ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക് അധികാരമില്ല, ചെയര്‍മാന് കത്തയച്ച് മഹുവ
തേഞ്ഞിപ്പലം. അറബി ഭാഷാ പ്രചാരണ രംഗത്തെ ശ്രദ്ധേയമായ സേവനങ്ങള്‍ക്ക് സി.എച്ച്. സ്മാരക സമിതിയുടെ പുരസ്‌കാരം നേടിയ ഗവേഷക വിദ്യാര്‍ഥിയായ അമാനുല്ല വടക്കാങ്ങരയെ കാലിക്കറ്റ് യൂണിവേര്‍സിറ്റി അറബി വകുപ്പ് ആദരിച്ചു.
കാലിക്കറ്റ് സര്‍വകലാശാല അറബി വകുപ്പും റാബ്വിത്വ അല്‍ അദബ് അല്‍ ഇസ് ലാമി കേരള ചാപ്റ്ററും സംയുക്തമായി അറബി വകുപ്പ് സെമിനാര്‍ ഹാളില്‍ സംഘടിപ്പിച്ച ദ്വിദിന ദേശീയ സെമിനാറില്‍വെച്ചാണ് ആദരിച്ചത്.
സെമിനാര്‍ ഉദ്ഘാടനം ചെയ്ത ഡോ. അബ്ദുസ്സമദ് സമദാനി എം.പി വകുപ്പിന്റെ പുരസ്‌കാരം അമാനുല്ലക്ക് സമ്മാനിച്ചു.വകുപ്പ് മേധാവി ഡോ. അബ്ദുല്‍ മജീദ് ടി.എ, ഭാഷാ സാഹിത്യ വിഭാഗം ഡീന്‍ ഡോ.മൊയ്തീന്‍ കുട്ടി എബി തുടങ്ങിയവര്‍ സംബന്ധിച്ചു.