ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക് അധികാരമില്ല, ചെയര്‍മാന് കത്തയച്ച് മഹുവ
റിയാദ് : കേളി കലാസാംസ്കാരിക വേദി അൽ-ഖർജ് ഏരിയ സഹബ യൂണിറ്റ് അംഗം അലവി മനയിലിന് യൂണിറ്റിന്റെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. കഴിഞ്ഞ 26 വർഷമായി അൽ അക്വൈൻ കമ്പനിയിൽ ഡ്രൈവറായി ജോലി ചെയ്തുവരുന്ന അലവി മനയിൽ, മലപ്പുറം വാണിയമ്പലം സ്വദേശിയാണ്.
യൂണിറ്റ് പരിധിയിൽ ചേർന്ന യാത്രയയപ്പ് ചടങ്ങിൽ യൂണിറ്റ് പ്രസിഡണ്ട് ലത്തീഫ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി വിനോദ് സ്വാഗതം പറഞ്ഞു. കേന്ദ്ര കമ്മിറ്റി അംഗവും അൽ-ഖർജ് ഏരിയ സെക്രട്ടറിയുമായ രാജൻ പള്ളിത്തടം, പ്രസിഡൻറ് ഷബി അബ്ദുൾ സലാം, ട്രഷറർ ജയൻ പെരുനാട്, വൈസ് പ്രസിഡണ്ട് ഗോപാലൻ, യൂണിറ്റിലെ സഹപ്രവർത്തകർ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. യൂണിറ്റിന്റെ ഉപഹാരം സെക്രട്ടറി വിനോദ്, അലവിക്ക് കൈമാറി. യാത്രയയപ്പ് ചടങ്ങിന് അലവി മനയിൽ നന്ദി പറഞ്ഞു.