ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
ശ്രീനഗർ: അൽ-ഫലാഹ് സർവകലാശാലയുടെ സ്ഥാപകനും അൽ-ഫലാഹ് ഗ്രൂപ്പ് ചെയർമാനുമായ ജാവേദ് അഹമ്മദ് സിദ്ദിഖിയെ എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്തു. 2002-ലെ കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമത്തിലെ (പിഎംഎൽഎ) സെക്ഷൻ 19 പ്രകാരമാണ് അറസ്റ്റ് രേഖപ്പെടു ത്തിയത് എന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

ഇസിഐആർ (Enforcement Case Information Report) അടിസ്ഥാനമാക്കിയുള്ള അന്വേഷണത്തിൻ്റെ ഭാഗമായി അൽ-ഫലാഹ് ഗ്രൂപ്പുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനകളിൽ നിന്ന് ലഭിച്ച വിവരങ്ങൾ വിശദമായി പരിശോധിച്ച ശേഷമാണ് ഇഡി നടപടി സ്വീകരിച്ചത്. അറസ്റ്റ് നടന്ന ദിവസം നേരത്തെ, ചോദ്യം ചെയ്യലിനായി സിദ്ദിഖി ഇഡിയുടെ കസ്റ്റഡിയിലാണെന്നും അദ്ദേഹത്തിൻ്റെ വസതിയിൽ പരിശോധന നടക്കുകയാണെന്നും വാർത്തകൾ പുറത്തുവന്നിരുന്നു.
അൽ-ഫലാഹ് യൂണിവേഴ്സിറ്റിക്ക് നാക് (NAAC) അംഗീകാരം ഉണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് വിദ്യാർഥികളെയും മറ്റുള്ളവരെയും കബളിപ്പിച്ച് നിയമവിരുദ്ധമായി സാമ്പത്തിക നേട്ടം ഉണ്ടാക്കിയെന്ന ആരോപണങ്ങളെ തുടർന്ന് ഡൽഹി പൊലീസ് ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്ത രണ്ട് എഫ്ഐആറുകളെ അടിസ്ഥാനമാക്കി യാണ് ഇഡി അന്വേഷണം ആരംഭിച്ചത്.
യൂണിവേഴ്സിറ്റിക്ക് യുജിസി നിയമത്തിലെ സെക്ഷൻ 2(f) പ്രകാരം സംസ്ഥാന സ്വകാര്യ സർവകലാശാല യായി മാത്രമാണ് അംഗീകാരം ഉണ്ടായിരുന്നത്. എന്നാൽ, യൂണിവേഴ്സിറ്റി അധികൃതർ യുജിസി നിയമത്തിലെ സെക്ഷൻ 12(B) പ്രകാരമുള്ള അംഗീകാരം ഉണ്ടെന്ന് തെറ്റായി അവകാശപ്പെട്ടു എന്നും എഫ്ഐആറുകളിൽ പറയുന്നു. ഈ 12(B) പദവിക്കായി അൽ-ഫലാഹ് യൂണിവേഴ്സിറ്റി അപേക്ഷി ച്ചിട്ടില്ലെന്നും ഈ വ്യവസ്ഥ പ്രകാരമുള്ള ഗ്രാൻ്റുകൾക്ക് അർഹതയില്ലെന്നും യുജിസി മുൻപ് വ്യക്ത മാക്കിയിട്ടുണ്ട്.
ട്രസ്റ്റ് ഘടനയും സാമ്പത്തിക ഇടപാടുകളും
1995-ൽ സിദ്ദിഖി സ്ഥാപകനും മാനേജിങ് ട്രസ്റ്റിയുമായി രൂപീകരിച്ച അൽ-ഫലാഹ് ചാരിറ്റബിൾ ട്രസ്റ്റാണ് അൽ-ഫലാഹ് ഗ്രൂപ്പിന് കീഴിലുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും ഉടമസ്ഥത വഹിക്കുന്നതും സാമ്പത്തിക കാര്യങ്ങൾ ഏകീകരിക്കുന്നതും. 1990-കൾ മുതൽ ട്രസ്റ്റിൻ്റെയും സ്ഥാപനങ്ങളുടെയും വളർച്ച വളരെ വേഗത്തിലായിരുന്നുവെങ്കിലും, ഈ വളർച്ചയ്ക്ക് അനുസരിച്ചുള്ള സാമ്പത്തിക പിൻബലം ഉണ്ടായിരുന്നില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി.
യൂണിവേഴ്സിറ്റിയിലും പ്രധാന ഉദ്യോഗസ്ഥരുടെ വസതികളിലും നടത്തിയ പരിശോധനകളിൽ, കോടി ക്കണക്കിന് രൂപയുടെ കുറ്റകൃത്യത്തിലൂടെയുള്ള വരുമാനം ഉണ്ടാക്കുകയും അത് വകമാറ്റി ചെലവഴി ക്കുകയും ചെയ്തതായി കണ്ടെത്തി. കുടുംബാംഗങ്ങളുടെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങ ളിലേക്ക് ട്രസ്റ്റിൻ്റെ ഫണ്ടുകൾ വഴിതിരിച്ചുവിട്ടതിൻ്റെ തെളിവുകളും അന്വേഷണ ഉദ്യോഗസ്ഥർക്ക് ലഭിച്ചു. സിദ്ദിഖിയുടെ ഭാര്യയുമായിട്ടും മക്കളുമായിട്ടും ബന്ധമുള്ള സ്ഥാപനങ്ങൾക്ക് നിർമാണ കരാറുകളും കാറ്ററിങ് കരാറുകളും നൽകിയതായും ആരോപണമുണ്ട്.
സിദ്ദിഖിയുടെ സമ്പൂർണ നിയന്ത്രണത്തിൽ നടന്ന ഫണ്ട് വകമാറ്റൽ, കള്ളപ്പണ കൈമാറ്റം (layering), ട്രസ്റ്റ് ഫണ്ടുകളുടെ ദുരുപയോഗം എന്നിവയുടെ വ്യക്തമായ രീതികൾ തെളിവുകളുടെ അടിസ്ഥാനത്തിൽ അന്വേഷണത്തിൽ കണ്ടെത്തി. യൂണിവേഴ്സിറ്റി ഗ്രൂപ്പുമായി ബന്ധമുള്ള നിരവധി ഷെൽ കമ്പനികളെയും മറ്റു നിയമങ്ങളുടെ ലംഘനങ്ങളും ഏജൻസി തിരിച്ചറിഞ്ഞിട്ടുണ്ട്. പരിശോധനയിൽ 48 ലക്ഷം രൂപ പണമായും, ഡിജിറ്റൽ ഉപകരണങ്ങളും വിപുലമായ രേഖകളും ഇഡി പിടിച്ചെടുത്തു.
സാമ്പത്തിക അന്വേഷണത്തിനൊപ്പം, കള്ളപ്പണം വെളുപ്പിച്ചതിൻ്റെ ഏതെങ്കിലും ഭാഗം നവംബർ 10-ന് റെഡ് ഫോർട്ടിൽ നടന്ന സ്ഫോടനവുമായി ബന്ധമുള്ള വ്യക്തികളിലേക്ക് എത്തിയിട്ടുണ്ടോ എന്നും ഇഡി പരിശോധിക്കുന്നുണ്ട്. ഈ സ്ഫോടനത്തിൽ 14 പേർ കൊല്ലപ്പെട്ടിരുന്നു. ഈ അന്വേഷണവും നിലവിൽ പുരോഗമിക്കുകയാണ്. കുറ്റകൃത്യത്തിലൂടെയുള്ള വരുമാനം ഉണ്ടാക്കുന്നതിലും അത് വക മാറ്റി ചെലവഴിക്കുന്നതിലും സിദ്ദിഖിയുടെ പങ്ക് ഉറപ്പിച്ച ശേഷമാണ് നിയമപരമായ നടപടികൾ പൂർത്തിയാക്കിയാണ് ഇഡി സിദ്ദിഖിയെ അറസ്റ്റ് ചെയ്തത്. കൂടുതൽ അന്വേഷണം തുടരുകയാണ്.
