Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് അപ്രതീക്ഷിത രാജിയുമായി ആനന്ദ ബോസ്; പശ്ചിമബംഗാള്‍ ഗവര്‍ണറായി ആർ.എൻ. രവി, രാഷ്ട്രീയ സമ്മര്‍ദമെന്ന് മമത


കൊല്‍ക്കത്ത: ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ, പശ്ചിമബംഗാൾ ഗവർണറും മലയാളിയുമായി സി.വി. ആനന്ദ ബോസ് അപ്രതീക്ഷിതമായി രാജിവെച്ചു. ഇന്നു വൈകിട്ട് ന്യൂഡൽഹിയിൽ വെച്ചാണ് അദ്ദേഹം തന്‍റെ രാജി സമർപ്പിച്ചത്.

മൂന്നര വർഷത്തെ സേവനം തനിക്ക് മതിയെന്നും വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്നുമാണ് അദ്ദേഹം ഔദ്യോഗികമായി പ്രതികരിച്ചത്. എന്നാൽ ഈ നീക്കത്തിന് പിന്നിൽ രാഷ്ട്രീയ സമ്മർദ്ദമു ണ്ടെന്ന് ആരോപിച്ച് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി രംഗത്തെത്തി. ആനന്ദ ബോസിന് പകരമായി തമിഴ്നാട് ഗവർണറും മുൻ ഡെപ്യൂട്ടി എൻ.എസ്.എയുമായ ആർ.എൻ. രവിക്ക് ബംഗാളിന്‍റെ അധിക ചുമതല നൽകിയതായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തന്നെ അറിയിച്ചുവെന്ന് മമത വ്യക്തമാക്കി.

ആനന്ദബോസിന്‍റെ രാജി ഞെട്ടിക്കുന്നതാണെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി പ്രതികരിച്ചു. തെരഞ്ഞെ ടുപ്പ് അടുത്തിരിക്കെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ സമ്മർദ്ദത്തിന് വഴങ്ങിയാണ് ആനന്ദ ബോസ് രാജിവെച്ചതെന്നാണ് തൃണമൂൽ കോൺഗ്രസിന്‍റെ ആരോപണം. ഗവർണറെ മാറ്റുന്ന കാര്യത്തിൽ സംസ്ഥാന സർക്കാരുമായി കേന്ദ്രം യാതൊരു കൂടിയാലോചനയും നടത്തിയില്ലെന്നും ഇത് ഭരണഘടനാ വിരുദ്ധവും ഫെഡറൽ തത്വങ്ങളുടെ ലംഘനവുമാണെന്നും മമത ബാനർജി കുറ്റപ്പെടുത്തി.

മലയാളിയായ സി.വി. ആനന്ദ ബോസ് 2022 നവംബർ 17-നാണ് പശ്ചിമബംഗാൾ ഗവർണറായി നിയമിതനായത്. കോട്ടയം മാന്നാനം സ്വദേശിയായ അദ്ദേഹം 1977 ബാച്ച് കേരള കേഡർ ഐ.എ.എസ് ഉദ്യോഗസ്ഥനായിരുന്നു. ചീഫ് സെക്രട്ടറി പദവിയിൽ നിന്നാണ് അദ്ദേഹം വിരമിച്ചത്. സർവീസിലി രിക്കെ പാവപ്പെട്ടവർക്കായി നടപ്പിലാക്കിയ ഭവന നിർമ്മാണ പദ്ധതികൾ അദ്ദേഹത്തിന് അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധ നേടിക്കൊടുത്തിരുന്നു. ഇതിലൂടെ ‘ഹൗസിംഗ് മാൻ ഓഫ് ഇന്ത്യ’ എന്ന പേരും അദ്ദേഹം നേടിയെടുത്തു.

ഐക്യരാഷ്ട്രസഭയുടെ ഗ്ലോബൽ ബെസ്റ്റ് പ്രാക്ടീസ് അവാർഡ് ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. പശ്ചിമബംഗാൾ ഗവർണറായിരുന്ന ജഗ്ദീപ് ധൻകർ ഉപരാഷ്ട്രപതിയായ തിനെ തുടർന്നാണ് ആനന്ദ ബോസ് ആ പദവിയിലേക്ക് എത്തിയത്. തുടക്കത്തിൽ മമത ബാനർജി സർക്കാരുമായി മികച്ച ബന്ധം പുലർത്തിയിരുന്ന അദ്ദേഹം, പിന്നീട് വിവിധ സർവകലാശാലകളിലെ വൈസ് ചാൻസലർ നിയമനവുമായി ബന്ധപ്പെട്ട് സർക്കാരുമായി കടുത്ത ഭിന്നതയിലായിരുന്നു. ബംഗാ ളിലെ ക്രമസമാധാന നിലയെക്കുറിച്ചും തിരഞ്ഞെടുപ്പ് അക്രമങ്ങളെക്കുറിച്ചും അദ്ദേഹം കേന്ദ്രത്തിന് നൽകിയ റിപ്പോർട്ടുകൾ വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു.

ആനന്ദ ബോസിന് പകരക്കാരനായി എത്തുന്ന ആർ.എൻ. രവി നിലവിൽ തമിഴ്നാട് ഗവർണറാണ്. തമിഴ്നാട് സർക്കാരുമായും മുഖ്യമന്ത്രി എം.കെ. സ്റ്റാലിനുമായും നിരന്തരം കൊമ്പുകോർക്കുന്ന ഗവർണറായ രവിയെ ബംഗാളിലേക്ക് കൊണ്ടുവരുന്നത് രാഷ്ട്രീയമായി ഏറെ നിർണായകമാണ്. ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കെ കേന്ദ്രസർക്കാർ നടത്തുന്ന ഈ അഴിച്ചുപണി വലിയ രാഷ്ട്രീയ വാദപ്രതിവാദങ്ങൾക്കാണ് വഴിതുറന്നിരിക്കുന്നത്. സി.വി. ആനന്ദ ബോസിന്‍റെ പെട്ടെന്നുള്ള രാജിയിൽ ദുരൂഹതയുണ്ടെന്ന് പ്രതിപക്ഷ പാർട്ടികളും ആരോപിക്കുന്നു.

എന്നാൽ തന്‍റെ ഭരണകാലയളവിൽ സംതൃപ്തനാണെന്നും വിശ്രമ ജീവിതത്തിലേക്ക് മടങ്ങാനാണ് ആഗ്രഹിക്കുന്നതെന്നുമാണ് അദ്ദേഹം നൽകുന്ന വിശദീകരണം. ഇതോടെ സജീവ രാഷ്ട്രീയത്തിലേക്ക് അദ്ദേഹം മടങ്ങുമോ അതോ കേരളത്തിലെ പൊതുരംഗത്ത് ഇടപെടലുകൾ നടത്തുമോ എന്ന കാര്യ ത്തിലും അഭ്യൂഹങ്ങൾ ശക്തമാണ്.


Read Previous

പ്രവാസ ജീവിതം അവസാനിപ്പിക്കാന്‍ ഒരുങ്ങവേ മലയാളിയെ തേടി മഹാ ഭാഗ്യം; സമ്മാനത്തുക 37 കോടി രൂപ

Read Next

യുഎഇ ആകാശത്ത് മിസൈൽ വർഷം; പ്രതിരോധം തീർത്ത് വ്യോമസേന, ജനങ്ങൾക്ക് മൊബൈൽ സന്ദേശം വഴി മുന്നറിയിപ്പ്; സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ നിർദ്ദേശം; 125 ഡ്രോണുകൾ തകർത്തു”

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »