
റിയാദ്: കോതമംഗലം താലൂക്കിലെ അടിവാട് ഭാഗത്തെ പ്രവാസികളുടെ കൂട്ടായ്മയായ അടിവാട് പ്രവാസി കൂട്ടായ്മ റിയാദിൽ ഇഫ്താർ മീറ്റും കുടുംബ സംഗമവും നടത്തി. ജി സി സി രാജ്യങ്ങൾ ഉൾപ്പെടെ വിവിധ ഇടങ്ങളിൽ ജോലി ചെയ്യുന്ന അടിവാട് പ്രദേശവാസികളായ നിരവധി പ്രവാസികൾ ഈ കൂട്ടായ്മയിൽ അംഗങ്ങളാണ്. പ്രവാസികളുടെ പ്രശ്നങ്ങളിൽ ഇടപെടുന്നതോടൊപ്പം നാട്ടിലെ സാമൂഹ്യ സാംസ്‌കാരിക മേഖലകളിലും, ജീവകാരുണ്യ പ്രവർത്തനങ്ങളിലും സഹായങ്ങളും സജീവ ഇടപെടലുകളും അടിവാട് കൂട്ടായ്മ നടത്തിവരുന്നുണ്ട്.
അടിവാട് പ്രവാസി കൂട്ടായ്മ പ്രസിഡന്റ് ഷിബു മുളമ്പേൽ, വൈസ് പ്രസിഡന്റ് അഷ്‌റഫ് മാടവന, മീഡിയ കോർഡിനേറ്റർ മുഹമ്മദ് റമീസ്, ഓഡിറ്റർ ഷെഫീഖ് കുട്ടംകുളം, എക്സിക്യൂട്ടീവ് അംഗങ്ങൾ നൂറുദ്ധീൻ കരോട്ടക്കൂടി, സവാദ് പുലിക്കുന്നേൽ, അജ്മൽ ഒലിക്കൽ തുടങ്ങിയവർ സംസാരിച്ചു. കേരള ജേർണലിസ്റ്റ് യൂണിയൻ മുൻ എറണാകുളം ജില്ലാ പ്രസിഡൻ്റും കോതമംഗലത്തെ മാധ്യമപ്രവർത്തകനു മായ ലെത്തീഫ് കുഞ്ചാട്ട് മുഖ്യാതിഥിയായിരുന്നു.