ആര്‍ക്കും മാതൃകയാക്കാവുന്ന വ്യക്തിത്വം; അവിശ്രമം എന്ന പദത്തിന് പര്യായം’: ഉമ്മന്‍ ചാണ്ടിയെ പ്രകീര്‍ത്തിച്ച് പിണറായി


തിരുവനന്തപുരം: ഏത് മേഖലയിലുള്ളവര്‍ക്കും മാതൃകയാക്കാവുന്ന അനേക ഗുണ ങ്ങള്‍ ഉള്ള വ്യക്തിയായിരുന്നു ഉമ്മന്‍ ചാണ്ടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഉമ്മന്‍ചാണ്ടി ലീഡര്‍ഷിപ് സമ്മിറ്റ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരി ക്കുകയായിരുന്നു അദ്ദേഹം. ബഹുമുഖമായ അറിവും നേതൃഗുണവും കൃത്യമായി ഉള്‍ച്ചേര്‍ന്ന വ്യക്തിത്വമായിരുന്നു അദേഹത്തിന്റേതെന്നും മുഖ്യമന്ത്രി പറഞ്ഞു.

‘ഉമ്മന്‍ ചാണ്ടിയോട് പല കാര്യങ്ങളിലും യോജിപ്പുണ്ടായിരുന്നു. ചില കാര്യങ്ങളില്‍ വിയോജിപ്പുമുണ്ടായിരുന്നു. ഇതേ വിധത്തില്‍ തന്നെയായിരുന്നു അദേഹത്തിന് എന്നോടുള്ള ബന്ധവും. യോജിക്കുന്നതോ വിയോജിക്കുന്നതോ അല്ല പ്രശ്നം, എന്താണോ മനസിലുള്ളത് അത് തുറന്നുപറയാന്‍ സ്വാതന്ത്ര്യമുണ്ടോ എന്നതാണ് ചര്‍ച്ച ചെയ്യ പ്പെടേണ്ടത്.

അത്തരത്തില്‍ യോജിപ്പുകളും വിയോജിപ്പുകളും തുറന്ന് പ്രകടിപ്പിച്ചവരായിരുന്നു തങ്ങള്‍. രാഷ്ട്രീയമായി ഇരുചേരികളില്‍ നില്‍ക്കുമ്പോഴും ഞങ്ങള്‍ തമ്മിലുള്ള സൗഹൃദത്തിന് ഒരു കോട്ടവുമുണ്ടായിരുന്നില്ല. 2016 ല്‍ മുഖ്യമന്ത്രിയാവാന്‍ എല്‍ഡി എഫ് പാര്‍ലമെന്ററി പാര്‍ട്ടി തിരഞ്ഞെടുത്തതിന് പിന്നാലെ ആദ്യം സന്ദര്‍ശിച്ചത് സ്ഥാനമൊഴിഞ്ഞ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെയായിരുന്നു.

മികച്ച സഹകരണമാണ് അദേഹത്തില്‍ നിന്നും ലഭിച്ചത്. രാഷ്ട്രീയമായി എതിര്‍പ ക്ഷത്ത് നില്‍ക്കുമ്പോഴും ക്രിയാത്മക നിര്‍ദേശങ്ങളെ പിന്തുണയ്ക്കുന്ന അദേഹത്തി ന്റെ വ്യക്തിത്വം ഏവര്‍ക്കും മാതൃകയാണെന്നും പിണറായി പറഞ്ഞു. ഉമ്മന്‍ ചാണ്ടിക്ക് പൊതുപ്രവര്‍ത്തനം ജീവതത്തില്‍ അലിഞ്ഞു ചേര്‍ന്നതായിരുന്നു. കേരളത്തോട് ആകെ യും പ്രതിനിധാനം ചെയ്ത പുതുപ്പള്ളി മണ്ഡലത്തോട് പ്രത്യേകമായും ആത്മബന്ധം അദേഹം കാത്തു സൂക്ഷിച്ചു. അതാണ് അദ്ദേഹത്തെ വ്യത്യസ്തനാക്കിയത്.

റോബര്‍ട്ട് ഫ്രോസ്റ്റിന്റെ പ്രശസ്തമായ വരികള്‍ ‘എനിക്കതീവദൂരമുണ്ടവിശ്രമം നടക്കു വാ’നെന്നാണ് മലയാളത്തില്‍ കടമ്മനിട്ട വിവര്‍ത്തനം ചെയ്തത്. ആ വരികളെഴുതിയത് ഉമ്മന്‍ ചാണ്ടിയെക്കുറിച്ചാണെന്ന് നമുക്ക് തോന്നും. അവിശ്രമം എന്ന പദത്തിന് എല്ലാ നിലയിലും പര്യായമായി മാറിയ ജീവിതമായിരുന്നു ഉമ്മന്‍ ചാണ്ടിയുടേത്. ചെറിയ പ്രതിസന്ധി വന്നാല്‍ തളരാതെ മുന്നോട്ടു പോകാന്‍ പ്രചോദനമാകുന്ന മാതൃകയാണ് ഉമ്മന്‍ ചാണ്ടിയുടേതെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.


Read Previous

വിന്‍ഡോസ് തകരാര്‍ പരിഹരിക്കാനായില്ല; ഇന്ത്യയില്‍ വിമാന സര്‍വീസുകള്‍ പലതും റദ്ദാക്കി: എന്‍.ഐ.സി പ്രവര്‍ത്തനങ്ങളെ ബാധിച്ചിട്ടില്ലെന്ന് ഐ.ടി മന്ത്രി

Read Next

ദൈവം എന്നോടൊപ്പമുണ്ട്; അല്ലെങ്കില്‍ ഞാന്‍ നിങ്ങള്‍ക്കൊപ്പം ഉണ്ടാകുമായിരുന്നില്ല; വധശ്രമത്തെക്കുറിച്ച് പ്രതികരിച്ച് ട്രംപ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »