റിയാദ് : 93- മത് സൗദി നാഷണൽ ഡേ വിപുലമായ കലാപരിപാടികളോടെ ആഘോ ഷിച്ച് അലിഫ് ഇൻ്റർനാഷണൽ സ്കൂൾ. വികസനക്കുതിപ്പിന്റയും പ്രത്യാശയുടെയും ഒമ്പത് പതിറ്റാണ്ടുകൾ പിന്നിട്ട സൗദിയുടെ സാംസ്കാരിക മുന്നേറ്റം അടയാളപ്പെടുത്തുന്ന വർണാഭമായ ഘോഷയാത്രയോടെയാണ് ആഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചത്.

കെ ജി മുതൽ പത്താം ക്ലാസ് വരെയുള്ള വിവിധ രാജ്യങ്ങളിലെ വിദ്യാർത്ഥികൾ അണിനിരന്ന നിറപ്പകിട്ടാർന്ന ഘോഷയാത്ര പ്രേക്ഷകർക്ക് നവ്യാനുഭവമായി. സാമൂഹ്യ പുരോഗതിയുടെയും സാമ്പത്തിക വളർച്ചയുടെയും സൗദി മാതൃക അടയാളപ്പെടു ത്തുന്ന നിരവധി കലാപരിപാടികൾക്ക് വിവിധ ഗ്രേഡുകളിലെ വിദ്യാർത്ഥികൾ നേതൃത്വം നൽകി. മിലിറ്ററി ഡാൻസും പരമ്പരാഗത ഡാൻസും ശ്രദ്ധേയമായി. പ്രൗഢ മായ സംഗമത്തിന് തലാൽ ഹുസൈൻ അൽ മുഹ്സിൻ മുഖ്യാതിഥിയായി. അലിഫ് ഗ്രൂപ്പ് ഓഫ് സ്കൂൾ എക്സിക്യൂട്ടീവ് ഡയറക്ടർ ലുഖ്മാൻ പാഴൂർ അധ്യക്ഷത വഹിച്ചു.

പ്രിൻസിപ്പൽ അബ്ദുൽ മജീദ്, മാനേജർ മുഹമ്മദ് അൽ ഖഹ്താനി, മുനീറ അൽ സഹ് ലി, ഹെഡ്മിസ്ട്രസ് ഹമീദാബാനു, അഡ്മിനിസ്ട്രേറ്റർ അലി ബുഖാരി എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. ഹെഡ്മാസ്റ്റർ നൗഷാദ് നാലകത്ത് നന്ദി പറഞ്ഞു.