Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

കേരളത്തിലെ മിക്ക വീടുകളിലും ഇത് ലഭ്യമാണെങ്കിലും ഇതിന്റെ വിപണി മൂല്യം അറിയുന്നവർ കുറവാണ്.


പണ്ട് കേരളത്തിൽ നെല്ല്, തെങ്ങ് എന്നിവയാണ് കൂടുതലായി കൃഷി ചെയ്തിരുന്നതെങ്കിലും ഇന്ന് ലാഭം നോക്കി മാറ്റി പരീക്ഷിക്കുന്നവരാണ് കൂടുതലും. കാലാവസ്ഥ,വരവ് – ചെലവ് എന്നിവ നോക്കി നല്ല ലാഭം കൊയ്യാൻ കഴിയുന്ന പഴങ്ങളും പച്ചക്കറികളും ആളുകൾ കൃഷി ചെയ്യാറുണ്ട്. എന്നാൽ അത്തരത്തിൽ വളരെ ലാഭമുള്ള ഒരു കൃഷിയാണ് തുളസി കൃഷി. പക്ഷേ പലർക്കും ഇതിനെക്കുറിച്ച് അധികമൊന്നും അറിയില്ല. കേരളത്തിലെ മിക്ക വീടുകളിലും ഇത് ലഭ്യമാണെങ്കിലും ഇതിന്റെ വിപണി മൂല്യം അറിയുന്നവർ കുറവാണ്.

പ്രധാനമായും മരുന്ന് നിർമാണത്തിനാണ് തുളസി ഉപയോഗിക്കുന്നത്. രണ്ട് ഏക്കറിൽ കൃഷി ചെയ്താൽ മാസം ഒരു ലക്ഷത്തോളം വരുമാനം നേടാം. ചിലവാകട്ടെ ഇരുപതിനായിരം രൂപയിൽ താഴെ മാത്രമാണ്. മുതൽ മുടക്ക് കുറവാണെങ്കിലും ഏറെക്കാലം ഒരേ ചെടിയിൽ നിന്ന് ആദായം ലഭിക്കുമെന്നതും തുളസി കൃഷിയുടെ സാദ്ധ്യതകൾ വിപുലമാക്കുന്നു. വീട്ടിൽ തന്നെ ചെയ്യാൻ കഴിയുന്ന കൃഷിയാണിത്.

ചെടിയിൽ നിന്ന് വിത്ത് ശേഖരിച്ച് പാകി മുളപ്പിച്ച് കൃഷി തുടങ്ങാം. കൃഷി ഭൂമി ഇല്ലെങ്കിൽ ഗ്രോ ബാഗിലോ മട്ടുപ്പാവിലോ കൃഷി ചെയ്യാം. കേരളത്തിലേക്ക് തുളസി കൂടുതൽ എത്തുന്നത് തമിഴ്‌നാട്ടിൽ നിന്നാണ്. അതായാത് തുളസി കൃഷി വഴി ലക്ഷങ്ങളാണ് അയൽ സംസ്ഥാനങ്ങൾ സമ്പാദിക്കുന്നത്.

വിപണിയിൽ ആവശ്യക്കാറുള്ള തുളസി ഇനങ്ങൾ

  • രാമ തുളസി – ഈ കാലഘട്ടത്തിൽ ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്ന ഇനമാണിത്. സുഗന്ധവും ഔഷധ മൂല്യവും രാമ തുളസിക്ക് കൂടുതലാണ്. കഷായം, ചായ, ഗുളിക എന്നിവ ഉണ്ടാക്കാൻ ഉപയോഗിക്കുന്നു.
  • കൃഷ്ണ തുളസി – ഇലയ്ക്കും തണ്ടിനും ഗുണങ്ങളുള്ള ഒന്നാണ് കൃഷ്ണ തുളസി. ആയുർവേദ കഷായം, ഹ‌ർബൽ ഡ്രിങ്ക്സ് എന്നിവയിൽ വ്യാപകമായി ഉപയോഗിക്കുന്നു. ചില സമയങ്ങളിൽ രാമ തുളസിയേക്കാൾ കൃഷ്ണ തുളസിക്ക് വിലയും കൂടാറുണ്ട്.
  • വന തുളസി – വനമേഖലകളിൽ സ്വാഭാവികമായി വളരുന്ന ഇനമാണ് വന തുളസി. ശക്തമായ സുഗന്ധമാണ് ഇതിന്റെ പ്രത്യേകത. തുളസി ചായ, ക്യാപ്സ്യൂൾ, പൗഡർ എന്നിവയിൽ ഉപയോഗിക്കുന്നു. ഉണക്കിയ വന തുളസിയുടെ ഇലയ്ക്ക് നല്ല വിപണി വില ലഭിക്കും.


Read Previous

ഫ്രിഡ്‌ജിൽ ഇങ്ങനെ ചെയ്‌താൽ വൈദ്യുതി ബിൽ കൂടുമോ? സംശയത്തിന് മറുപടിയിതാ

Read Next

തലസ്ഥാന നഗരത്തില്‍ പട്ടാപ്പകല്‍ കൊലപാതകം; 19കാരന്‍ കുത്തേറ്റ് മരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »