Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

വ്യോമസേന പരിശീലന വിമാനം തകർന്നുവീണു; പൈലറ്റ‌് അത്ഭുതകരമായി രക്ഷപ്പെട്ടു


ചെന്നൈ: പതിവ് പരിശീലന പറക്കലിനിടെ വ്യോമസേനയുടെ പിലാറ്റസ് പിസി-7 എംകെ2 പരിശീലന വിമാനം തകർന്നുവീണു. ചെന്നൈയിലെ താംബരത്തിന് സമീപമാണ് വിമാനം തകർന്ന് വീണത്. അപകടം ഉണ്ടായ ഉടൻ പൈലറ്റ് പുറത്തേക്ക് ചാടി രക്ഷപ്പെട്ടു. അപകടത്തിന്റെ കാരണം കണ്ടെത്താൻ കോർട്ട് ഓഫ് എൻക്വയറി (സിഒഐ) ഉത്തരവിട്ടു. പൈലറ്റുമാരുടെ പരിശീലനത്തിനായി വ്യാപകമായി ഉപയോഗിക്കുന്ന സ്വിസ് വിഭാഗത്തിൽപ്പെടുന്ന ടർബോപ്രോപ്പ് വിമാനമാണ് പിലാറ്റസ്.

ഇന്ത്യൻ വ്യോമസേനയുടെ പറക്കൽ പരിശീലന സ്കൂൾ (എഫ്ഐഎസ്) ചെന്നൈയിലെ താംബരം എയർഫോഴ്സ് സ്റ്റേഷനിലാണ് പ്രവർത്തിക്കുന്നത്. നിലവിൽ പരിചയസമ്പന്നരായ സായുധ സേന പൈലറ്റുമാർക്ക് പരിശീലനം നൽകുകയും അവരെ വളരെ വിദഗ്ദ്ധ പരിശീലനം നൽകുകയാണഅ എഫ്ഐഎസ് ചെയ്യുന്നത്. ബേസിക്, ഇന്റർമീഡിയറ്റ്, അഡ്വാൻസ്ഡ് ഫ്ലൈയിംഗ് പരിശീലന സമയത്ത് അബ്-ഇനീഷ്യോ പൈലറ്റുമാരെ പരിശീലിപ്പിക്കുകയും അവരെ എയർ വാരിയേഴ്‌സായി രൂപപ്പെടുത്തുകയും ചെയ്യുന്നു.

പത്ത് ഘട്ടങ്ങളായുള്ള പറക്കൽ പരിശീലനവും 200 മണിക്കൂറിലധികം ഗ്രൗണ്ട് പരിശീലനവും ഉൾക്കൊള്ളുന്ന 22 ആഴ്ച നീണ്ടുനിൽക്കുന്ന കഠിനമായ പരിശീലന കോഴ്സ് പൂർത്തിയാക്കിയ ശേഷമാണ് ക്യുഎഫ്ഐകൾ ബാഡ്ജ് നേടുന്നത്. ഇന്ത്യൻ വ്യോമസേന, ഇന്ത്യൻ നാവികസേന, ഇന്ത്യൻ ആർമി, ഇന്ത്യൻ കോസ്റ്റ് ഗാർഡ്, സൗഹൃദ വിദേശ രാജ്യങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള ഉദ്യോഗസ്ഥർ താംബരത്ത് ക്യുഎഫ്ഐ പരിശീലന കോഴ്സിൽ പങ്കെടുക്കുന്നുണ്ട്.


Read Previous

ബിഹാറിലെ എൻഡിഎയുടെ മഹാവിജയത്തിൽ പ്രതികരിച്ച് പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും; ‘വികസനത്തിനും സദ്ഭരണത്തിനും സാമൂഹിക നീതിക്കും കിട്ടിയ വിജയം’

Read Next

കുട്ടികളിൽ പിടിപെട്ടാൽ മരണം ഉറപ്പ്, രക്ഷപ്പെടുന്നവരുടെ ശ്വാസകോശം ചുരുങ്ങും; മുൻകരുതൽ സ്വീകരിക്കാൻ അറിയേണ്ടത്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »