ്ഷാ തിരഞ്ഞെടുക്കപ്പെട്ടാല്‍ ഏറ്റവും പ്രായം കുറഞ്ഞ അധ്യക്ഷ നായി അദേഹം മാറും. അതേസമയം ഈ വിഷയത്തില്‍ ബിസിസിഐയോ ജയ് ഷായോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

ബിസിസിഐ തലപ്പത്ത് മികച്ച പ്രകടനമാണ് ജയ് ഷാ കാഴ്ചവയ്ക്കുന്നതെന്ന് മുന്‍ താരങ്ങള്‍ ഉള്‍പ്പെടെ അഭിപ്രായപ്പെട്ടിരുന്നു. ജയ് ഷാ വളരെ നല്ല രീതിയില്‍ കാര്യങ്ങള്‍ മുന്നോട്ടുകൊണ്ടുപോകുന്നുവെന്നും എന്നാല്‍ രാഷ്ട്രീയവല്‍കരിക്കുന്നവര്‍ അദേഹത്തിന് അര്‍ഹിക്കുന്ന അഭിനന്ദനം നല്‍കുന്നില്ലെന്നും സുനില്‍ ഗവാസ്‌കര്‍ അഭിപ്രായപ്പെട്ടിരുന്നു.


Read Previous

ത്രിപുരയില്‍ എച്ച്ഐവി ബാധിച്ച് 47 വിദ്യാര്‍ഥികള്‍ മരിച്ചു; 828 പേര്‍ രോഗ ബാധിതര്‍: ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്

Read Next

ആത്മഹത്യകള്‍ പെരുകുന്നു; വിദേശ രാജ്യങ്ങളില്‍ നിന്നും ഓസ്‌ട്രേലിയയില്‍ പഠിക്കാനെത്തുന്ന വിദ്യാര്‍ത്ഥികള്‍ കടുത്ത മാനസിക സംഘര്‍ഷം അനുഭവിക്കുന്നതായി പഠന റിപ്പോര്‍ട്ട്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »