സംസ്ഥാനത്ത് സാമ്പത്തിക അടിയന്തരാവസ്ഥയോ?; ഇങ്ങനെയെങ്കില്‍ ഇവിടെ ആര് നിക്ഷേപം നടത്തും; ഹൈക്കോടതി


കൊച്ചി: സംസ്ഥാനം രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. കേരള ട്രാന്‍സ്പോര്‍ട്ട് ഡെവലപ്‌മെന്റ് ഫിനാന്‍സ് കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ കേസില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് സര്‍ക്കാരിന്റെ ധനസ്ഥിതി മോശമാണെന്ന് സത്യവാങ്മൂലം നല്‍കിയത്. നാടിനെ മോശമാക്കുന്നതാണ് സര്‍ക്കാരിന്റെ സത്യവാങ്മൂലമെന്ന് കോടതി കടുത്തഭാഷയില്‍ വിമര്‍ശിച്ചു.

ധനസ്ഥിതി മോശമാണെങ്കില്‍ സംസ്ഥാനത്ത് സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിക്കേണ്ടി വരുമോയെന്ന് കോടതി ചോദിച്ചു. ഇത്തരമൊരു അവസ്ഥ സംസ്ഥാനത്ത് ഉണ്ടായാല്‍ സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനുള്ള അധികാരം കോടതിക്ക് ഉണ്ടെന്ന ഓര്‍മപ്പെടുത്തലും കോടതിയുടെ ഭാഗത്ത് നിന്നുണ്ടായി.

സത്യവാങ്മൂലം വെച്ചായിരിക്കും സര്‍ക്കാരിന്റെ നിലവിലെ സ്ഥിവിശേഷങ്ങള്‍ കേരളത്തിനു പുറത്ത് വിലയിരുത്തപ്പെടുകയെന്ന് കോടതി പറഞ്ഞു. കെടിഡി എഫ്‌സിയുടെ ബാധ്യത ഏറ്റെടുക്കാനാകില്ലെന്നതാണ് സര്‍ക്കാരിന്റെ നിലപാട്. കെടിഡിഎഫ്‌സിയില്‍ ആളുകള്‍ പണം നിക്ഷേപിച്ചത് സര്‍ക്കാര്‍ ഗ്യാരന്റിയിലാണ്. ഇങ്ങനെയെങ്കില്‍ സംസ്ഥാനത്ത് നിക്ഷേപം നടത്താന്‍ ആര് തയ്യാറാകുമെന്നും ചോദിച്ച കോടതി അധിക സത്യവാങ്മൂലം നല്‍കാന്‍ സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചു.

കെഎസ്ആര്‍ടിസിക്ക് നല്‍കിയ 360 കോടി തിരിച്ചുനല്‍കാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് കെടിഡിഎഫ്‌സി സര്‍ക്കാരിനെ അറിയിച്ചത്. അതിപ്പോള്‍ പലിശയടക്കം 900 കോടിയായി. എന്നാല്‍, പണം നല്‍കാനില്ലെന്ന നിലപാടിലാണ് കെഎസ്ആര്‍ടിസി. തുടര്‍ന്ന് ഈ പണം സര്‍ക്കാര്‍തന്നെ മടക്കിനല്‍കണമെന്ന് കെടിഡിഎഫ്‌സി ആവശ്യപ്പെടുകയായിരുന്നു. കെഎസ്ആര്‍ടിസി വായ്പ തിരിച്ചടയ്ക്കാത്തതിനെ തുടര്‍ന്ന് കെടിഡിഎഫ്‌സിനഷ്ടത്തിലായി. 2021-22 മുതല്‍ നിക്ഷേപം സ്വീകരിക്കുന്നത് റിസര്‍വ് ബാങ്ക് വിലക്കി. ഇതോടെ വരുമാനവും ഇല്ലാതായി.


Read Previous

വിദേശീയരായ ബന്ദികളെ വിട്ടയക്കാന്‍ തീരുമാനിച്ച് ഹമാസ്: ഗാസയില്‍ ഇന്റര്‍നെറ്റ്, ഫോണ്‍ നെറ്റ്‌വര്‍ക്കുകള്‍ നിശ്ചലം

Read Next

മക്കളാണ് മറക്കരുത്; ആലുവയിൽ ദുരഭിമാന കൊലപാതകത്തിന് ശ്രമിച്ച് പിതാവ്, കൗമാരക്കാരി ഗുരുതരാവസ്ഥയിൽ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »