
ന്യൂഡല്‍ഹി: 2025ലെ കേന്ദ്ര സാഹിത്യ അക്കാദമിയുടെ യുവ പുരസ്‌കാരം അഖില്‍ പി ധര്‍മജന് (Akhil P Dharmajan). റാം C\O ആനന്ദി എന്ന നോവലിനാണ് പുരസ്കാരം. 50,000 രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. എജി ഒലീന, ഡോ, വി രാജീവ്, ഡോ. ശ്രീവിന്ദ്ര നായര്‍ എന്‍ എന്നിവരടങ്ങിയ ജൂറിയാണ് പുരസ്‌കാര ജേതാവിനെ തെരഞ്ഞെടുത്തത്.
കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചതില്‍ സന്തോഷമെന്ന് അഖില്‍ പി ധര്‍മ്മജന്‍ ഫെയ്‌സ്ബു ക്കില്‍ കുറിച്ചു. ‘കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്…!സന്തോഷം എങ്ങനെ പറഞ്ഞറിയിക്കണം എന്നറിയില്ല…അറിഞ്ഞപ്പോള്‍ മുതല്‍ കയ്യും കാലുമൊക്കെ വിറയ്ക്കുകയാണ്…ഇവിടെവരെ കൊണ്ടെ ത്തിച്ച ഓരോ മനുഷ്യര്‍ക്കും എന്റെ ഉമ്മകള്‍’