Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

വേനലവധി തിരക്കിലും വൈകിപ്പറക്കലും റദ്ദാക്കലും തുടർക്കഥയാക്കി എയർ ഇന്ത്യ എക്സ്പ്രസ്


കോഴിക്കോട് നിന്നും ഇന്നലെ കുവൈത്തിലേക്കും തിരിച്ചുമുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനം റദ്ദാക്കിയതോടെ നൂറുക്കണക്കിന് യാത്രക്കാർ പെരുവഴിയിലായി. വേനലവധി ആയതിനാൽ കുടുംബങ്ങളടക്കം നൂറുക്കണക്കിന് പേരാണ് ദിനംപ്രതി നാട്ടിലേക്ക് തിരിക്കുന്നത്. ഇതിനായി നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാർക്കാണ് ഏറ്റവും ബുദ്ധിമുട്ട് നേരിടേണ്ടി വന്നത്. അവസാന നിമിഷമാണ് തങ്ങൾക്ക് എയർ ഇന്ത്യയുടെ ഭാഗത്തുനിന്ന് അറിയിപ്പ് ലഭിച്ചതെന്ന് യാത്രക്കാർ പറഞ്ഞു.

ചികിത്സക്കായും വീട്ടിലെയും മറ്റും അത്യാവശ്യങ്ങൾക്കായും തിരിച്ചവരായിരുന്നു യാത്രക്കാരിൽ പലരും. ചുരുങ്ങിയ ദിവസത്തേക്ക് നാട്ടിൽ ലീവെടുത്ത് പോകു ന്നവരുടെ യാത്രയും പെരുവഴിയിലായി. യാത്രക്കാരിൽ പലർക്കും സീറ്റ് ലഭ്യത ക്കനുസരിച്ച് ഷെഡ്യൂൾ മാറ്റി നൽകിയെങ്കിലും മൂന്നും നാലും ദിവസം കാത്തി രിക്കേണ്ട അവസ്ഥയിലാണുള്ളത്.

എന്നാൽ കല്യാണം, അടുത്ത ബന്ധുക്കളുടെ മരണം തുടങ്ങിയ ആവശ്യങ്ങൾക്ക് നാട്ടിൽ പോവേണ്ടവർ അധിക ചാർജ് നൽകി മറ്റു വിമാനങ്ങളിൽ യാത്ര തിരിച്ചു. നിരന്തരമായുള്ള വൈകിപ്പറക്കലും,റദ്ദാക്കലും എയർ ഇന്ത്യ എക്‌സ്പ്രസിന്റെ സ്വീകാര്യത മലബാറിലെ യാത്രക്കാരിൽ വല്ലാതെ കുറച്ചിട്ടുണ്ട്. ടിക്കറ്റ് എടുക്കു ന്നവരോട് സ്വന്തം ഉത്തരവാദിത്തത്തിൽ ടിക്കറ്റെടുക്കാനാണ് ട്രാവൽ ഏജന്റുമാർ നിർദേശിക്കുന്നത്.

ഇപ്പോൾ രണ്ടും കൽപ്പിച്ചാണ് യാത്രക്കാർ എയർ ഇന്ത്യ എക്‌സ്പ്രസിൽ ടിക്കറ്റെടു ക്കുന്നത്. കോഴിക്കോട്ടേക്ക് കുവൈത്തിൽ നിന്ന് നേരിട്ട് മറ്റു സർവീസുകൾ ഇല്ലാത്തത് മലാബാറിലെ യാത്രക്കാരുടെ ദുരിതം കൂട്ടുകയാണ്. അതിനിടെ വിമാന ജീവനക്കാ രുടെ കുറവാണ് വിമാനങ്ങൾ വൈകുന്നതിന് കാരണമായി എയർ ഇന്ത്യ എക്സ്പ്രസ് അധികൃതർ പറയുന്നത്.


Read Previous

വില്ലകളിലും മറ്റും പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ അടച്ചുപൂട്ടണമെന്ന് ഖത്തര്‍ വിദ്യാഭ്യാസ മന്ത്രാലയം; വിയോജിപ്പുമായി ഖത്തര്‍ ചേംബര്‍

Read Next

നിങ്ങളുടെ പാസ്‌പോര്‍ട്ട് ഉപയോഗം താത്ക്കാലികമായി നിര്‍ത്തിയിരിക്കുന്നു! പുതിയ സന്ദേശവുമായി തട്ടിപ്പുകാർ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »