റിയാദ് : ജനറൽ സർവീസ്, ട്രാവൽ & ടൂറിസം, സ്റ്റഡി അബ്രോഡ്, ഐ.ടി സൊലൂഷൻ, എ. ഐ ഇന്റെഗ്രേറ്റെഡ് ഡിജിറ്റൽ മാർക്കറ്റിംഗ്, തുടങ്ങിയ മേഖലകളിൽ പ്രവര്‍ത്തിച്ചു വരുന്ന സൗദിയിലെ റിയാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന അൽ സീ ടെക് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ ഇരുപത്തിയഞ്ചാം വാർഷികവും, വിപുലീകരിച്ച റിയാദ് ഹെഡ് ഓഫീസിന്റെ ഉദ്ഘാടനവും ഈ വരുന്ന 2024 ജനുവരി ഒന്ന് തിങ്കൾ രാത്രി ഏട്ട് മണിക്ക് ഷാറ റെയിൽ,ബത്തയിലെ റിയാദ് ബാങ്ക് ബിൽഡിങ്ങിലെ ഹെഡ് ഓഫീസിൽ വെച്ച് നടക്കുമെന്ന് മാനേജ്മെന്റ് പ്രതിനിധികള്‍ റിയാദില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഇരുപത്തിയഞ്ചാം വാർഷികത്തോടനുബന്ധിച്ച് ഒന്നാം ഘട്ടമായി ഇരുപത്തിയഞ്ച് വ്യത്യസ്ത തരം സമ്മാനപ്പെരുമഴയൊരുക്കും വളരെ ആകർഷണീയമായ പദ്ധതികളാണ് കസ്റ്റമേഴ്സിന് വേണ്ടി തയ്യാറാക്കിയിരിക്കുന്നത്. ഉദ്ഘാടന ദിവസം പങ്കെടുക്കുന്ന ആളുകൾക്ക് വേണ്ടി അന്നേദിവസം തന്നെ നറുക്കെടുപ്പ് നടത്തി സമ്മാനപ്പെരുമഴക്ക് തുടക്കമിടാനാണ് മാനേജ്മെന്റ് തീരുമാനിച്ചിരിക്കുന്നത്.
കൂടാതെ ജനുവരി ഒന്നാം തീയതി മുതൽ മാർച്ച് രണ്ടാം തിയതി വരെ രണ്ടുമാസം നീണ്ടുനിൽക്കുന്ന സമ്മാന പദ്ധതിയാണ് നടപ്പിൽ വരുത്തുന്നത്. നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുന്നവർക്ക് യഥാക്രമം ഇന്റർനാഷണൽ ടൂർ പാക്കേജസ് (5 പേർക് ), ഡൊമസ്റ്റിക് ടൂർ പാക്കേജസ് (15 പേർക് ), ലാപ്ടോപ്, ഗോൾഡ് കോയിൻ, എൽ.ഇ.ഡി ടീവീ, മൊബൈൽ, വാഷിംഗ് മെഷീൻ, ഫ്രിഡ്ജ് തുടങ്ങിയവ സമ്മാനങ്ങളായി നൽകുമെന്ന് മാനേജ്മെന്റ് വക്താക്കള്‍ പറഞ്ഞു
വാര്‍ത്താസമ്മേളനത്തില്‍ അൽ സിടെക് ഗ്രൂപ്പ് എം.ഡി അബ്ദുൽ അസീസ് കടലുണ്ടി, ഡയറക്ടർ ഇസ്മായിൽ, ലീഗൽ ഡിപ്പാർട്മെന്റ് മാനേജർ അബ്ദുൽ വഹാബ് ഇബ്രാഹിം അൽ അബ്ദുൽ വഹാബ്, അഡ്മിനിസ്ട്രേഷൻ മാനേജർ അബ്ദുൽ അസീസ് അൽ കഹ്‌താനി, ഐ. ടി കോഡിനേറ്റർ പാണ്ടു രംഗ, ജി അർ, ഓഫീസ് സെക്രട്ടറി മുഹമ്മദ് ഫാരിസ് തുടങ്ങിയവർ സംബന്ധിച്ചു.