അലിഫിയൻസ് ടോക്സ് സീസൺ 2 സെമി ഫൈനലിന് സമാപനം


റിയാദ്: അലിഫ് ഇൻ്റർനാഷണൽ സ്കൂൾ സംഘടിപ്പിച്ച അലിഫിയൻസ് ടോക്സ് സീസൺ 2 സെമി ഫൈനൽ സമാപിച്ചു. ബ്രിട്ടീഷ് നയതന്ത്ര പ്രതിനിധിയും മുൻ യു കെ നാവിക ഉദ്യോഗസ്ഥനുമായ സ്റ്റീഫൻ ഡഗ്ലെസ് വിൻ്റർ സെമി ഫൈനൽ ഉദ്ഘാടനം ചെയ്തു. പഠനത്തോടൊപ്പം മികവുള്ള പ്രഭാഷകരെ വളർത്തിയെ ടുക്കുന്നതിന് വേണ്ടി സ്‌കൂൾ സംഘടിപ്പിക്കുന്ന സ്പെഷ്യൽ പ്രോഗ്രാമായ അലിഫിയൻസ് ടോക്സിന്റെ രണ്ടാം എഡിഷനാണിത്.

അഞ്ച് വിഭാഗങ്ങളിലായി മത്സരിച്ച മത്സരാർത്ഥികളിൽ നിന്നും അഞ്ച് പേർ വീതം ഫൈനൽ റൗണ്ടിലേക്ക് യോഗ്യത നേടി. കാറ്റഗറി ഒന്നിൽ മുഹമ്മദ് ഹാതിം സാഹി, മുസ്തഫ ഫർഹാൻ, ഹാറൂൺ മുഹ് യിദ്ദീൻ, അയ്സൻ അഹമ്മദ്, അനൗം ആയത് അസീസ് എന്നിവരും കാറ്റഗറി രണ്ടിൽ നിന്ന് സെന തനീഷ് , സാറാ മുഹമ്മദ്, ഹവ്വ മെഹക്, ഷെസാ ബഷീർ, ആയിഷ മിഫ്ര മെഹറൂഫ് എന്നിവരും കാറ്റഗറി മൂന്നിൽ നിന്ന് ആയിഷ സമീഹ ഇത്ബാൻ, അമാലിയ നൂർ, മുഹമ്മദ് ലാഹിൻ, മർവ ഷമീർ, ഫില്‍സാ പി എന്നിവരും വിജയികളായി. അഫീഹ നസ് റീൻ, ഷാസിയ ശബീർ, ഈസ മാജിദ്, മുഹമ്മദ് അർഹാം മാജിദ്, മുഹമ്മദ് ബിൻ മുദ്ദസിർ എന്നിവരാണ് കാറ്റഗറി നാലിലെ വിജയികൾ. ലീന സിയാൻ, മലായിഖ, അസ്ലലഹ് മുഹമ്മദ്, ഫാത്തിമ മസ് വ, ഫിഹ്മി ഫഹദ് എന്നിവരാണ് ഫൈനലിലേക്ക് തെരഞ്ഞെടുക്കപ്പെട്ട കാറ്റഗറി അഞ്ചിലെ മത്സരാർത്ഥികൾ.

അലിഫിയൻസ് ടോക്സ് സീസൺ 2 ഫൈനൽ മത്സരങ്ങൾ ജനുവരി 17ന് നടക്കും. അലിഫ് സ്‌കൂൾ പതിനഞ്ചാം വാർഷികാഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന അലിഫിയൻസ് ടോക്‌സ് മെഗാ എഡിഷൻ്റെ ഒന്നാം ഘട്ട സ്ക്രീനിങ്ങിൽ വിത്യസ്ത വിഷയങ്ങളിൽ ആയിത്തിമുന്നൂറിലധികം വിദ്യാർത്ഥികളാണ് പങ്കെടുത്തത്. മൂന്ന് റൗണ്ടുകളിലും മികച്ച പ്രകടനം കാഴ്ചവെച്ച് സെമി ഫൈനൽ റൗണ്ടിന് യോഗ്യരായ 50 മത്സരാർത്ഥികളിൽ നിന്നാണ് ഫൈനലിലേക്കുള്ള 25 വിജയികളെ കണ്ടെത്തിയത്. സാങ്കേതികവിദ്യയെ ഫലപ്രദമായി ഉപയോഗപ്പെടുത്തി, വിധി നിർണയം മുതൽ ഫലപ്രഖ്യാപനം വരെയുള്ള എല്ലാം ഡിജിറ്റൽ മാധ്യമങ്ങളിലൂടെ സംവിധാനിച്ചത് ഏറെ ശ്രദ്ധേയമായി.

അലിഫ് ഗ്രൂപ്പ് ഓഫ് സ്കൂൾസ് സി ഇ ഒ ലുഖ്‌മാൻ അഹമദ്, അലിഫ് ഗ്ലോബൽ സ്കൂൾ ഡയറക്ടർ മുഹമ്മദ് അഹ്മദ്, ഹെഡ്മാസ്റ്റർ നൗഷാദ് നാലകത്ത്, ഹെഡ്മിമിസ്ട്രസ് ഫാത്തിമ ഖൈറുന്നിസ, അഡ്മിനിസ്ട്രേറ്റർ അലി ബുഖാരി, കോർഡിനേറ്റർ സുന്ദുസ് സാബിർ സംബന്ധിച്ചു. റുസ്‌ലാൻ അമീൻ, അംരീൻ മുഹമ്മദ് താഹിർ, അബ്ദുൽ റഷീദ് കെ വി എന്നിവർ ജൂറി അംഗങ്ങളായിരുന്നു.


Read Previous

റിയാദ് ടാക്കീസ് ‘വിന്റർ ഫെസ്റ്റ്’ ക്രിസ്ത്മസ്‌ പുതുവത്സരം ആഘോഷം

Read Next

കാലാവധി കഴിഞ്ഞ ഇസ്തിമാറയുമായി വാഹനമോടിക്കുന്നത് കുറ്റകരം; ട്രാഫിക് നിയമം ഭേദഗതി ചെയ്ത് സൗദി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »