Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

അത്ഭുതകരം, തികച്ചും അത്ഭുതകരം’! ബഹിരാകാശത്ത് നിന്നുള്ള ഇന്ത്യൻ കാഴ്‌ചകൾ വിവരിച്ച് സുനിത വില്യംസ്


യുഎസ്: ബഹിരാകാശത്ത് നിന്നും നോക്കുമ്പോള്‍ ഇന്ത്യ തികച്ചും അത്ഭുതമാണെന്ന് ബഹിരാകാശ സഞ്ചാരി സുനിത വില്യംസ്. ഹിമാലയത്തിന് മുകളിലൂടെ കടന്നുപോയപ്പോള്‍ കണ്ടത് അവിസ്‌മരണീ യമായ കാഴ്‌ചകളായിരുന്നുവെന്നും അവര്‍ പറഞ്ഞു. 9 മാസത്തെ ബഹിരാകാശ യാത്രയ്‌ക്ക് ശേഷം തിരിച്ചെത്തിയ സുനിത വില്യംസും ബുച്ച് വില്‍മോറും നാസയുടെ ജോണ്‍സണ്‍ സ്‌പേസ് സെന്‍ററില്‍ മാധ്യമങ്ങളോട് പ്രതികരിക്കവേയാണ് ഇക്കാര്യം പറഞ്ഞത്.

തങ്ങള്‍ ഹിമാലയത്തിന് മുകളിലൂടെ പോകുമ്പോള്‍ ബുച്ച് വില്‍മോറിന് അവിശ്വസനീയമായ ഏതാനും ചിത്രങ്ങള്‍ ലഭിച്ചു. അത്ഭുതകരം, തികച്ചും അത്ഭുതകരം എന്നാണ് ഇന്ത്യയെ കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് സുനിത വില്യംസിന്‍റെ മറുപടി. ഇന്ത്യന്‍ ഭൂപ്രകൃതിയുടെ വൈവിധ്യമാര്‍ന്ന നിറങ്ങള്‍ തന്നെ അത്ഭുതപ്പെടുത്തി. ഗുജറാത്ത് തീരപ്രദേശത്തെ മത്സ്യബന്ധന കപ്പലുകളുടെ കാഴ്‌ചയും സുന്ദര മാണെന്ന് അവര്‍ പറഞ്ഞു. രാത്രിയിലെ നഗരങ്ങളുടെ വെളിച്ചം വളരെ ആകര്‍ഷണീയമാണ്.

ബഹിരാകാശ വാഹനമായ സ്‌റ്റാര്‍ലൈനറില്‍ ഇനിയും പറക്കുമെന്ന് സുനിത വില്യംസും ബുച്ച്‌മോറും പറഞ്ഞു. കഴിഞ്ഞ യാത്രയില്‍ നേരിട്ട പ്രതിസന്ധികള്‍ പരിഹരിക്കും. ഇതാദ്യമായാണ് യാത്രക്ക് ശേഷം ഇരുവരും മാധ്യമങ്ങളെ കാണുന്നത്. യാത്രകള്‍ക്ക് തയ്യാറാണ്. എന്നാല്‍ ചില പോരായ്‌മകള്‍ പരിഹരി ക്കപ്പെടാനുണ്ട്. സ്റ്റാര്‍ലൈനര്‍ വളരെ കാര്യശേഷിയുള്ള ബഹിരാകാശ വാഹനമാണ്. അത് ഭാവിയില്‍ ഗവേഷണങ്ങള്‍ക്ക് കരുത്ത് പകരുമെന്നും സുനിത വില്യംസ് പറഞ്ഞു. ഭൂമിയില്‍ തിരിച്ചെത്തി സാധാരണ ജീവിതത്തിലേക്ക് വരാന്‍ ഏറെ പ്രയാസപ്പെടേണ്ടി വന്നു.

ഭൂമിയില്‍ തിരിച്ചെത്തിയതിന് പിന്നാലെ ഫിസിക്കല്‍ ട്രെയിനര്‍, ന്യൂട്രീഷന്‍ വിദഗ്‌ധര്‍ എന്നിവരുടെ മേല്‍നോട്ടത്തിലായിരുന്നു തങ്ങളെന്നും ഇരുവരും പറഞ്ഞു. വെയ്‌റ്റ് ലിഫ്‌റ്റിങ്, സ്‌ക്വാട്‌സ് അടക്കമുള്ള വ്യായാമങ്ങള്‍ ചെയ്യേണ്ടിവന്നു. ബഹിരാകാശത്ത് തുടര്‍ന്ന സമയത്തും ഗവേഷണങ്ങള്‍ തുടരുകയായി രുന്നു. അസ്ഥികള്‍ക്കും മസിലുകള്‍ക്കും തകരാര്‍ സംഭവിക്കാതിരിക്കാന്‍ ദിവസവും ബഹിരാകാശത്ത് വച്ച് വ്യായാമം ചെയ്യേണ്ടിവന്നു.


Read Previous

എംപുരാൻ തടയണമെന്ന് ഹർജി, ബിജെപി നേതാവിന് സസ്പെൻഷൻ

Read Next

‘ഞങ്ങൾ ബഹിരാകാശത്ത് കുടുങ്ങിയതിന്റെ യഥാർത്ഥ കാരണക്കാർ ഇവരാണ്’; ഒടുവിൽ വെളിപ്പെടുത്തലുമായി സുനിതയും വിൽമോറും

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »