ജിദ്ദ ഇന്ത്യൻ ഇസ് ലാഹി സെന്ററിൽ സായാഹ്ന വിജ്ഞാന സദസ്സ് സംഘടിപ്പിച്ചു


ജിദ്ദ: ജിദ്ദ ഇന്ത്യൻ ഇസ് ലാഹി സെന്റർ സായാഹ്ന വിജ്ഞാന സദസ്സ് സംഘടിപ്പിച്ചു. ‘പ്രബോധനം ഉമ്മത്തിന്റെ ഉത്തരവാദിത്തം’ എന്ന വിഷയത്തിൽ ചുഴലി സ്വലാഹുദ്ദീൻ മൗലവിയും ‘ബന്ധങ്ങൾ തണലാവണം’ എന്ന വിഷയത്തിൽ ഷെമീർ ചെന്ത്രാപ്പിന്നിയും സംസാരിച്ചു. 

ഇസ് ലാം പ്രബോധനത്തിന്റെ മതമാണെന്നും വിശ്വാസികൾ പ്രബോധകരാണെന്നും അതിനാൽ ഓരോ മുസ് ലിമും ഏകനായ സ്രഷ്ടാവിനെ മാത്രം ആരാധിക്കുക എന്ന ആത്യന്തിക സന്ദേശത്തെ ജനങ്ങൾക്കിടയിൽ പ്രബോധനം ചെയ്യാൻ തയാറാവണ മെന്നും ചുഴലി സലാഹുദ്ദീൻ മൗലവി അഭിപ്രായപ്പെട്ടു. മനുഷ്യനേയും ഈ പ്രപഞ്ച ത്തെയും സൃഷ്ടിച്ച പ്രപഞ്ച സ്രഷ്ടാവിൽ നിന്നും അവതരിപ്പിക്കപ്പെട്ട, പ്രകൃതിയോട് നൂറു ശതമാനവും യോജിക്കുന്ന മതമാണ് ഇസ് ലാം. 

ഈ മതത്തെ ജനങ്ങൾക്കിടയിൽ പ്രബോധനം ചെയ്യാനായിരുന്നു പ്രവാചകർ നിയോഗിക്കപ്പെട്ടത്. പ്രബോധനമെന്നത് വളരെ വലിയ പുണ്യകർമമായാണ് അന്തിമ പ്രവാചകൻ പഠിപ്പിച്ചത്. പ്രവാചകന് (സ) ലഭിച്ച സത്യസന്ദേശം ജനസമൂഹങ്ങൾക്കി ടയിൽ പ്രബോധനം ചെയ്യേണ്ട അനിവാര്യത മനസ്സിലാക്കിയ പ്രവാചകാനുചരർ തങ്ങളുടെ വാഹനങ്ങൾ എങ്ങോട്ടാണോ തിരിഞ്ഞു നിന്നിരുന്നത് ആ ദിശയിലേക്ക് യാത്രയായ ചരിത്രസാക്ഷ്യം ഉദ്ധരിച്ച് കൊണ്ട് ഒാരോ വിശ്വാസിയുടേയും പ്രബോധന കർത്തവ്യത്തിന്റെ പ്രാധാന്യം സദസ്റ്റിനെ അദ്ദേഹം ബോധ്യപ്പെടുത്തി.

ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം അവനു ലഭിക്കാവുന്ന ഏറ്റവും വലിയ അനുഗ്രഹം സ്രഷ്ടാവ് ഏകനാണെന്ന് മനസ്സിലാക്കിക്കൊണ്ട് അവനു മാത്രം ആരാധനകൾ അർപ്പിച്ചുകൊണ്ട് സമ്പൂർണ സമാധാനത്തോടെ ജീവിക്കാൻ കഴിയുക എന്നുള്ളതാണ്. ഈ സത്യം ഉൾക്കൊണ്ട് ജീവിക്കുമ്പോൾ ഐഹിക ലോകത്തു ണ്ടായേക്കാവുന്ന പ്രയാസങ്ങളും യാതനകളും ആ വിശ്വാസത്തിന്റെ ശോഭയിൽ നിഷ്പ്രഭമാക്കാൻ ഒരു വിശ്വാസിക്ക് സാധിക്കുമ്പോഴാണ് താൻ പറഞ്ഞ സത്യസാക്ഷ്യത്തിന്റെ മാറ്റു കൂട്ടാൻ സാധിക്കുന്നത്. അതിലൂടെ അവൻ പൈശാചിക പ്രലോഭനങ്ങളിൽ നിന്നും മുക്തി നേടി ഏകനായ സ്രഷ്ടാവിലേക്ക് അടുത്തവനായി മാറുന്നു. അത്തരക്കാർക്കാണ് ആത്യന്തികമായ വിജയവുമെന്നദ്ദേഹം പറഞ്ഞു.

മനുഷ്യനെ നന്മയിൽ നിന്നും സൽക്കർമങ്ങളിൽ നിന്നും വഴിതിരിച്ചു വിടുക എന്ന ലക്ഷ്യത്തോടു കൂടി പ്രവർത്തിക്കുന്ന പൈശാചിക ശക്തിയിൽ നിന്നും ശഹാദത്തി ന്റെ ബലത്താൽ മാറി സഞ്ചരിക്കാൻ ഓരോ പ്രബോധകനും സ്വമേധയാ തയാറെടുക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഈ പ്രബോധനം വികലമായ പാതയിലൂടെ സഞ്ചരിക്കുന്ന ആളുകളെ നേർപഥത്തിലേക്ക് തിരിച്ചു വിളിക്കാൻ സാധിക്കുന്ന ഒരു സൽക്കർമം കൂടിയാണെന്ന് അദ്ദേഹം പറഞ്ഞു.

പുതുലോകത്തിന്റെ ലിബറൽ സംസ്‌കാരം നമ്മെ സ്വന്തം മാതാപിതാക്കളിൽ നിന്ന് തന്നെ അകറ്റി നിർത്തുന്നു. ബാധ്യതകളില്ലാത്ത ലൈംഗിക സമവാക്യങ്ങൾ മക്കളെ വഴിവിട്ട ബന്ധങ്ങളിലേക്കെത്തിക്കുന്നു. ഇവിടെയാണ് ഒരു വിശ്വാസി വ്യത്യസ്തനാകു ന്നത്. വിശ്വാസിയെ സംബന്ധിച്ചിടത്തോളം ബന്ധങ്ങൾ അവന്റെ പാരത്രിക ജീവിത വിജയത്തെ നിർണയിക്കുന്ന സൂചികയാണ്. മാതാപിതാക്കളോടും കുടുംബങ്ങളോടും സഹജീവികളോടും നന്മയിലധിഷ്ടിതമായ ബന്ധം പുലർത്താൻ ഒരു വിശ്വാസി ബാധ്യസ്ഥനാണെന്നും ബന്ധം വിഛേദിക്കുന്നവൻ സ്വർഗപ്രവേശനത്തിന് അർഹനല്ലെന്നും നബി വചനത്തിന്റെ വെളിച്ചത്തിൽ ഷമീർ ചെന്ത്രാപ്പിന്നി പറഞ്ഞു. 

സ്രഷ്ടാവിനോടുള്ള ആരാധന കഴിഞ്ഞാൽ മാതാപിതാക്കൾക്ക് നന്മ ചെയ്യാൻ കൽപി ക്കുന്ന വിശുദ്ധ ഖുർആനിന്റെ അധ്യാപനം ബന്ധങ്ങളുടെ ശ്രേഷ്ഠതയും പരിശുദ്ധി യുമാണ് ഉയർത്തിക്കാട്ടുന്നത്. ശരീഫ് ബാവ തിരൂർ അധ്യക്ഷനായ വിജ്ഞാന സദസ്സ് ജിദ്ദ ഇന്ത്യൻ ഇസ് ലാഹി സെന്റർ മുൻ പ്രസിഡന്റ് അബൂബക്കർ ഫാറൂഖി ഉദ്ഘാടനം ചെയ്തു. ശിഹാബ് സലഫി സ്വാഗതവും ഷാഫി മജീദ് ആലപ്പുഴ നന്ദിയും പറഞ്ഞു.


Read Previous

ട്രംപിന് വീണ്ടും തിരിച്ചടി; പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വിലക്കി മെയ്ന്‍ സംസ്ഥാനവും

Read Next

ഇന്ത്യാ പ്രസ് ക്ലബ്ബ് ഓഫ് നോര്‍ത്ത് അമേരിക്ക ന്യൂയോര്‍ക്ക് ചാപ്റ്റര്‍ പുതിയ നേതൃത്വം.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »