അലിഫ് ഇൻ്റർനാഷണൽ സ്കൂൾ നാളെ തുറക്കും


റിയാദ്: രണ്ടുമാസത്തെ വേനലവധിക്ക് ശേഷം അലിഫ് ഇൻ്റർനാഷണൽ സ്കൂൾ നാളെ തുറക്കും. അക്കാദമിക് രംഗത്തെ ഏറ്റവും മികച്ച അനുഭവങ്ങൾ ഉറപ്പുവരുത്തുന്നതിന് വേണ്ടി ഉയർന്ന അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പുവരുത്തിയും നിലവിലെ സംവിധാ നങ്ങൾ നവീകരിച്ചുമാണ് അലിഫ് മാനേജ്മെൻ്റ് വിദ്യാർത്ഥികളെയും രക്ഷിതാക്ക ളെയും സ്വീകരിക്കുന്നത്. അത്യാധുനിക സംവിധാനങ്ങളോടെയുള്ള വിശാലമായ ലൈബ്രറി, നവീകരിച്ച ക്ലാസ്മുറികൾ, മികച്ച പഠനാനുഭവം സമ്മാനിക്കുന്ന ഇൻ്ററാക്ടീവ് ബോർഡുകൾ തുടങ്ങി പുതുമ നിറഞ്ഞ തുടക്കത്തിനായി ക്യാമ്പസ് ഒരുങ്ങി കഴിഞ്ഞു.

അധ്യാപനരംഗത്തെ മികച്ച പരിചയസമ്പത്തുള്ള അധ്യാപകരുടെ ശിക്ഷണം വിദ്യാർ ത്ഥികളുടെ കഴിവുകൾക്ക് മികവ് നൽകാനാവും. പ്രായോഗിക അധ്യാപനത്തിൽ നേ ടിയ രണ്ട് ദിവസത്തെ പരിശീലനത്തിന്റെ പിൻബലവുമായാണ് പുതിയ സെഷനി ലേക്ക് കടക്കുന്നത്.

വിദ്യാർത്ഥികൾക്കും ജീവനക്കാർക്കും ആവശ്യമായ സുരക്ഷ ഉറപ്പുവരുത്തുന്നതിന് വേണ്ടിയുള്ള ഫയർ ആൻഡ് സേഫ്റ്റി ഉൾപ്പെടെയുള്ള എല്ലാ സുരക്ഷാ സംവിധാനങ്ങളു ടെയും പരിശോധന പൂർത്തിയാക്കിയിട്ടുണ്ട്.

വേനലവധിക്ക് ശേഷം മികച്ച സൗകര്യങ്ങളോടുകൂടിയുള്ള പഠന അന്തരീക്ഷം പ്രദാനം ചെയ്യുന്നതിനായി സ്കൂൾ തയ്യാറായതായി അലിഫ് ഗ്രൂപ്പ് ഓഫ് സ്കൂൾസ് എക്സിക്യൂട്ടീവ് ഡയറക്ടർ ലുഖ്മാൻ അഹ്‌മദ്‌ അറിയിച്ചു. ഗൾഫ് രാജ്യങ്ങളിലെ വിദ്യാർത്ഥികളെ ഉദ്ദേശിച് അലിഫ് ഗ്രൂപ്പിന് കീഴിൽ നടക്കുന്ന അലിഫ് വെർച്വൽ സ്‌കൂളും നാളെ തുറക്കും


Read Previous

ഗ്ലോബ് വിൻ ലോജിസ്റ്റിക്സ് മലബാർ പ്രീമിയർ ലീഗിൽ മൈറ്റി മലബാർ ജേതാക്കൾ

Read Next

റിയാദ് ടാക്കീസ് സ്വാതന്ത്ര്യദിനം ആഘോഷിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »