Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

കേരളീയരായ എല്ലാ പ്രവാസികളും ലോകകേരളം പോർട്ടലിൽ രജിസ്റ്റർ ചെയ്യുക : നവയുഗം


ദമ്മാം: ലോകമാസകലം പടർന്നു കിടക്കുന്ന മലയാളികളെ ഒരുമിപ്പിയ്ക്കുന്നതിനായി കേരള സർക്കാർ രൂപകൽപ്പന ചെയ്ത ഡിജിറ്റർ ഇടമാണ് ലോക കേരളം ഓൺലൈൻ പോർട്ടൽ. മലയാളി പ്രവാസികൾ ലോകത്തെവിടെയായിരുന്നാലും അവർ ആഗോള മലയാളി സമൂഹത്തിന്റെ ഭാഗമമെന്നു ഉറപ്പു നൽകുന്ന, പ്രവാസി മലയാളികൾക്ക് തമ്മിലും നാടുമായും ആശയവിനിമയ സംവേദനം സാധ്യമാക്കുന്ന ഈ പ്ലാറ്റ്‌ഫോം, ഇക്കഴിഞ്ഞ നാലാം ലോകകേരള സഭയിൽ വെച്ചാണ് മുഖ്യമന്ത്രി ഉത്‌ഘാടനം ചെയ്തത്. കേരളീയരായ എല്ലാ പ്രവാസികളും ലോകകേരളം പോർട്ടലിൽ നിർബന്ധമായും രജിസ്റ്റർ ചെയ്യണമെന്ന് നവയുഗം സാംസ്ക്കാരികവേദി റാക്ക ഈസ്റ്റ് യൂണിറ്റ് സമ്മേളനം അഭ്യർത്ഥിച്ചു.

റാക്ക യൂണിറ്റ് ദമ്മാം ഓഫിസ് ഹാളിൽ രവി അന്ത്രോടിന്റെ അദ്ധ്യക്ഷതയിൽ നടന്ന യൂണിറ്റ് സമ്മേളനം നവയുഗം കേന്ദ്രകമ്മറ്റി ട്രഷറർ സാജൻ കണിയാപുരം ഉത്ഘാടനം ചെയ്തു.

നവയുഗം റാക്ക ഈസ്റ്റ് യൂണിറ്റിന്റെ പുതിയ ഭാരവാഹികളായി കോശി ജോർജ് (രക്ഷാധികാരി), ജിതേഷ് (പ്രസിഡൻ്റ്), രവി അന്ത്രോട് (സെക്രട്ടറി), ഷിജു പാലക്കാട് (വൈസ് പ്രസിഡന്റ്), ഖാദർ ബെയ്ഗ് (ജോ.സെക്രട്ടറി), സിജു മാത്യു (ട്രഷറർ) എന്നിവരെയും എക്സിക്യൂട്ടീവ് അംഗങ്ങളായി ബിനു കുഞ്ചു, ഡെന്നി, എബി, അയ്യപ്പൻ, ജയചന്ദ്രൻ, വർഗീസ്, മനോജ് തോമസ്, ഹരിദാസൻ, ബിജു വർക്കി എന്നിവരെയും തെരെഞ്ഞെടുത്തു.സൗദി പ്രവാസികൾക്കായി ഓഗസ്റ്റ് രണ്ടാം തീയതി വൈകിട്ട് നോർക്ക, പ്രവാസി ക്ഷേമനിധി വിഷയങ്ങളുമായി ബന്ധപ്പെടുത്തി ഒരു സെമിനാർ നടത്തുവാൻ സമ്മേളനം തീരുമാനിച്ചു. സമ്മേളനത്തിന് കോശി ജോർജ് സ്വാഗതവും, ഷിജു പാലക്കാട് നന്ദിയും പറഞ്ഞു.


Read Previous

സ്‌കോട്ടലന്റില്‍ കാക്കകള്‍ കൊന്നത് 220 ആട്ടിന്‍കുട്ടികളെ ; കര്‍ഷകര്‍ ആട് ഫാമിംഗ് നിര്‍ത്താന്‍ ആലോചിക്കുന്നു

Read Next

ഇരു വൃക്കകളും തകരാറിലായ യു പി സ്വദേശിക്ക് തുണയായി കേളി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »