Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

അമേരിക്കയുടേത് ക്രിമിനൽ നടപടി, അങ്ങേയറ്റം അപകടകരം; ശക്തമായ പ്രത്യാഘാതമുണ്ടാകുമെന്ന് ഇറാൻ


ടെഹ്റാൻ:  ഇറാൻ ആണവ കേന്ദ്രങ്ങളിൽ അമേരിക്ക നടത്തിയ ആക്രമണം അന്താരാഷ്ട്ര നിയമങ്ങളു ടെയും ആണവ നിർവ്യാപന കരാറിന്റെയും ലംഘനമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി സയ്യിദ് അബ്ബാസ് അരഗാച്ചി. അമേരിക്കയുടെ ക്രിമിനൽ നടപടിക്കെതിരെ എന്നും നിലനിൽക്കുന്ന രീതിയിലുള്ള ശക്തമായ പ്രത്യാഘാതമുണ്ടാകുമെന്ന് ഇറാൻ വിദേശകാര്യമന്ത്രി എക്സിൽ മുന്നറിയിപ്പ് നൽകി. ഐക്യ രാഷ്ട്ര സംഘടനയിലെ ഓരോ അംഗവും ഈ അങ്ങേയറ്റം അപകടകരവും നിയമവിരുദ്ധവുമായ ക്രിമി നൽ നടപടിയിൽ ആശങ്കപ്പെടേണ്ടതുണ്ട്. ഓരോ രാജ്യവും അമേരിക്കയുടെ ഈ നടപടിയെ കരുതിയി രിക്കണം. യു എൻ ചാർട്ടർ അനുസരിച്ചുള്ള പ്രതിരോധത്തിന് ഇറാന് അവകാശമുണ്ട്. സ്വയം പ്രതിരോധ ത്തിനുള്ള അവകാശം ഇറാൻ വിനിയോഗിക്കുമെന്നും ഇറാൻ വ്യക്തമാക്കി.

ഇറാനിലെ മൂന്ന് ആണവകേന്ദ്രങ്ങളിലാണ് അമേരിക്ക ആക്രമണം നടത്തിയത്. ഫോർദോ, നതാൻസ്, ഇസ്ഹാൻ ആണവ കേന്ദ്രങ്ങളിലാണ് ആക്രമണം നടത്തിയത്. ഇറാൻ -ഇസ്രയേൽ സംഘർഷം തുടങ്ങി പത്താം നാളാണ് അമേരിക്ക നേരിട്ട് ആക്രമണം നടത്തിയത്. അമേരിക്കയുടെ യുദ്ധ വിമാനങ്ങൾ പസഫിക് സമുദ്രത്തിന് കുറുകെ പറന്നെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെയാണ് ആക്ര മണം. ‘

ഉഗ്ര പ്രഹര ശേഷിയുള്ള യു എസ് വ്യോമസേന ബി 2 ബോംബർ വിമാനങ്ങൾ അമേരിക്കയിലെ സൈനിക താവളത്തിൽ നിന്ന് പറന്നുയർന്ന് പസഫിക് സമുദ്രത്തിന് കുറുകെ കടന്ന് ഇറാനിൽ ആക്രമണം നടത്തുകയായിരുന്നു. സമാധാനത്തിലേക്ക് എത്താൻ ഇറാൻ തയ്യാറാകാത്ത പക്ഷം മറ്റ് ലക്ഷ്യ കേന്ദ്രങ്ങൾ കൂടി ആക്രമിക്കപ്പെടുമെന്നും ട്രംപ് ഇറാന് മുന്നറിയിപ്പ് നൽകി.


Read Previous

ഇറാനിലെ മൂന്ന് ആണവ കേന്ദ്രങ്ങളിൽ ബോംബിട്ട് യുഎസ്; ഇനി സമാധാനത്തിനുള്ള സമയമാണെന്ന് ട്രംപ്; ഇറാൻ്റെ വടക്കൻ മേഖലയിൽ യുഎസ് ഉപയോഗിച്ച GBU-57 ബങ്കർ ബസ്റ്റർ ബോംബുകൾ മാരക ശേഷിയുള്ളവയെന്ന് റിപ്പോർട്ട്, മലിനീകരണമില്ല, വികിരണ ചോർച്ചയില്ല: യുഎസ് ആക്രമണങ്ങൾക്ക് ശേഷം ഇറാൻ.

Read Next

ഇസ്രയേൽ – ഇറാൻ സംഘർഷം: ജനീവ ചർച്ച ഫലം കണ്ടില്ല; ആക്രമണം നിർത്താതെ ആണവ ചർച്ചയില്ലെന്ന് ഇറാൻ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »