അലോഷി പാടി റിയാദിന്റെ ഹൃദയങ്ങളിലേക്ക്


റിയാദ് : പ്രശസ്ത ഗസൽ – പിന്നണി ഗായകൻ അലോഷി ആദംസ്  റിയാദിൽ ഒരുക്കിയ ഗസൽ സന്ധ്യ ശ്രദ്ധേയമായി. കേളി കലാസാംസ്കാരിക വേദിയുടെ ‘വസന്തം- സീസണ്‍ -3’ ആഘോഷങ്ങളുടെ ഭാഗമായാണ് അലോഷിയും സംഘവും റിയാദിൽ ഗസൽ സന്ധ്യ ഒരുക്കിയത്. മലാസ് അൽ യാസ്മിൽ സ്കൂൾ ഓഡിറ്റോറിയത്തിൽ ഒരുക്കിയ പരിപാടി യിൽ കേളി സെക്രട്ടറി സുരേഷ് കണ്ണപുരം അലോഷിയെയും സംഘത്തെയും ബോക്കെ നൽകി സ്വീകരിച്ചു.

തുടർന്ന് ഇടതടവില്ലാതെ നടന്ന മൂന്നു മണിക്കൂർ നീണ്ട പരിപാടി യിൽ 35- ൽ പരം ഗാനങ്ങൾ അലോഷി ആലപിച്ചു.ബാബുക്കയുടെയും മെഹബൂബിന്റെയും ഉമ്പായി യുടെയും മെഹദിയുടെയും മനോഹര ഗാനങ്ങൾക്കൊപ്പം നാടകഗാനങ്ങളും കവിത കളുമായി വിരഹവും വിപ്ലവവും ഇഴചേർത്ത്‌ അലോഷി ആദംസ്‌ പാടി. തുടക്കം മുതൽ പരിപാടി അവസാനിക്കും വരെ നിറഞ്ഞ സദസ്സിനെ ആവേശം കൊള്ളിക്കാൻ അലോഷിക്കായി.

ആദ്യമായി സൗദി അറേബ്യയിൽ എത്തിയ അലോഷിക്കൊപ്പം തബലിസ്റ്റ്‌ ഷിജിൻ തലശ്ശേരിയും, ഹാർമോണിയം കൈകാര്യം ചെയ്യാൻ അനു പയ്യന്നൂരും നാട്ടിൽ നിന്നെ ത്തി. റിയാദിൽ നിന്നുള്ള ഷാനവാസ് ഷാനു (ഗിത്താർ), മുഹമ്മദ് റോഷൻ  (കീബോർഡ്) എന്നിവരും ചേർന്ന് ഗസൽ സന്ധ്യ ആഘോഷമാക്കി.

സമാപന ചടങ്ങിൽ കേളി  രക്ഷാധികാരി സമിതി അംഗവും, കുടുംബവേദി സെക്രട്ടറി യുമായ സീബ കൂവോട്  വിവരണം നൽകി.അലോഷി ആദംസിനുള്ള മൊമെന്റോ രക്ഷധികാരി സെക്രട്ടറി കെപിഎം സാദിക്കും, ഷിജിൻ തലശ്ശേരിക്ക് കേളി സെക്രട്ടറി സുരേഷ് കണ്ണപുരവും, അനു പയ്യന്നൂറിന് പ്രസിഡന്റ് സെബിൻ ഇഖ്ബാലും ഷാനവാസ് ഷാനുവിന് ട്രഷറർ ജോസഫ് ഷാജിയും മൊമെന്റോ കൈമാറി.

രക്ഷാധി രി സമിതി അംഗങ്ങളായ ഫിറോസ് തയ്യിൽ മുഹമ്മദ് റോഷനും,ഷമീർ കുന്നുമ്മൽ അൽ യാസ്‌മി ൻ സ്‌കൂളിനും, ഗീവർഗീസ് ഇടിച്ചാണ്ടി സൗണ്ട് എൻജിനീയർ സ്റ്റൈസൺ തോമസിനും, പ്രഭാകരൻ കണ്ടോന്താർ ക്യാമറ മേൻ ഫൈസൽ നില മ്പൂരിനും  മൊമെന്റോ നൽകി.കേളി രക്ഷാധികാരി സെക്രട്ടറി കെപിഎം സാദിഖ് സ്വാഗതവും, കേളി പ്രസിഡന്റ് സെബിൻ ഇഖ്ബാൽ നന്ദിയും പറഞ്ഞു.


Read Previous

മാന്നാര്‍ കൊലക്കേസ്: മൂന്ന് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി; മുഖ്യപ്രതി അനിലിനെ വൈകാതെ നാട്ടിലെത്തിക്കും

Read Next

2024-ലെ ഫൊക്കാന സമ്മേളനത്തിൽ രണ്ടു ദിവസത്തെ സാഹിത്യ ചർച്ചകൾ, സെമിനാറുകൾ

Leave a Reply

Your email address will not be published. Required fields are marked *

Most Popular