Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

സൗദി സര്‍വീസുകള്‍ ഇന്ന് രാത്രി വരെ റദ്ദാക്കി എയര്‍ ഇന്ത്യ; മസ്‌കത്തിലേക്കുള്ള സര്‍വീസുകള്‍ പുനരാരംഭിച്ചു


ന്യൂഡല്‍ഹി: പശ്ചിമേഷ്യയില്‍ ആക്രമണം ശക്തമായ സാഹചര്യത്തില്‍ സൗദി അറേബ്യ ഉള്‍പ്പെടെ യുള്ള ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള വിമാന സര്‍വീസുകളില്‍ മാറ്റം വരുത്തി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസും. സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി സൗദി അറേബ്യയിലെ പ്രധാന നഗരങ്ങളായ റിയാദ്, ജിദ്ദ, ദമ്മാം എന്നിവിടങ്ങളിലേക്കുള്ള എല്ലാ ഷെഡ്യൂള്‍ഡ് സര്‍വീസുകളും ഇന്ന് (മാര്‍ച്ച് നാല്) അര്‍ദ്ധരാത്രി വരെ താല്‍ക്കാലികമായി റദ്ദാക്കിയതായി അധികൃതര്‍ അറിയിച്ചു.

സൗദിയില്‍ നിന്ന് ഇന്ത്യയിലേക്കും തിരിച്ചുമുള്ള യാത്രക്കാര്‍ക്ക് ഇത് ബാധകമാണ്. എന്നാല്‍ ജിദ്ദയില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരികെ എത്തിക്കുന്നതിനായി വലിയ വിമാനങ്ങള്‍ (ബോയിങ് 777) ഉപയോഗിച്ചുള്ള പ്രത്യേക രക്ഷാദൗത്യ സര്‍വിസുകള്‍ ആരംഭിച്ചിട്ടുണ്ട്. പ്രവാസികളെ നാട്ടിലെത്തിക്കു ന്നതിനായി എയര്‍ ഇന്ത്യ പ്രത്യേക വിമാന സര്‍വീസുകള്‍ ആരംഭിച്ചു. ഇതിന്റെ ഭാഗമായി 350 സീറ്റുക ളുള്ള ബോയിങ് 777 വിമാനം മുംബൈയില്‍ നിന്ന് ജിദ്ദയിലേക്ക് പുറപ്പെട്ടു. ഡല്‍ഹിയില്‍ നിന്ന് ദുബൈയിലേക്ക് ബോയിങ് 787-9 വിമാനവും ഇന്ന് പുലര്‍ച്ചെ മുംബൈയില്‍ നിന്ന് ദുബായിലേക്ക് മറ്റൊരു വിമാനവും സര്‍വീസ് നടത്തുമെന്ന് എയര്‍ ഇന്ത്യ അറിയിച്ചിരുന്നു.

ഒമാനിലെ മസ്‌കത്തിലേക്കുള്ള സര്‍വീസുകള്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഭാഗികമായി പുനരാരംഭിച്ചി ട്ടുണ്ട്. മസ്‌കറ്റില്‍ നിന്ന് കൊച്ചി, കോഴിക്കോട് ഉള്‍പ്പെടെയുള്ള നഗരങ്ങളിലേക്ക് വിമാനങ്ങള്‍ പറന്നുതു ടങ്ങിയത് പ്രവാസികള്‍ക്ക് ആശ്വാസമായി. നിലവിലെ നിയന്ത്രണങ്ങള്‍ കാരണം യാത്ര റദ്ദാക്കേണ്ടി വന്നവര്‍ക്കോ യാത്ര മാറ്റിവെക്കുന്നവര്‍ക്കോ എയര്‍ ഇന്ത്യ പ്രത്യേക ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഫെബ്രുവരി 28ന് മുന്‍പ് ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് മാര്‍ച്ച് അഞ്ച്? വരെയുള്ള യാത്രകള്‍ക്ക് അധിക നിരക്ക് ഈടാക്കാതെ തീയതി മാറ്റാം. യാത്ര പൂര്‍ണമായും റദ്ദാക്കുന്നവര്‍ക്ക് ടിക്കറ്റ് തുക മുഴുവനായി റീഫണ്ട് നല്‍കുമെന്നും കമ്പനി അറിയിച്ചു.


Read Previous

ശൈലജയെ ഒതുക്കിയോ? മട്ടന്നൂരിൽ നിന്ന് പേരാവൂരിലേക്ക്; എം.എം. മണിക്ക് സീറ്റില്ല, പേരാമ്പ്രയില്‍ ടിപി രാമകൃഷ്ണന്‍, ഉടുമ്പൻ ചോലയിൽ മണിക്ക് പകരം ജയചന്ദ്രൻ, തളിപ്പറമ്പിൽ ഗോവിന്ദന് പകരക്കാരിയായി ഭാര്യ ശ്യാമള

Read Next

ശ്രീലങ്കൻ തീരത്ത് ഇറാൻ യുദ്ധക്കപ്പൽ തകർത്തു; 101 നാവികരെ കാണാതായി, പശ്ചിമേഷ്യൻ സംഘർഷം ഇന്ത്യൻ മഹാസമുദ്രത്തിലേക്കും

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »