Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഉദിച്ചുയരേണ്ട താരങ്ങളൊക്കെ ഉദിച്ചുയരും, അല്ലാത്തത് അസ്തമിക്കും’; രാഹുലിനെതിരെ നിലപാട് കടുപ്പിച്ച് കെ മുരളീധരന്‍


തിരുവനന്തപുരം: ബലാത്സംഗക്കേസില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരെ നിലപാട് കടുപ്പിച്ച് കെ മുരളീധരന്‍. സസ്‌പെന്‍ഷന്‍ നടപടിയിലുള്ള ഒരാളുടെ എന്തു നടപടിക്കും പാര്‍ട്ടിക്ക് ഉത്തരവാദിത്തമില്ല. ഉദിച്ചുയരേണ്ട താരങ്ങളൊക്കെ ഉദിച്ചുയരും. അല്ലാത്തത് അസ്തമിക്കും. കെ മുരളീധരന്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് രാഹുല്‍ മാങ്കൂട്ടത്തില്‍ പങ്കെടുത്തത് സ്വന്തം നിലയ്ക്കാണ്. ഇനി അങ്ങോട്ടു കയറ്റേണ്ടെന്ന് പാര്‍ട്ടി നിര്‍ദേശിച്ചിട്ടുണ്ടെന്നും കെ മുരളീധരന്‍  വ്യക്തമാക്കി.

സസ്‌പെന്റ് ചെയ്ത ആള്‍ക്കാരെ, ആരു തന്നെയായാലും പങ്കെടുക്കരുതെന്ന് തന്നെയാണ് പാര്‍ട്ടി നിലപാട്. ആരോപണവിധേയനെതിരെ എന്നേ പാര്‍ട്ടി നടപടിയെടുത്തതാണ് . എന്നേ സസ്‌പെന്‍ഡ് ചെയ്തു കഴിഞ്ഞു. സസ്‌പെന്‍ഷന്‍ ഏതാണ്ട് പുറത്താക്കലിന് തുല്യമാണ്. ഇനി അത് എന്നും പറഞ്ഞു കൊണ്ടി രിക്കേണ്ട കാര്യമില്ല. ആശയദാരിദ്ര്യം കാരണമാണ് സിപിഎം ഇക്കാര്യം ഇങ്ങനെ നിരന്തരം പറഞ്ഞു കൊണ്ടിരിക്കുന്നത്. ഞങ്ങളെ സംബന്ധിച്ചിടത്തോളം ആ ചാപ്റ്റര്‍ ക്ലോസ് ചെയ്തതാണ്. കെ മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

നിലവില്‍ പാര്‍ട്ടിയിലുള്ള എംഎല്‍എമാരെല്ലാം പൊതുരംഗത്ത് സജീവമായിട്ടുണ്ട്. പാര്‍ട്ടിയില്‍ നിന്നും മാറ്റി നിര്‍ത്തിയ ആരെങ്കിലും ഒളിവില്‍ പോയിട്ടുണ്ടെങ്കില്‍ അതു കണ്ടുപിടിക്കേണ്ട ചുമതല പൊലീ സിനാണ്. തിരുവനന്തപുരം കോര്‍പ്പറേഷന്‍ മാത്രമല്ല, കേരളം മൊത്തത്തില്‍ യുഡിഎഫിന് അനുകൂല മായ വികാരമുണ്ട്. അത് തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും. ഡിസംബര്‍ 13 ഓടെ കേരളത്തിലെ മഹാ ഭൂരിപക്ഷം തദ്ദേശ സ്ഥാപനങ്ങളിലും യുഡിഎഫിന്റെ ഭരണസമിതികള്‍ നിലവില്‍ വരുമെന്നും കെ മുരളീധരന്‍ പറഞ്ഞു.


Read Previous

പതിനഞ്ചാമത് പ്രവാസി സാഹിത്യോത്സവ്: റിയാദ് സിറ്റി സോൺ മത്സരങ്ങൾ ഡിസംബർ 26-ന്

Read Next

വീട്ടിലെ എസി അടിച്ചുമാറ്റി നാടോടി സ്ത്രീകൾ; ദുബായിലിരുന്ന് സിസിടിവിയിൽ മോഷണം ലൈവായി കണ്ട് വീട്ടുടമ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »