Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

അലയൻസ് എയർലൈൻസ് ആയി: പരിഭാഷ പാളി, കൊള്ളേണ്ടിടത്ത് കൊണ്ടിട്ടുണ്ടാവുമെന്ന് മോദി


തിരുവനന്തപുരം: തിരുവനന്തപുരം; വിഴിഞ്ഞം തുറമുഖം ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പ്രസംഗത്തിന്റെ മലയാള പരിഭാഷയില്‍ അബദ്ധം. ഇന്ത്യ സഖ്യത്തിലെ പ്രമുഖ പാര്‍ട്ടിയായ കോണ്‍ഗ്രസിന്റെ നേതാവ് രാഹുല്‍ ഗാന്ധിയ്ക്ക് നേരെ ഒളിയമ്പെയ്ത് മോദി നടത്തിയ പ്രസംഗ ഭാഗമാണ് മലയാളത്തിലേക്ക് തെറ്റായി പരിഭാഷപ്പെടുത്തിയത്.

മുഖ്യമന്ത്രി പിണറായി വിജയനെ നോക്കിയാണ് രാഹുല്‍ ഗാന്ധിക്കെതിരെ മോദി ഒളിയമ്പെയ്തത്. ‘മുഖ്യമന്ത്രിയോട് ഞാന്‍ പറയട്ടെ, നിങ്ങള്‍ ഇന്ത്യ സഖ്യത്തിന്റെ ശക്തമായ ഒരു സ്തംഭമാണ്, ശശി തരൂരും ഇവിടെ ഇരിക്കുന്നു. ഇന്നത്തെ പരിപാടി പലരുടെയും ഉറക്കം കെടുത്താന്‍ പോകുന്നു’- മോദിയുടെ ഹിന്ദിയിലുള്ള ഈ വാക്കുകള്‍ മനസിലാകാതെ പരിഭാഷകന്‍ തെറ്റായി മലയാളത്തിലേക്ക് തര്‍ജ്ജമ ചെയ്യുകയായിരുന്നു.

‘നമ്മുടെ എയര്‍ലൈന്‍സുമായിട്ട് ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ അതുമായി ബന്ധപ്പെട്ട കാര്യങ്ങളിലും ആവശ്യ മായ ശ്രദ്ധ നല്‍കണം.’- എന്നതായിരുന്നു മലയാള പരിഭാഷ. ഇന്ത്യ അലയന്‍സ് എയര്‍ലൈന്‍സ് എന്ന് തെറ്റിദ്ധരിച്ചതാണ് അബദ്ധത്തിന് കാരണം. ഇതിന് പിന്നാലെ താന്‍ പറഞ്ഞത് തെറ്റായാണ് പരിഭാഷകന്‍ തര്‍ജ്ജമ ചെയ്തത് എന്ന് മനസിലാക്കിയെന്നോണം മോദി ചിരിക്കുകയും മനസിലാവേണ്ടവര്‍ക്ക് മനസി ലായിട്ടുണ്ടെന്ന് പറയുകയും ചെയ്തു. പരിഭാഷയില്‍ സംഭവിച്ച തെറ്റ് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ ചിരിച്ച് കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയനോട് പങ്കുവെയ്ക്കുകയും ചെയ്തു.


Read Previous

വിഴിഞ്ഞത്തിന്റെ പിതാവ് ഉമ്മന്‍ ചാണ്ടി; പിണറായി സര്‍ക്കാര്‍ റോഡ്, റെയില്‍ സൗകര്യങ്ങള്‍ ഒരുക്കിയില്ല’: പുതുപ്പള്ളിയിലെത്തി എം വിന്‍സെന്‍റ്

Read Next

രാജീവ് ചന്ദ്രശേഖരന്റെ കോമാളിത്തരത്തേക്കാള്‍ അധികപ്രസംഗമായി തോന്നിയത് പ്രധാനമന്ത്രിയുടെ പരിഹാസം’

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »