Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

എന്‍സിപി പിളര്‍ത്തി അജിത് പവാര്‍, 29 എംഎല്‍എമാരുമായി എന്‍ഡിഎ ക്യാമ്പില്‍; ഉപമുഖ്യമന്ത്രി


മുംബൈ: മഹാരാഷ്ട്രയില്‍ എന്‍സിപി പിളര്‍ന്നു. എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറിനെ ഞെട്ടിച്ച്, പ്രമുഖ പാര്‍ട്ടി നേതാവ് അജിത് പവാറും അദ്ദേഹത്തെ അനുകൂ ലിക്കുന്ന എംഎല്‍എമാരും എന്‍ഡിഎ സര്‍ക്കാരില്‍ ചേര്‍ന്നു. 29 എംഎല്‍എമാരുടെ പിന്തുണ തനിക്കുണ്ടെന്നാണ് അജിത് പവാര്‍ അവകാശപ്പെടുന്നത്. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ അജിത് പവാര്‍ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.

സര്‍ക്കാരിന്റെ ഭാഗമാകുന്നതിന്റെ ഭാഗമായാണ് തന്നെ പിന്തുണയ്ക്കുന്ന എംഎല്‍എ മാരുമായി അജിത് പവാര്‍ രാജ്ഭവനിലെത്തിയത്. പ്രതിപക്ഷ നേതൃസ്ഥാനം ഒഴിഞ്ഞ ശേഷമാണ് അജിത് പവാര്‍ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്.

ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്‌നാവിസിനൊപ്പമാണ് അജിത് പവാര്‍ രാജ്ഭവനിലെത്തിയത്. അജിത് പവാറിനൊപ്പമുള്ള 9 എംഎല്‍എമാര്‍ക്കും മന്ത്രി സ്ഥാനം നല്‍കുമെന്നാണ് സൂചന. മഹാരാഷ്ട്ര നിയമസഭയിലെ പ്രതിപക്ഷ നേതാവ് സ്ഥാനം ഒഴിയാനുള്ള ആഗ്രഹം അജിത് പവാര്‍ പരസ്യമായി പ്രകടിപ്പിച്ചതിന് പിന്നാലെ യാണ് ദേശീയ രാഷ്ട്രീയത്തെ തന്നെ ഞെട്ടിച്ചുകൊണ്ടുള്ള അപ്രതീക്ഷിത നീക്കം.


Read Previous

എനിക്ക് ഒന്നുമറിയില്ല’; അജിത്തിന്റെ ചടുല നീക്കം, പകച്ച് ശരദ് പവാര്‍, ‘കണ്ണടച്ച് തുറക്കുന്നതിന് മുന്‍പ്’ ഉപമുഖ്യമന്ത്രി

Read Next

എന്‍സിപി കേരള ഘടകം ശരദ് പവാറിനൊപ്പം; ഇടത് മുന്നണിയില്‍ തുടരും: എകെ ശശീന്ദ്രന്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »