അൽഹസ ഒ.ഐ.സി.സി ഉമ്മൻചാണ്ടി അനുസ്മരണം നടത്തി


അൽഹസ: മുൻ കേരള മുഖ്യമന്ത്രിയും എ.ഐ.സി.സി ജനറൽ സെക്രട്ടറിയുമായിരുന്ന ഉമ്മൻചാണ്ടിയുടെ നിര്യാണത്തിൽ ഒ.ഐ.സി.സി അൽ ഹസ ഏരിയാ കമ്മറ്റി അഗാധ മായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി. ജനക്ഷേമം തപസ്യയാക്കിയ മഹാ മാനുഷി കുഞ്ഞൂഞ്ഞിന് സ്മരണാഞ്ജലി എന്ന പേരിൽ മുബാറസ് നെസ്റ്റോ ഹാളിൽ സംഘടിപ്പിച്ച അനുസ്മരണ ചടങ്ങിൽ അൽ ഹസയിലെ സാമൂഹ്യ സാംസ്‌കാരിക മണ്ഡലങ്ങളിലെ പ്രമുഖ വ്യക്തികൾ പങ്കെടുത്തു.

കൺവീനർ കൊല്ലം നവാസിന്റെ അധ്യക്ഷതയിൽ ഒ.ഐ.സി.സി ദമ്മാം റീജ്യണൽ ജനറൽ സെക്രട്ടറി ഇ.കെ. സലീം അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. തുടർച്ച യായ 53 വർഷം നിയമസഭയിൽ പുതുപ്പള്ളി മണ്ഡലത്തെ പ്രതിനിധാനം ചെയ്ത ഉമ്മൻ ചാണ്ടി മുഴുവൻ കേരളീയരുടെയും ക്ഷേമത്തിന് വേണ്ടി പ്രവർത്തിച്ച, ജനങ്ങളാണ് തന്റെ പാഠപുസ്തകമെന്ന് കർമത്തിലൂടെ കാണിച്ചുതന്ന നേതാവായിരുന്നുവെന്ന് ഇ.കെ. സലീം പറഞ്ഞു.

കേരളത്തിൽ പ്രത്യക്ഷമായോ, പരോക്ഷമായോ ഗുണഭോക്താക്കളാവാത്തവരോ, അദ്ദേഹം സ്പർശിക്കാതെ പോയ ജനക്ഷേമവുമായി ബന്ധപ്പെട്ട വികസന പ്രവർത്ത നങ്ങളോ കാണില്ലെന്നും സലീം കൂട്ടിച്ചേർത്തു. ഉമ്മൻചാണ്ടിയുടെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തി ആരംഭിച്ച സ്മരണാഞ്ജലിയിൽ സർവ്വ മത പ്രാർഥനയും നടന്നു. ഷിബി മോഹനൻ (രാമായണ പാരായണം), ബാബു കെ. ചെറിയാൻ (ബൈബിൾ), അഫ്‌സൽ അഷ്‌റഫ് (ഖുർആർ) എന്നിവർ പ്രാർഥനകൾക്ക് നേതൃത്വം നൽകി. സിസ്റ്റർ ജ്വിന്റി ഈശ്വര പ്രാർഥന നടത്തി.

കെ.എം.സി.സി അൽ ഹസ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സി.കെ. ഹുസൈൻ ബാവ, നാസർ പറക്കടവ്, ഒ.ഐ.സി.സി ജിദ്ദ മലപ്പുറം ജില്ലാ കമ്മറ്റി സെക്രട്ടറി അലവി ഹാജി കൊണ്ടോട്ടി, നവയുഗം സാംസ്‌കാരിക വേദി അൽ ഹസ്സ രക്ഷാധികാരി സുശീൽ കുമാർ, ബാബു. കെ. ചെറിയാൻ (മാർത്തോമാ സഭ), ഒ.ഐ.സി.സി മീഡിയ കൺവീനർ ഉമർ കോട്ടയിൽ, ജോസഫ് വർഗീസ് (തമീമി ഗ്ലോബൽ), രാജേഷ് പൊതുവാൾ (സംസം ഹോസ്പിറ്റൽ), സെയ്തലവി (മാസ ബ്രോസ്റ്റഡ്), ബി.എം. ഷാജു, അഫ്‌സാന അഷ്‌റഫ് എന്നിവർ ഉമ്മൻചാണ്ടിയെ അനുസ്മരിച്ചു കൊണ്ട് സംസാരിച്ചു.

യൂത്ത് വിംഗ് ജനറൽ സെക്രട്ടറി അർശദ് ദേശമംഗലം സ്വാഗതവും, ലിജു വർഗ്ഗീസ് നന്ദിയും പറഞ്ഞു. പ്രസാദ് കരുനാഗപ്പള്ളി, സബീന അഷ്‌റഫ്, അഫ്‌സൽ തിരൂർകാട്, റഷീദ് വരവൂർ, മൊയ്തു അടാടി, അനീഷ് സനയ്യ, റഫീഖ് വയനാട്, സബാസ്റ്റ്യൻ സനയ്യ, റിജോ ഉലഹന്നാൻ, അക്ബർഖാൻ, കുട്ടിഹസ്സൻ പറമ്പിൽ പീടിക, സാഹിർ ചുങ്കം, സലീം പോത്തംകോട്, മഞ്ജു നൗഷാദ്, നജ്മ അഫ്‌സൽ, ബിൻസി, ഷിജോ വർഗ്ഗീസ്, മൊയ്തീൻ കുട്ടി നെടിയിരുപ്പ്, ബാബു തേഞ്ഞിപ്പലം, മുരളി സനയ്യ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.


Read Previous

ജനനായകന് കണ്ണീർ പ്രണാമം അർപ്പിച്ചു ഒഐസിസി യൂഎസ്എ

Read Next

കേളി കുടുംബ സഹായ ഫണ്ട് കൈമാറി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »