
കൊച്ചി: താരസംഘടനയായ അമ്മയുടെ ഭാരവാഹികളുടെ കൂട്ടരാജിയ്‌ക്കെതിരെ നടന്‍ അനൂപ് ചന്ദ്രന്‍. എല്ലാവരും പുറത്തുപോകേണ്ടി വരുമെന്ന തോന്നലിലാണോ, ആരോപ ണവിധേയരെ സന്തോഷിപ്പിക്കാനാണോ ഇത്തരമൊരു തീരുമാനം എന്നറിയില്ല. കൂട്ടരാ ജിക്ക് മറുപടി പറയേണ്ടത് ജഗദീഷാണ്. മോഹന്‍ലാലിന്റെ കരുണ കൊണ്ടുമാത്രമാണ് ഈ സംഘടന നിലനില്‍ക്കുന്നത്. അദ്ദേഹം തന്നെ നേതൃസ്ഥാനത്ത് തുടരണമെന്നും അനൂപ് ചന്ദ്രന്‍ പറഞ്ഞു.
‘അമ്മയിലെ കൂട്ടരാജിയെ ന്യായീകരിക്കുന്നില്ല. ആരോപണവിധേയരായവരെ മാത്രം മാറ്റിയാല്‍ മതിയായിരുന്നു. 506 അംഗങ്ങള്‍ തെരഞ്ഞെടുത്ത കമ്മറ്റിയാണ് ഇത് ഒന്നടങ്കം രാജിവച്ചത് കേരളത്തിന്റെ സാംസ്‌കാരിക മൂല്യത്തെ ബഹുമാനിക്കുന്നവരെ അപമാനിക്കുന്നതാണ്. താന്‍ ഒരിക്കലും ആ കൂട്ടരാജിയെ ഉള്‍ക്കൊള്ളുന്നില്ല’.
‘എല്ലാവരും പുറത്തുപോകേണ്ടി വരുമെന്ന തോന്നലിലാണോ, ആരോപണവിധേയരെ സന്തോഷിപ്പിക്കാനാണോ എന്നറിയില്ല. ഇതിന് മറുപടി പറയേണ്ടത് ജഗദീഷാണ്. അസോസിയേഷന്‍ ഇലക്ഷന്റെ തലേന്ന് മോഹന്‍ലാലിനെ പ്രസിഡന്റ് സ്ഥാനാര്‍ഥി യാക്കി നിര്‍ത്തിക്കൊണ്ട് ഞങ്ങളാണ് ഔദ്യോഗിക പാനല്‍ എന്നുപറഞ്ഞത് അദ്ദേഹ മാണ്. അനൂപ് ചന്ദ്രനും ജയനും കുക്കുപരമേശ്വരനും അടങ്ങുന്നവര്‍ റിബലാണ് എന്നു പറഞ്ഞുപരത്തി. ഞങ്ങളാണ് മോഹന്‍ലാലിന് ഇഷ്ടപ്പെടുന്നവര്‍,
മോഹന്‍ലാലിന്റെ പാനല്‍ ഞങ്ങളെയാണ് പിന്തുണയ്ക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. അതുകേട്ട് ലാലേട്ടന്‍ നിശബ്ദനായി നിന്നുകൊടുത്തു. അതിന്റെ പരിണിതഫലമാണ് ഇന്നു കാണുന്നത്. അമ്മയെന്നത് ഒരു സാംസ്‌കാരിക സംഘടനയാണ്. അതിന്റെ തലപ്പത്ത് വേണ്ടത് സാമൂഹ്യപ്രതിബദ്ധതയോടെ പ്രവര്‍ത്തിക്കുന്ന നല്ല മനുഷ്യരാണ്. ആരോപിതര്‍ മാറി നില്‍ക്കണമെന്നാണ് ഞങ്ങള്‍ പറഞ്ഞത്. ജഗദീഷ് എടുത്ത നിലപാടിന്റെ ദുരന്തമാണ് അമ്മ അനുഭവിക്കുന്നത്’.
കുടെ നടന്നവര്‍ നിരാലംബരാകുമ്പോള്‍ അവരെ സഹായിക്കാന്‍ വേണ്ടി ഉണ്ടാക്കിയ സംഘടനയാണ് അമ്മ. അതിന്റെ ഭാഗമായിട്ടാണ് കൈനീട്ടവും മറ്റ് ആനൂകൂല്യവും അമ്മയിലെ അംഗങ്ങള്‍ക്ക് കൊടുക്കുന്നത്. അതിനുവേണ്ടിയാണ് ഈ സംഘടന നിലനില്‍ക്കുന്നത്. അത്തരമൊരുകാര്യത്തിനായി ഈ സംഘടനയില്‍ ഏറ്റവും അധികം ആഗ്രഹിക്കുന്ന ഒരേ ഒരാള്‍ മോഹന്‍ലാല്‍ ആണ്. അദ്ദേഹത്തിന്റെ സ്‌നേഹവും ആത്മാര്‍ഥതയും ഉള്ളില്‍ നിന്ന് വരുന്ന ഒരു കരുണയുമാണ് ഈ സംഘടനയെ നിലനിര്‍ത്തുന്നത്. അദ്ദേഹമാണ് ഇതിന്റെ നാഥന്‍. അതിനെ നിലനിര്‍ത്താന്‍ മോഹന്‍ലാല്‍ നേതൃസ്ഥാനത്ത് വേണം’- അനൂപ് ചന്ദ്രന്‍ പറഞ്ഞു.