Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

രക്തസാക്ഷികൾക്കും അവരുടെ കുടുംബങ്ങൾക്കും എന്നും കടപ്പെട്ടിരിക്കും’; പാക് ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് ആദരാജ്ഞലി അര്‍പ്പിച്ച് പ്രിയങ്ക


ന്യൂഡൽഹി: പാകിസ്ഥാൻ ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ട സൈനികർക്ക് ആദരാജ്ഞലി അര്‍പ്പിച്ച് കോൺഗ്രസ് എംപി പ്രിയങ്ക ഗാന്ധി വാദ്ര. രക്തസാക്ഷികൾക്കും അവരുടെ കുടുംബങ്ങൾക്കും എന്നും നമ്മൾ കടപ്പെട്ടിരിക്കുമെന്ന് പ്രിയങ്ക പറഞ്ഞു. ഇതു സംബന്ധിച്ച് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സില്‍ പ്രിയങ്ക കുറിപ്പിട്ടിട്ടുണ്ട്.

“ഭീകരർക്കെതിരായ ഇന്ത്യൻ സൈന്യത്തിൻ്റെ നടപടികളിലും പാകിസ്ഥാനുമായുള്ള സൈനിക ഏറ്റു മുട്ടലിലും നമ്മുടെ നിരവധി സൈനികരുടെ രക്തസാക്ഷിത്വം അങ്ങേയറ്റം ദുഃഖകരമാണ്. നമ്മുടെ സൈന്യത്തിലെ ധീരരായ സുബേദാർ പവൻ കുമാർ ജി, ശിപായി എം മുരളി നായിക് ജി, ലാൻസ് നായിക് ദിനേശ് കുമാർ ജി, ബിഎസ്എഫ് സബ് ഇൻസ്പെക്‌ടർ മുഹമ്മദ് ഇംതിയാസ് ജി,

സർജൻ്റ് സുരേന്ദ്ര കുമാർ മോഗ, റൈഫിൾമാൻ സുനിൽ കുമാർ, രജൗരി പൊലീസ് ഓഫീസർ രാജ് കുമാർ താപ്പ ജി എന്നിവർ രാജ്യത്തിൻ്റെ സുരക്ഷയ്ക്കായി ത്യാഗം ചെയ്‌തവരാണ്. ഇതിനുപുറമെ, നിരവധി സാധാരണക്കാർക്കും ജീവൻ നഷ്‌ടപ്പെട്ടു. ദുഃഖിതരായ കുടുംബങ്ങൾക്ക് എൻ്റെ അഗാധമായ അനുശോ ചനം അറിയിക്കുന്നു. ഈ ദുഷ്‌കരമായ സമയത്ത് മുഴുവൻ രാഷ്ട്രവും അവരോടൊപ്പമുണ്ട്”- പ്രിയങ്ക ഗാന്ധി എക്‌സില്‍ എഴുതി.

നേരത്തെ, ജമ്മു ഡിവിഷനിലെ ആർ‌എസ് പുരയിൽ പാകിസ്ഥാൻ റേഞ്ചേഴ്‌സ് നടത്തിയ വെടിവയ്പ്പിൽ പരിക്കേറ്റ ബിഎസ്‌ഫ് കോൺസ്റ്റബിൾ ദീപക് ചിംതയാസും മരിച്ചതായി ബി‌എസ്‌എഫ് അറിയിച്ചിരുന്നു. മെയ്‌ 10-ന് പരിക്കേറ്റ അദ്ദേഹം ഇന്നലെയാണ് മരണത്തിന് കീഴടങ്ങിയത്. അതേസമയം ഓപ്പറേഷൻ സിന്ദൂറില്‍ അഞ്ച് സൈനികർക്ക് ജീവൻ നഷ്‌ടപ്പെട്ടതായി ഡയറക്‌ടർ ജനറൽ മിലിട്ടറി ഓപ്പറേഷൻസ് (ഡിജിഎംഒ) ലെഫ്റ്റനൻ്റ് ജനറൽ രാജീവ് ഘായ് ഇന്നലെ അറിയിച്ചിരുന്നു.

“എൻ്റെ അഞ്ച് സഹപ്രവർത്തകർക്കും സായുധ സേനയിലെ സഹോദരന്മാർക്കും ജീവൻ നഷ്‌ടപ്പെട്ട സാധാരണക്കാർക്കും ഞാൻ ആദരാഞ്ജലി അർപ്പിക്കുന്നു. അവരുടെ ത്യാഗങ്ങൾ എപ്പോഴും ഓർമ്മി ക്കപ്പെടും” ഘായ് പറഞ്ഞു. ഓപ്പറേഷൻ സിന്ദൂരിന് കീഴിൽ മെയ് 7-ന് ഇന്ത്യൻ സായുധ സേന നടത്തിയ കൃത്യതയുള്ള ആക്രമണ ങ്ങൾ പാകിസ്ഥാനിലും പാകിസ്ഥാൻ അധിനിവേശ കശ്‌മീരിലുമുള്ള ജയ്ഷ്-ഇ-മുഹമ്മദ് (ജെഎം), ലഷ്‌ക ർ-ഇ-തൊയ്ബ (എൽഇടി), ഹിസ്ബുൾ മുജാഹിദീൻ എന്നിവയുമായി ബന്ധപ്പെട്ട ഒമ്പത് ഭീകര ക്യാമ്പുകൾ തകർത്തിരുന്നു.

ഭീകര ക്യാമ്പുകളിൽ അഞ്ചെണ്ണം പിഒകെയിലും ബാക്കി നാലെണ്ണം പാകിസ്ഥാനിലുമാണുണ്ടായിരുന്നത്. ഈ ഓപ്പറേഷനിൽ ഇല്ലാതാക്കിയ പ്രധാന തീവ്രവാദികളിൽ ജയ്‌ഷെ തലവൻ മൗലാന മസൂദ് അസ്‌ഹറി ൻ്റെ ഭാര്യ സഹോദരൻ റൗഫ് അസ്ഹറും ഉൾപ്പെടുന്നുണ്ട്.


Read Previous

പ്രധാനമന്ത്രിയുടെ അഭിസംബോധനയ്ക്ക് പിന്നാലെ കരാർ ലംഘിച്ച് പാകിസ്ഥാൻ; അമൃത്‌സറിലേക്കുള്ള വിമാനം തിരിച്ചുവിട്ടു; ജമ്മുവിലും പഞ്ചാബിലും ഡ്രോണുകൾ,​ വ്യോമപ്രതിരോധ സംവിധാനം ഉപയോഗിച്ച് തകർത്തു,​ സാംബയിൽ ബ്ലാക്ക് ഔട്ട്

Read Next

ഐപിഎൽ മത്സരങ്ങൾ മെയ് 17ന് പുനരാരംഭിക്കും, ജൂൺ മൂന്നിന് ഫൈനൽ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »