ഷെയ്ഖ് ഹസീനയുമായി ചർച്ച നടത്തി അജിത് ഡോവൽ; കിഴക്കൻ മേഖലകളിൽ ജാഗ്രത നിർദേശം


ന്യൂഡൽഹി: രാജിവച്ച ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുമായി ഇന്ത്യയുടെ ദേശീയ സുരക്ഷ ഉപദേഷ്‌ടാവ് അജിത് ഡോവൽ ചർച്ച നടത്തി. ഗാസിയാബാദിലെ ഹിൻഡൺ എയർ ബേസിൽ വച്ചാണ് ഇരുവരും ചർച്ച നടത്തിയത്. ബംഗ്ലാദേശിലെ നിലവിലെ സാഹചര്യത്തെക്കുറിച്ചും ഹസീനയുടെ ഭാവി പരിപാടികളെക്കുറിച്ചുമാണ് ചർച്ച നടത്തിയതെന്നാണ് വിവരം.

ഷെയ്ഖ് ഹസീനയുമായി ദേശീയ സുരക്ഷ ഉപദേഷ്‌ടാവ് അജിത് ഡോവൽ ചർച്ച നടത്തി. ബംഗ്ലാദേശിലെ നിലവിലെ സാഹചര്യവും ഭാവി പരിപാടികളുമാണ് ചർച്ചാവിഷയമെന്നാണ് വിവരം.

ഭരണ വിരുദ്ധ പ്രക്ഷോഭത്തെ തുടർന്ന് പ്രധാനമന്ത്രി സ്ഥാനം രാജിവച്ച് ഉത്തർപ്രദേ ശിലെ ഗാസിയാബാദിലെത്തിയ ഷെയ്ഖ് ഹസീനയ്‌ക്ക് രാജ്യം കനത്ത സുരക്ഷയൊ രുക്കി. ഹസീനയെയും സഹോദരിയെയും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിട്ടുണ്ട്. സുരക്ഷ കണക്കിലെടുത്ത് രാജ്യത്തിന്‍റെ കിഴക്കൻ മേഖലകളിൽ അതീവ ജാഗ്രത ഏർപ്പെടുത്തിയിട്ടുണ്ട്.

ഹെർക്കുലീസ് സൈനിക വിമാനത്തിൽ ഇന്നലെ (ഓഗസ്റ്റ് 5) വൈകുന്നേരമാണ് ഷെയ്ഖ് ഹസീനയും സഹോദരിയും ഹിൻഡൺ എയർ ബേസിൽ ഇറങ്ങിയത്. ഹസീന ഇന്ത്യയിലെത്തിയതിനെ തുടർന്ന് ഡൽഹിയിലെ ബംഗ്ലാദേശ് ഹൈക്കമ്മീഷന് പുറത്ത് പ്രതിഷേധം ശക്തമാക്കിയിരുന്നു.


Read Previous

വയനാടിനായി 10 ദിവസത്തെ ശമ്പളം നല്‍കാമോ?; ജീവനക്കാരോട് സർക്കാർ; വീണ്ടും സാലറി ചലഞ്ച്; അഞ്ച് ദിവസത്തെ ശമ്പളം നല്‍കാന്‍ സര്‍വീസ് സംഘടനകള്‍ക്ക് ഇടയില്‍ ധാരണ

Read Next

ഷെയ്ഖ് ഹസീന ഇനി രാഷ്‌ട്രീയത്തിലേക്കില്ല’; രാജി കുടുംബത്തിന്‍റെ നിർബന്ധത്തെ തുടർന്നെന്നും മകൻ സജീബ് വാസെദ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »