Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

പൂഴ്‌ത്തിവച്ചതെല്ലാം പുറത്ത്; വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ ഹേമ കമ്മിറ്റി റിപ്പോർട്ട് പരസ്യപ്പെടുത്തി


തിരുവനന്തപുരം: ചലച്ചിത്ര മേഖലയിലെ വനിതകൾ നേരിടുന്ന പ്രശ്നങ്ങൾ പഠിക്കാൻ സംസ്ഥാന സർക്കാർ നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റിയുടെ റിപ്പോർട്ട്‌ പുറത്തുവിട്ടു. 233 പേജുകളാണ് പുറത്തുവിട്ടത്. വ്യക്തി വിവരങ്ങൾ ഒഴിവാക്കിയുള്ള റിപ്പോർട്ടുക ളാണ് പരസ്യപ്പെടുത്തിയത്. സ്വകാര്യതയെ ലംഘിക്കുന്ന ഒന്നും ഇതിലില്ലെന്നാണ് വിവരം.

ഹേമ കമ്മിറ്റിയുടെ റിപ്പോർട്ട് പുറത്തു വിടുന്നതിനെതിരെ നടി രഞ്ജിനി സമർപ്പിച്ച തടസ ഹർജി നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു. കഴിഞ്ഞ വെള്ളിയാഴ്‌ചയാ യിരുന്നു രഞ്ജിനി ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ ഹർ‌ജി തള്ളിയ കോടതി, സിംഗിൾ ബെഞ്ചിനെ സമീപിക്കാൻ നിർദേശം നൽകി. ഇതിനുപിന്നാലെ റിപ്പോർട്ട് ഉടൻ പുറത്തുവിടുമെന്ന് സാംസ്കാരിക വകുപ്പ് അപേക്ഷകരെ അറിയിക്കുകയായി രുന്നു. നിയമ നടപടികളുമായി മുന്നോട്ടുപോകുമെന്ന് രഞ്ജിനി വ്യക്തമാക്കിയിരുന്നു.

ജസ്റ്റിസ് കെ. ഹേമ കമ്മിറ്റി റിപ്പോർട്ട് ഭാഗികമായി പുറത്തുവിടാമെന്ന് അടുത്തിടെ യാണ് ഹൈക്കോടതി ഉത്തരവിട്ടത്. മൊഴി നൽകിയവരുടെയും മറ്റും സ്വകാര്യതയെ ബാധിക്കുന്ന ഭാഗങ്ങൾ ഒഴിവാക്കി അപേക്ഷകർക്ക് പകർപ്പ് നൽകാനുള്ള വിവരാവ കാശ കമ്മിഷന്റെ തീരുമാനം ശരിവയ്ക്കുകയായിരുന്നു കോടതി.

കൊച്ചിയിൽ നടിയെ ആക്രമിച്ചതിന് പിന്നാലെയാണ് സിനിമാ മേഖലയിലെ വനിത കൾ നേരിടുന്ന പ്രശ്നങ്ങൾ പഠിക്കാൻ സംസ്ഥാന സർക്കാർ ജസ്റ്റിസ് ഹേമ കമ്മിറ്റിയെ നിയോഗിച്ചത്. കമ്മിറ്റി 2019 ഡിസംബർ 31ന് മുഖ്യമന്ത്രി പിണറായി വിജയന് നേരിട്ട് റിപ്പോർട്ട് സമർപ്പിച്ചത്.


Read Previous

നാളെ നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; ബുധനാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത

Read Next

‘വഴങ്ങാത്തവരെ ഒഴിവാക്കുന്നു’; മലയാള സിനിമയില്‍ കാസ്റ്റിങ് കൗച്ച്, ചൂഷണം ചെയ്യുന്നവരിൽ മലയാളത്തിലെ പ്രധാന നടന്മാരും; സഹകരിക്കാൻ തയ്യാറാകുന്ന നടിമാർ അറിയപ്പെടുക കോഡു പേരുകളിൽ, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »