
റിയാദ്: സൗദി സെക്ടറിൽ എയർ ഇന്ത്യ എക്സ്പ്രസിന്‍റെ വൈകിപ്പറക്കൽ തുടർക്കഥയാവുന്നു. കോഴിക്കോട് നിന്ന് റിയാദിലേക്കുള്ള വിമാനമാണ് ഏറ്റവും ഒടുവിലായി വൈകിയത്. കരിപ്പൂരിൽ നിന്ന് ശനിയാഴ്ച രാത്രി എട്ടിന് റിയാദിലേക്ക് പുറപ്പെടേണ്ട ഐഎക്സ് 321 വിമാനം പൈലറ്റ് എത്താൻ വൈകിയത് കൊണ്ട് ഞായറാഴ്ച പുലർച്ചെ രണ്ടിനാണ് യാത്ര തിരിച്ചത്.
വിമാനം ആറ് മണിക്കൂർ വൈകിയിരുന്നു. മണിക്കൂറുകൾ മുമ്പേ എയർപ്പോർട്ടിലെത്തിയതിനാൽ സ്ത്രീകളും കുട്ടികളുമടങ്ങുന്ന മുന്നൂറോളം യാത്രക്കാർ ആകെ ഒൻപത് മണിക്കൂറാണ് കരിപ്പൂർ വിമാനത്താവളത്തിൽ ദുരിതമനുഭവിച്ചത്. വിമാനം റിയാദിലെത്തിയത് പിറ്റേന്ന് വളരെ വൈകിയാണ്. ഇതുമൂലം ഞായറാഴ്ച ജോലിയിൽ പ്രവേശിക്കേണ്ട നിരവധി ആളുകൾക്കും സ്കൂളിലെത്തേണ്ട വിദ്യാർഥി കൾക്കും മുടക്കം സംഭവിച്ചു.