റിയാദ് : ദുബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന അൽമദിന ഹൈപ്പർമാർക്കറ്റിന്റെ സൗദിയിലെ വിവിധ ബ്രാഞ്ചുകളിൽ തങ്ങളുടെ ഉപഭോകതാക്കൾക്കായി രണ്ട് മാസം നീണ്ടു നിൽക്കുന്ന ഗോൾഡ് പ്രൈസ് പ്രമോഷന് ബഹുമുഖ പരിപാടികളോടെ തുടക്കം കുറിച്ചു .

ഇൻജാസ് സി.ഇ.ഒ മുഹമ്മദ് അലി സാലേഹ് അൽ സുവൈഹ് പരിപാടി ഉദ്ഘാടനം ചെയ്തു. പ്രമുഖ സൗദി വ്യവസായികളായ അബ്ദുൽ അസിസ് സാലേഹ് അൽ സുവൈഹ് , ഹസൻ മുഹമ്മദ് റുവൈബിക് അൽ ഖഹ്താനി, സുലൈമാൻ ഇബ്രാഹിം മുഹമ്മദ് സുവൈലിം വിശിഷ്ട അതിഥികളായിരുന്നു.
വരുന്ന ഒരു വർഷത്തിനുള്ളിൽ സഊദിയിൽ മൂന്നു ബ്രാഞ്ചുകൾ കൂടി തുറക്കാനുള്ള പദ്ധതിയിലാണെന്നു ആൽമദീന റീജിയണൽ ഡയറക്ടർ സലീം.വി.പി പറഞ്ഞു. ഏറ്റവും കുറഞ്ഞ നിരക്കിലുള്ള ഭക്ഷ്യ വസ്തുക്കൾക്ക് പുറമെ ഫുട്‍വെയർ, ഗാർമെൻസ് സെക്ഷ നിൽ 70% വരെയുള്ള സ്പെഷ്യൽ ഡിസ്‌കൗണ്ട് ഈ പ്രൊമോഷൻറെ പ്രത്യേക ആകര്ഷ ണമാണെന്ന് ഡയറക്ടർ ഷംഷീർ തുണ്ടിയിൽ പറഞ്ഞു.

ഹൈപ്പർമാർകെറ്റ് വിസിറ്റ് ചെയ്യുന്ന എല്ലാവർക്കും 2023 സെപ്റ്റംബർ 01 മുതൽ ഒക്ടോബര് 27 വരെ 9 ആഴ്ചകളിലായി നടക്കുന്ന നറുക്കെടുപ്പിലൂടെ വിജയി ആകുന്ന ആൾക്ക് 1/2 കിലോ വരെ സ്വർണം സമ്മാനമായി നൽകുമെന്ന് ജനറൽ മനേജർ ശിഹാബ് കൊടിയത്തൂർ അറിയിച്ചു. സാലിം മുഹമ്മദ് അൽ ഖഹ്താനി, മദിന എച് ആർ മാനേജർ നാസർ ഫക്കിരി എന്നിവർ സന്നിഹിതരായിരുന്നു
ചടങ്ങിൽ മാധ്യമ പ്രവർത്തകർ ശിഹാബ് കൊട്ടുകാട്, മാപ്പിളപ്പാട്ട് ഗായകൻ ഷാഫി കൊല്ലം, റിയാദ് ടാക്കിസ് ടീം , സംസ്കാരിക, ജീവകരുണ്യ രംഗത്തെ പ്രമുഖ നേതാക്കൾ, തുടങ്ങിയവർ പങ്കെടുത്തു

ബ്രാഞ്ച് മാനേജർ ആരിഫ്, പർച്ചെയ്‌സ് മാനേജർ മുഹമ്മദ് ഷെബീർ, മുഹമ്മദ് ഷാഫി , അഹമ്മദ്, ഫാറൂഖ്, ബാസിൽ, സജി, റഫീഖ്, ഷൈജു തുടങ്ങിയവർ നേതൃത്വം നൽകി. ഉപഭോകതാക്കൾക്ക് ആവശ്യമായ ഗുണനിലവാരമുള്ള ഉൽപങ്ങൾ ആകർഷകമായ വിലയിൽ നൽകുന്ന കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയും കൂടാതെ തുടരുമെന്നും മാനേജ്മെന്റ് വക്താക്കൾ പറഞ്ഞു.