Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

എയർ ഇന്ത്യയുടെ സർവീസുകൾ വെട്ടിക്കുറക്കുന്ന നടപടി പ്രതിഷേധാർഹം: സഊദി കെ.എം.സി.സി


റിയാദ്: കേരളത്തിൽ നിന്ന് ഗൾഫ് രാജ്യങ്ങളിലേക്കുള്ള എയർ ഇന്ത്യ എക്‌സ്പ്രസ് സർവീസുകൾ വെട്ടിക്കുറക്കാനുള്ള തീരുമാനം പ്രതിഷേധാർഹവും തീരുമാനത്തിൽ നിന്ന്പിന്മാറണമെന്നും സഊദി കെ.എം.സി.സി. നാഷണൽ കമ്മിറ്റി ആവശ്യപ്പെട്ടു. ഒക്ടോബർ അവസാന വാരം നിലവിൽ വരുന്ന ശൈത്യകാല ഷെഡ്യൂളിൽ കേരളത്തിൽ നിന്ന് ഗൾഫിലേക്കുള്ള 75 ഓളം സർവീസുകൾ റദ്ദാക്കു മെന്നാണ് റിപ്പോർട്ട് . ഇതിൽ 25 സർവീസുകൾ ഗൾഫ് മേഖലയിലെ പ്രവാസികൾ ഏറെ ആശ്രയിക്കുന്ന കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് മാത്രമാണ് വെട്ടിക്കുറയ്ക്കുന്നത്.

എയർ ഇന്ത്യ എക്സ്പ്രസ്സ്‌ ഈ നീക്കവുമായി മുന്നോട്ട് പോകുന്ന പക്ഷം വിഷയത്തിൽ അടിയന്തരമായി ഇടപെടൽ ആവശ്യമാണെന്ന. കാര്യം കെഎംസിസി നേതാക്കൾ മാതൃ സംഘടനയായ മുസ്ലിംലീഗ് നേതാക്കളുടെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ട്.

കേരളത്തിലെ മറ്റു വിമാനത്താവളങ്ങളിൽ നിന്നും സർവീസ് വെട്ടികുറക്കൽ നടപടിയുമായി മുന്നോട്ട് പോകുന്നത് പ്രവാസികൾക്ക് വലിയ യാത്ര ദുരിതമാണ് സമ്മാനിക്കുകയെന്ന് മുഖ്യ രക്ഷാധികാരി കെ. പി മുഹമ്മദ്‌കുട്ടി, പ്രസിഡന്റ് കുഞ്ഞിമോൻ കാക്കിയ,ജനറൽ സെക്രട്ടറി അഷ്‌റഫ് വേങ്ങാട്ട്, ട്രഷറർ അഹമ്മദ് പാളയാട്ട്, ചെയർമാൻ ഖാദർ ചെങ്കള എന്നിവർ പറഞ്ഞു.

ഈ നീക്കം സാധാരണക്കാരായ പ്രവാസികളെ ഗുരുതരമായി ബാധിക്കുമെന്നും വിമാന ടിക്കറ്റ് നിരക്ക് വർധിക്കുന്നതിനും യാത്രാദുരിതങ്ങൾക്കും ഇത് വഴിവെക്കുമെന്നും ആയതിനാൽ ഈ നീക്കത്തിൽ നിന്നും എയർ ഇന്ത്യ എക്സ്പ്രസ്സ് പിൻമാറണമെന്നും സഊദി കെഎംസിസി നേതാക്കൾ ആവശ്യപ്പെട്ടു.

പ്രവാസികളെ ദുരിതത്തിലാക്കുന്ന നടപടികളുമായി മുന്നോട്ട് പോകരുതെന്ന് ആവശ്യപ്പെട്ട് കേന്ദ്ര വ്യോമയാന മന്ത്രി, മുഖ്യമന്ത്രി , എയർ ഇന്ത്യ എക്സ്പ്രസ്സ്‌ മാനേജ്‌മെന്റ് എന്നിവർക്ക് അടിയന്തര സന്ദേശമയക്കുമെന്നും നേതാക്കൾ വ്യക്തമാക്കി.


Read Previous

പവർ ബാങ്കിന് നിരോധനം, എമിറേറ്റ്സിനു പിന്നാലെ ഫ്ലൈ ദുബൈ; യുഎഇയിലെ വിമാനയാത്രയിൽ ഇനി ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

Read Next

ടൂറിസം രംഗത്തും സ്വദേശിവത്കരണം; പ്രവാസികളിൽ നിരവധിപേർക്ക് തൊഴിൽ നഷ്ടം; സൗദിയുടെ പ്ലാൻ ഇങ്ങനെ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »