ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
അബുദാബി/ദുബായ്: പശ്ചിമേഷ്യയിലെ നിലവിലെ അസാധാരണ സാഹചര്യം കണക്കിലെടുത്ത് യുഎഇയിലുള്ള ഇന്ത്യൻ പൗരന്മാർക്കായി ഇന്ത്യൻ എംബസി പ്രത്യേക മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. എല്ലാ ഇന്ത്യൻ പൗരന്മാരും അതീവ ജാഗ്രത പാലിക്കണമെന്നും യുഎഇ അധികൃതർ നൽകുന്ന സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പിന്തുടരണമെന്നും എംബസി അറിയിച്ചു.

വ്യോമാതിർത്തി താൽക്കാലികമായി അടച്ചതിനാൽ പതിവ് വിമാന സർവീസുകൾ നിർത്തിവച്ചി രിക്കുകയാണ്. എന്നാൽ, കുടുങ്ങിക്കിടക്കുന്നവർക്കായി ഇന്ത്യയിലെ വിവിധ നഗരങ്ങളിലേക്ക് പരിമിതമായ തോതിൽ ഷെഡ്യൂൾ ചെയ്യാത്ത വിമാനങ്ങൾ (Unscheduled flights) ഏർപ്പെടുത്തിയിട്ടുണ്ട്. യാത്രക്കാർ അതത് എയർലൈനുകളുമായി ബന്ധപ്പെട്ട് ഈ സൗകര്യം പ്രയോജനപ്പെടുത്തണം
ഫെബ്രുവരി 28-ന് ശേഷം വിസ കാലാവധി കഴിഞ്ഞ ടൂറിസ്റ്റ്/വിസിറ്റ് വിസക്കാർക്കും മറ്റുള്ളവർക്കും ഓവർസ്റ്റേ പിഴയിൽ (Overstay fines) യുഎഇ അധികൃതർ ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. നിലവിലെ സാഹചര്യം കാരണം മടങ്ങാൻ കഴിയാത്തവർക്കാണ് ഈ ആനുകൂല്യം.അബുദാബിയിലെ ഇന്ത്യൻ എംബസിയും ദുബായ് കോൺസുലേറ്റും സാധാരണ നിലയിൽ പ്രവർത്തിക്കുന്നുണ്ട്. പാസ്‌പോർട്ട്, വിസ സേവനങ്ങൾക്ക് തടസ്സമുണ്ടാകില്ല.

സഹായത്തിനായി 24×7 ഹെൽപ്പ് ലൈനുകൾ:
ഇന്ത്യൻ പൗരന്മാർക്ക് ഏത് അടിയന്തര സാഹചര്യത്തിലും താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാം:
- ടോൾ ഫ്രീ നമ്പർ: 800-46342
- വാട്‌സ്ആപ്പ് (WhatsApp): +971 543090571
- ഇമെയിൽ: pbsk.dubai@mea.gov.in, ca.abudhabi@mea.gov.in
ഇന്ത്യൻ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാൻ യുഎഇ അധികൃതരുമായും കമ്മ്യൂണിറ്റി നേതാക്കളുമായും എംബസി നിരന്തരം സമ്പർക്കം പുലർത്തുന്നുണ്ടെന്നും സംഭവവികാസങ്ങൾ ഉന്നതതലത്തിൽ നിരീക്ഷിക്കു ന്നുണ്ടെന്നും അറിയിപ്പിൽ പറയുന്നു. കൂടുതൽ വിവരങ്ങൾക്ക് എംബസിയുടെ ഔദ്യോ ഗിക സോഷ്യൽ മീഡിയ പേജുകൾ ശ്രദ്ധിക്കുക.
