Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

അലിഫ് പ്രീമിയർ ലീഗ് ലോഗോ പ്രകാശനം ചെയ്തു


റിയാദ്: അലിഫ് ഇൻ്റർനാഷണൽ സ്കൂളിൽ ഈ വർഷം മുതൽ ആരംഭിക്കുന്ന അലിഫ് പ്രീമിയർ ലീഗിൻ്റെ ഔദ്യോഗിക ലോഗോ പ്രകാശന കർമ്മം അലിഫ് ഗ്രൂപ്പ് ഓഫ് സ്കൂൾസ് സി ഇ ഒ ലുഖ്മാൻ അഹമ്മദ് നിർവഹിച്ചു. ജൂനിയർ, സീനിയർ കാറ്റഗറികളിലായി 100 താരങ്ങൾ ഉൾക്കൊള്ളുന്ന എട്ട് ടീമുകളാണ് അലിഫ് പ്രീമിയർ ലീഗിൽ മത്സരിക്കുന്നത്. ടീം മാനേജേഴ്സിൻ്റെ നേതൃത്വത്തിൽ ക്യാമ്പസിനകത്ത് നടന്ന താരലേലം അന്താരാഷ്ട്ര മത്സരങ്ങളുടെ താരലേല നടപടിക്രമങ്ങൾക്ക് സമാനമായിരുന്നു.

സാൻ്റ്സ്റ്റോം വാരിയേഴ്സ്, ക്രസൻ്റ് ഈഗ്ൾസ്, ഒവയ്സിസ് ലയൻസ്, ഡെസേർട്ട് ഫാൽക്കൺ എന്നിവയാണ് അലിഫ് പ്രീമിയർ ലീഗിൽ മത്സരിക്കുന്ന നാല് ടീമുകൾ. നിശ്ചിത തുക മുൻനിർത്തി നടത്തിയ താരലേലത്തിൽ ടീം മാനേജേഴ്സ് മികച്ച താരങ്ങളെ സ്വന്തമാക്കി. നവംബർ 22 ശനിയാഴ്ച 7 മണി മുതൽ സുവൈദി മൈതാനത്ത് അലിഫ് പ്രീമിയർ ലീഗ് മത്സരങ്ങൾക്ക് തുടക്കമാകും.

ലോഗോ പ്രകാശന ചടങ്ങിൽ പ്രിൻസിപ്പൽ മുഹമ്മദ് മുസ്തഫ ടീമുകളെയും ടീം മാനേജർമാരെയും പ്രഖ്യാപിച്ചു. ഹെഡ്മാസ്റ്റർ നൗഷാദ് നാലകത്ത്, അഡ്മിനിസ്ട്രേറ്റർ അലി ബുഖാരി എന്നിവർ പങ്കെടുത്തു.


Read Previous

കുട്ടി തീര്‍ഥാടകര്‍ ഇനി വഴിതെറ്റില്ല; സന്നിധാനത്ത് സുരക്ഷയ്ക്കായി പൊലീസിന്‍റെ വി സുരക്ഷാ റിസ്റ്റ് ബാന്‍ഡുകള്‍

Read Next

ജിദ്ദയിലെ ലുലുവിന്റെ ആദ്യ ലോട്ട് സ്റ്റോർ അൽ റവാബിയിൽ തുറന്നു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »