
സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടുകൊണ്ടുള്ള ഇസ്രായേല്‍ വ്യോമാക്രമണത്തിന് പിന്നാലെ പ്രതികരണവുമായി ഇറാന്‍. ഇസ്രായേലിന്‍റെ ഏത് ആക്രമണത്തിനും തിരിച്ച ടിയുണ്ടാകുമെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കി. ഇസ്രായേലിൻ്റെ ഏത് ആക്രമണത്തിനും മറുപടി നൽകാൻ തയ്യാറാണെന്ന് ഇറാനുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. ആക്രമണമുണ്ടായാല്‍ വലിയ വില നല്‍കേണ്ടി വരുമെന്ന് ഇസ്രായേൽ ഇറാന് മുന്നറിയിപ്പ് നല്‍കി.
എഫ്-35ഐ ജെറ്റുകൾ ഉൾപ്പെടെ 100 വിമാനങ്ങളാണ് ഇറാൻ്റെ സൈനിക കേന്ദ്രങ്ങൾക്ക് നേരെ നടന്ന ആക്രമണത്തിന് ഇസ്രായേൽ ഉപയോഗിച്ചത്. മൂന്ന് ഘട്ടങ്ങളായായിരുന്നു ആക്രമണം. ആദ്യം വ്യോമസംവിധാനം തകർക്കുകയായിരുന്നു ലക്ഷ്യം. രണ്ടും മൂന്നും ഘട്ടങ്ങളിൽ മിസൈൽ, ഡ്രോൺ ഉൽപ്പാദന കേന്ദ്രങ്ങളും ഇസ്രയേൽ മിസൈലുകൾ ലക്ഷ്യമിട്ടു. ആക്രമണത്തിന് പിന്നാലെ ഇറാനെ ഭീഷണിപ്പെടുത്തിയും ഇസ്രയെൽ എത്തിയിരുന്നു.
തിരിച്ചടിക്കരുതെന്ന് ഇറാനോട് അമേരിക്കയും ആവശ്യപ്പെട്ടതായി ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. തിരിച്ചടിച്ചാൽ ഇസ്രയേലിനെ സംരക്ഷിക്കുമെന്ന് അറിയിച്ച് യു.എസ് ഇറാന് സന്ദേശം അയച്ചിട്ടുണ്ട്. ‘ലോകത്തിലെ മറ്റേത് പരമാധികാര രാജ്യത്തെയും പോലെ തിരിച്ചടിക്കാനുള്ള അവകാശം ഇസ്രയേലിനുണ്ട്. ഇസ്രയേലി നെയും ജനങ്ങളെയും പ്രതിരോധിക്കാൻ ആവശ്യമായ കാര്യങ്ങൾ ചെയ്യും’–ഇസ്രയേൽ സൈന്യവും അറിയിച്ചു.
ഒക്ടോബര്‍ 1ന് ഇസ്രായേലിന് നേരെ ഇറാന്‍ നടത്തി മിസൈല്‍ ആക്രമണത്തിന് മറുപടിയായാണ് ശനിയാഴ്ച ആക്രമണം ഉണ്ടായത്. ശനിയാഴ്ച പുലര്‍ച്ചെയോടെയാണ് തെഹ്റാന് സമീപം നിരവധി സ്ഫോടനങ്ങളുണ്ടായതെന്ന് ഇറാനിയന്‍ സ്റ്റേറ്റ് ടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.
2023 ഒക്ടോബര്‍ 7 ന് ഇസ്രായേലിനെതിരെ ഹമാസ് റോക്കറ്റ് ആക്രമണം നടത്തിയതിന് ശേഷമാണ് മിഡില്‍ ഈസ്റ്റ് യുദ്ധത്തിന് തുടക്കമായത്. ഹമാസ് ആക്രമണത്തിനെതി രായ ഇസ്രായേല്‍ പ്രത്യാക്രമണം പലസ്തീനില്‍ കൂട്ടക്കുരുതിടയാക്കിയിരുന്നു. അടുത്തി ടെ ലബനനില്‍ ഹിസ്ബുള്ളയെ ലക്ഷ്യമിട്ടും ഇസ്രായേല്‍ ആക്രമണം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇറാന്‍ ഇസ്രായേലിന് നേരെ ആക്രമണമഴിച്ചുവിട്ടത്.