ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
നമുക്ക് ചുറ്റുമുള്ളതെന്തും നമ്മെയും നമ്മുടെ ജീവിതത്തേയും സ്വാധീനിക്കുന്നത്. വാസ്തു ശാസ്ത്രപ്രകാരം നമുക്ക് ചുറ്റിലുമുള്ളതും പോസിറ്റീവ് ആയും നെഗറ്റീവായും നമ്മിലേക്ക് സ്വാധീനിക്കപ്പെടും. വീട്ടിൽ അലങ്കാരമായി സൂക്ഷിച്ചിട്ടുള്ള പെയിന്റിംഗ് പോലും ഇത്തരത്തിലുള്ള സ്വാധീനത്തിന്റെ ഭാഗമായി മാറാം എന്നാണ് വാസ്തുവിൽ പറയുന്നത്. അത്തരത്തിൽ ഭാഗ്യം ജീവിതത്തിലേക്ക് കൊണ്ടുവരുന്ന ചില പെയിന്റിംഗുകൾ പരിചയപ്പെടാം.

കുതിര
കുതിരയുടെ ചിത്രമുള്ള പെയിന്റിംഗുകൾ വീട്ടിൽ പ്രദർശിപ്പിക്കുന്നത് പോസിറ്റീവ് എനർജിയെ ആകർഷിക്കും. സ്ഥിരതയുടെയും, ധൈര്യത്തിന്റെയും, ശക്തിയുടെയും പ്രതീകമാണ് കുതിര. കുതിക്കുന്ന അശ്വത്തിന്റെ ചിത്രം തെക്ക് ദർശനമായി വയ‌്ക്കുന്നതാണ് ഏറ്റവും ശുഭകരം.
ഫ്ളോറൽ പെയിന്റിംഗ്
പൂക്കളുടെ ചിത്രങ്ങൾ വീട്ടിൽ വയ‌്ക്കുന്നതും ഭാഗ്യം കൊണ്ടുവരും. പൂക്കൾ ജീവിതത്തിലെ ഏതൊരു പ്രതികൂല അനുഭവത്തെയും അനുകൂലമാക്കി മാറ്റുമെന്നാണ് ഫെംഗ് ഷൂയി ശാസ്ത്രപ്രകാരമുള്ള വിശ്വാസം.
കാള
ശക്തിയുടെയും വേഗത്തിന്റെയും സംയോജിത രൂപമാണ് കാള. ജോലി സ്ഥലത്തോ വീട്ടിലോ കാളയുടെ ചിത്രം വയ‌്ക്കുന്നത് എന്തുകൊണ്ടും ഗുണകരമാണെന്ന് വാസ്തു വിദഗ്‌ദ്ധർ അഭിപ്രായപ്പെടുന്നു. ഭാഗ്യം മാത്രമല്ല നന്ദിയുടെ ചിത്രം നെഗറ്റീവ് ശക്തികളിൽ നിന്നും പ്രതിരോധം തീർക്കുമെന്നും വിശ്വസിക്കപ്പെടുന്നു.
കാമധേനു
ഹൈന്ദവ വിശ്വാസപ്രകാരം പാലാഴി കടഞ്ഞപ്പോൾ ലഭിച്ച ഐശ്വര്യ ദേവതയാണ് കാമധേനു. പശുക്കളുടെ മാതാവായ കാമധേനുവിന്റെ ചിത്രം സൂക്ഷിക്കുന്നവരുടെ ആഗ്രഹങ്ങളെല്ലാം സഫലമാകുമെന്നാണ് വിശ്വാസം. വടക്ക്-കിഴക്ക് ദർശനമായാണ് ചിത്രം പ്രദർശിപ്പിക്കേണ്ടത്.
കൽപവൃക്ഷം
ശുഭകാര്യങ്ങളുടെ പ്രതീകം തന്നെയാണ് കൽപവൃക്ഷം. പവിത്രതയേയും ഫലഫൂയിഷ്‌ടതയേയും ഇത് സൂചിപ്പിക്കുന്നു. വടക്ക്-പടിഞ്ഞാറ് ദർശനമായാണ് കൽപവൃക്ഷത്തിന്റെ ചിത്രം വയ്‌ക്കേണ്ടത്.
