Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

കല്യാണം പോലെ തന്നെ കല്യാണക്കുറിയും’ തുറക്കുമ്പോള്‍ വിഷ്ണു മന്ത്രം, വൈകുണ്ഠത്തിന്റെ എംബ്രോയ്ഡറി വര്‍ക്ക്, വെള്ളി ക്ഷേത്രം’; അമ്പരപ്പിച്ച് ആനന്ദ് അംബാനിയുടെ വിവാഹ ക്ഷണക്കത്ത്- വീഡിയോ


ന്യൂഡല്‍ഹി: റിലയന്‍സ് ഇന്‍ഡസ്ട്രീസ് മേധാവി മുകേഷ് അംബാനിയുടെ ഇളയ മകന്‍ ആനന്ദ് അംബാനി ജൂലൈ 12ന് മുംബൈയില്‍ വച്ച് വിവാഹിതനാകും. രാധിക മര്‍ച്ചന്റ് ആണ് വധു. വിവാഹം ഒരിക്കലും മറക്കാനാവാത്ത ഗംഭീര ചടങ്ങായി മാറ്റുന്നതിനുള്ള തയ്യാറെടുപ്പുകളാണ് നടന്നുവരുന്നത്. അതിനിടെ അതിഥിക്ക് ആനന്ദ് അംബാനിയും രാധിക മര്‍ച്ചന്റും അയച്ച ഗംഭീര ക്ഷണക്കത്ത് ആണ് ഇപ്പോള്‍ വൈറലാകുന്നത്.

ഓറഞ്ച് പെട്ടിക്കുള്ളിലാക്കിയാണ് ക്ഷണക്കത്ത് അയച്ചത്. പെട്ടിക്കുള്ളിലെ ക്രമീക രണങ്ങളുടെ വീഡിയോയാണ് സോഷ്യല്‍മീഡിയയെ ഒന്നടങ്കം അമ്പരപ്പിച്ചത്. ആര്‍ക്കും ചിന്തിക്കാന്‍ പോലും കഴിയാത്ത തരത്തിലാണ് ഇതില്‍ ക്ഷണക്കത്ത് അടക്കം ഒരുക്കിയിരിക്കുന്നത്. കല്യാണം പോലെ തന്നെ കല്യാണക്കുറിയും ആര്‍ക്കും മറക്കാന്‍ കഴിയാത്ത അനുഭവമാക്കാന്‍ വേണ്ടിയാണ് വ്യത്യസ്തമാക്കിയത്.

പെട്ടിക്കുള്ളിലെ വിഷ്ണുവിന്റെ ചിത്രത്തില്‍ വിഷ്ണു ശ്ലോകം ആലേഖനം ചെയ്തിരിക്കുന്ന തരത്തിലാണ് ഗംഭീരമാക്കിയിരിക്കുന്നത്. പെട്ടിക്കുള്ളിലെ മുന്‍ കവറില്‍ വിഷ്ണുവി ന്റെയും ലക്ഷ്മി ദേവിയുടെയും വാസസ്ഥലമായ വൈകുണ്ഠത്തിന്റെ എംബ്രോയ്ഡറി വര്‍ക്കും ഉണ്ട്. തുറക്കുമ്പോള്‍ പശ്ചാത്തലത്തില്‍ വിഷ്ണു മന്ത്രം മുഴങ്ങുന്ന തരത്തിലാണ് പെട്ടി ഒരുക്കിയിരിക്കുന്നത്.

വിവാഹ ക്ഷണക്കത്ത് സൂക്ഷിച്ചിരിക്കുന്ന ഒരു സ്വര്‍ണ്ണ പുസ്തകമാണ് പെട്ടിക്കുള്ളിലെ മറ്റൊരു പ്രത്യേകത. ഗണപതിയുടെയും രാധാ-കൃഷ്ണന്റെയും ചിത്രങ്ങളാല്‍ പുസ്തകം അലങ്കരിച്ചിരിക്കുന്നു. അവയെല്ലാം ഫ്രെയിമുകളായാണ് ഒരുക്കിയിരിക്കുന്നത്. പശ്ചാത്തലത്തില്‍ മന്ത്രങ്ങള്‍ പ്രതിധ്വനിക്കുന്ന ഒരു വെള്ളി ക്ഷേത്രവും പുരാതന ക്ഷേത്രത്തിന്റെ പ്രധാന കവാടത്തോട് സാമ്യമുള്ള ഒരു വെള്ളി കാര്‍ഡും ഇതില്‍ കാണാം.

ഒരു വ്യക്തിഗത സ്പര്‍ശം നല്‍കുന്നതിന് ബോക്സിനുള്ളില്‍ അതിഥികള്‍ക്കായി ഒരു കൈയ്യക്ഷര കുറിപ്പും ഉള്‍പ്പെടുത്തിയിട്ടുണ്ട്.മനോഹരമായ ഒരു ‘യാത്രാ മന്ദിര്‍’ ആണ് പെട്ടിക്കുള്ളില്‍ ഒളിപ്പിച്ച് വച്ചിരിക്കുന്ന മറ്റൊരു അതിശയകരമായ വസ്തു. കല, സംസ്‌കാരം, ആത്മീയത എന്നിവ കൂടിച്ചേര്‍ന്ന എല്ലാം ഈ ബോക്‌സില്‍ ഉണ്ടെന്ന് അതിഥി വീഡിയോയില്‍ പറഞ്ഞു.


Read Previous

നടി ഹിന ഖാന് സ്തനാര്‍ബുദം; മൂന്നാം സ്റ്റേജില്‍; രോഗവിവരം പങ്കുവച്ച് താരം

Read Next

ഇ-സ്പോര്‍ട്സ് വേള്‍ഡ് കപ്പില്‍ പങ്കെടുക്കാനെത്തുന്നവര്‍ക്ക് വന്‍ ഓഫറുമായി സൗദി അറേബ്യ; 90 ദിവസം കാലാവധിയുള്ള ഇ-വിസകള്‍ നല്‍കും, ജൂലൈ മൂന്ന് മുതല്‍ ആഗസ്ത് 25 വരെയാണ് റിയാദ് ബൊളിവാര്‍ഡ് സിറ്റിയില്‍ ഇ-സ്പോര്‍ട്സ് വേള്‍ഡ് കപ്പ് നടക്കുന്നത്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »