Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

റസ്റ്റോറന്റിൽ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന എല്ലാവരുടെയും ബില്ലടച്ച് ദുബൈ കിരീടാവകാശി; ദുബൈ മാളിലെ റസ്റ്റോറന്റിൽ അപ്രതീക്ഷിത സന്ദര്‍ശനം, പ്രശംസിച്ച് സോഷ്യല്‍ മീഡിയ


ദുബൈ: ദുബൈ മാളിലെ റസ്റ്റോറന്റ് സന്ദർശിച്ച് ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം. അബുദാബി കിരീടാവകാശിയായ ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനൊപ്പമാണ് ശൈഖ് ഹംദാൻ റസ്റ്റോറന്റിലെത്തിയത്. ദുബൈ മാളിലെ ലെ മെയ്സൻ അനി എന്ന റസ്റ്റോറന്റിലാണ് എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് ഇരുവരും പ്രത്യക്ഷപ്പെട്ടത്. റസ്റ്റോറന്റിൽ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന എല്ലാവരുടെയും ബില്ലുകളും അടച്ച ശേഷമാണ് ശൈഖ് ഹംദാൻ അവിടെ നിന്നും മടങ്ങിയത്.

റസ്റ്റോറന്റിലെത്തിയ ഇരുവരുടെയും വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചി രുന്നു. വീഡിയോയിൽ ശൈഖ് ഹംദാനും ശൈഖ് ഖാലിദും റസ്റ്റോറന്റിൽ നിന്നും ഒരുമിച്ച് നടന്നുവരുന്നത് കാണാം. ടിക് ടോക്കിൽ ഒരു യുവതി പങ്കുവെച്ച വീ‍ഡിയോയാണ് ഏറ്റവുമധികം ശ്രദ്ധ നേടിയത്. നിമിഷങ്ങൾ കൊണ്ട് ആ വീഡിയോ വൈറലാകുകയായിരുന്നു. റസ്റ്റോറന്റിൽ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന എല്ലാവരുടെയും ബില്ലുകൾ ശൈഖ് ഹംദാൻ അടച്ചു എന്ന് അതിശയത്തോടെ പറയുന്നതായിരുന്നു വീഡിയോ. മുഴുവൻ ബില്ലും ഏകദേശം 25,000 ദിർഹം മുതൽ 30,000 ദിർഹം വരെ ഉണ്ടാകും.

ശൈഖ് ഹംദാന് ആരാധകർ ഏറെയാണ്. റസ്റ്റോറന്റിലെ എല്ലാവരുടെയും ഭക്ഷണത്തിന്റെ ബില്ലുകൾ അടച്ച സംഭവത്തോടെ സാമൂഹിക മാധ്യമങ്ങളിലടക്കം നിരവധി പേർ ശൈഖ് ഹംദാനെ പ്രശംസിച്ചെ ത്തുന്നുണ്ട്. ഉദാര മനസ്കതയും വേറിട്ട പ്രവൃത്തിയുമാണ് എപ്പോഴും മറ്റുള്ളവരിൽ നിന്ന് ഹംദാനെ വേറിട്ടുനിർത്തുന്നതെന്ന് പറയുന്നു. ഇത്തരം ഒരു സംഭവം ഉണ്ടായതോടെ പലരും ശൈഖ് ഹംദാനിൽ നിന്ന് തങ്ങൾക്കുണ്ടായ അനുഭവങ്ങളും സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ച് എത്തുന്നുണ്ട്. ഇതാദ്യമായല്ല ശൈഖ് ഹംദാൻ ഇങ്ങനെ ചെയ്യുന്നതെന്നും മുൻപും തനിക്ക് സമാനമായ അനുഭവം ഉണ്ടായിട്ടുണ്ടെന്നും ഒരാൾ സാമൂഹിക മാധ്യമത്തിൽ പങ്കുവെക്കപ്പെട്ട പോസ്റ്റിൽ പറഞ്ഞു.


Read Previous

മിസൈൽ ആക്രമണത്തിന് പിന്നാലെ മുന്നറിയിപ്പുമായി ഖത്തർ, സംശയകരമായ വസ്തുക്കൾ കണ്ടാൽ അറിയിക്കണം; ജാഗ്രത വേണം

Read Next

വിടവാങ്ങിയത് സൗമ്യതയുടെ ആൾരൂപം : സലീം കളക്കര

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »