Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

എ കെ ശശീന്ദ്രൻ തന്നെ എൽഡിഎഫ് സ്ഥാനാർത്ഥി; വഴങ്ങാതെ മുക്കം മുഹമ്മദ് വിഭാഗം, എൻസിപിയിൽ പോര് മുറുകുന്നു


കോഴിക്കോട്: എലത്തൂർ നിയമസഭാ മണ്ഡലത്തിൽ എൽ ഡി എഫ് സ്ഥാനാർത്ഥിയായി എ കെ ശശീന്ദ്രനെ എൻ സി പി ദേശീയ നേതൃത്വം ഔദ്യോഗികമായി പ്രഖ്യാപിച്ചു.

സംസ്ഥാന നേതൃത്വം മുക്കം മുഹമ്മദിന്റെ പേര് ഉൾപ്പെടെ ശുപാർശ ചെയ്തിരുന്നെങ്കിലും ദേശീയ നേതൃത്വം ശശീന്ദ്രനെ തന്നെ തിരഞ്ഞെടുക്കുകയായിരുന്നു എന്നാണ് ശശീന്ദ്രനടക്കം പറയുന്നത്. സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് ശേഷം കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ എത്തിയ ശശീന്ദ്രന് പ്രവർത്തകർ ആവേശകരമായ സ്വീകരണം നൽകി. മുക്കം മുഹമ്മദ് സ്ഥാനാർത്ഥിയാകാൻ അർഹനാണെന്നും എന്നാൽ ദേശീയ നേതൃത്വത്തിന്റെ തീരുമാനം അംഗീകരിക്കാൻ എല്ലാവരും ബാധ്യസ്ഥരാണെന്നും ശശീന്ദ്രൻ പ്രതികരിച്ചു. മുക്കം മുഹമ്മദിന്റെ ഭാഗത്തുനിന്നും മുന്നണിക്ക് ദോഷം ഉണ്ടാകുന്നത് ഒന്നും ഉണ്ടാവില്ല എന്നാണ് കരുതുന്നതെന്നും ശശീന്ദ്രൻ കൂട്ടിച്ചേർത്തു.

മുക്കം മുഹമ്മദ് പോരിനിറങ്ങിയേക്കും

അതേസമയം, ശശീന്ദ്രന്റെ സ്ഥാനാർത്ഥിത്വത്തിനെതിരെ എൻ സി പി കോഴിക്കോട് ജില്ലാ കമ്മിറ്റിയിൽ പ്രതിഷേധം പുകയുകയാണ്. എ കെ ശശീന്ദ്രൻ വീണ്ടും മത്സരിക്കുന്നതിനോട് ജില്ലാ കമ്മിറ്റിയിലെ ഭൂരിഭാഗം അംഗങ്ങൾക്കും എതിർപ്പാണെന്നാണ് വ്യക്തമാകുന്നത്. ജില്ലാ നേതൃത്വത്തിന്റെ വികാരം പരിഗണിക്കാതെയാണ് ദേശീയ നേതൃത്വം തീരുമാനമെടുത്തതെന്ന പരാതി ശക്തമാണ്. മത്സരരംഗത്ത് ഉറച്ചുനിൽക്കാനാണ് മുക്കം മുഹമ്മദ് വിഭാഗത്തിന്റെ തീരുമാനം. ഇതുസംബന്ധിച്ച അന്തിമ നിലപാട് നാളെ ചേരുന്ന യോഗത്തിന് ശേഷം പ്രഖ്യാപിക്കുമെന്ന് മുക്കം മുഹമ്മദ് വ്യക്തമാക്കി. ഇത് എലത്തൂരിൽ എൽ ഡി എഫിന് വലിയ തലവേദനയായി മാറിയിട്ടുണ്ട്.


Read Previous

തെലുങ്ക് സിനിമാവേദിയില്‍ ജാതി പറഞ്ഞ് സ്വയം പരിചയപ്പെടുത്തല്‍; പാര്‍ഥിപനെതിരെ വന്‍ വിമര്‍ശനം

Read Next

സ്നേഹത്തിന്റെയും സമാധാനത്തിന്റെയും സന്ദേശമോതി റിയാദ് ഇന്ത്യൻ മീഡിയ ഫോറം ഇഫ്താർ വിരുന്ന്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »