റിയാദ്: റിയാദിലുള്ള കൊടുങ്ങല്ലൂർ നിവാസികളുടെ കൂട്ടായ്മയായ കൊടുങ്ങല്ലൂർ എക്സ്പാട്രിയേറ്റ് അസോസിയേഷൻ (കിയ റിയാദ് ) പി ഭാസ്‌ക്കരൻ മാഷിന്റെ ഓർമ്മ പുതുക്കി അദ്ദേഹത്തിന്റെ ഗാനങ്ങൾ കോർത്തിണക്കി സംഘടിപ്പിക്കുന്ന ഭാസ്ക്കര സന്ധ്യ എന്ന് പേരിട്ടിരിക്കുന്ന ഗാനോത്സവവും സൗദി അറേബ്യയുടെ ഫൗണ്ടേഷൻ ഡേ ആഘോഷവും ഫെബ്രുവരി 22 ന് വൈകീട്ട് 7 മണിമുതല്‍ മദീന ഹൈപ്പർ മാർക്കറ്റ് ഓഡി റ്റോറിയത്തിൽ അരങ്ങേറും.

ആഘോഷത്തോടനുബന്ധിച്ച് സാക്‌സഫോൺ അകമ്പടിയോടെ റിയാദിൽ ആദ്യ മായി എത്തുന്ന ഖയിസ് റഷീദ് പങ്കെടുക്കുന്ന പ്രത്യേക പരിപാടിയും റിയാദിലെ നിരവധി കലാകാരന്മാർ ഭാസ്ക്കര സംഗീതത്തിൽ പങ്കാളികളാകുമെന്നും സംഘാടകർ അറിയിച്ചു.
കവി, ചലച്ചിത്ര ഗാന രചയിതാവ്, നടൻ ,നിർമ്മാതാവ്, സംവിധായകൻ, പത്ര പ്രവർത്തകൻ എന്നീ നിലകളിൽ പി ഭാസ്കരൻ.മാഷ് തിളങ്ങിയെങ്കിലും മലയാളികൾക്ക് എന്നും ഭാസ്കരൻ മാഷിനെ ഏറെ പ്രിയങ്കരനാക്കിയത് അദ്ദേഹം രചിച്ച തേനൂറുന്ന സിനിമ ഗാനങ്ങൾ കൊണ്ട് മാത്രമാണ്, 1954 ൽ ഭാസ്കരൻ മാഷും രാമുകാര്യാട്ടും ചേർന്ന് സംവിധാനം ചെയ്ത ‘നീലക്കുയിൽ’ എന്ന ചിത്രം മലയാളസിനിമയുടെ ചരിത്രം തന്നെ തിരുത്തി എഴുതുകയുണ്ടായി. ഭാസ്കരൻ മാഷ് രചിച്ച ആ സിനിമയിലെ കായലരികത്ത് വലയെറിഞ്ഞപ്പം, എല്ലാരും ചൊല്ലണ്, മാനെന്നും വിളിക്കില്ല മയിലെന്നും വിളിക്കില്ല തുടങ്ങിയ ഗാനങ്ങൾ ഇന്നും മലയാളികൾ നെഞ്ചിലേറ്റി നടക്കുകയാണ്. കൊടുങ്ങല്ലൂർ സ്വദേശിയായ പി ഭാസ്‌ക്കരൻ മാഷിന്റെ സ്മരണ നിലനിർത്തുക എന്ന ലക്ഷ്യത്തോടെ യാണ് കൊടുങ്ങല്ലൂർ കൂട്ടായ്മ ഭാസ്ക്കരസന്ധ്യ എന്ന പേരിൽ പരിപാടി സംഘടിപ്പി ക്കുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു
