Breaking News :

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

വയനാട്ടിലെ തന്റെ സ്ഥാനാർത്ഥിത്വം ശരിയായില്ലെന്ന് ആനി രാജ; കാനത്തിന് പകരം സിപിഐ കേന്ദ്രസെക്രട്ടേറിയറ്റില്‍


ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വയനാട്ടിൽ രാഹുൽ ഗാന്ധിക്കെതിരായ തന്റെ സ്ഥാനാർത്ഥിത്വം ശരിയായില്ലെന്ന് ആനി രാജ. മത്സരിച്ചത് തന്റെ തീരുമാന മായിരുന്നില്ല. പാർട്ടി കേരള ഘടകത്തിന്റെ ആവശ്യം ഏറ്റെടുക്കുകയായിരുന്നു വെന്നും ആനി രാജ പറഞ്ഞു. വയനാട്ടിൽ രാഹുലിനെതിരെ ആനി മത്സരിക്കേണ്ടി യിരുന്നില്ലെന്ന അഭിപ്രായം സിപിഐ ദേശീയ നിർവാഹക സമിതി യോ​ഗത്തിൽ ഉയർന്നപ്പോഴായിരുന്നു ആനി രാജയുടെ അഭിപ്രായപ്രകടനം.

കോൺഗ്രസിന്റെ പ്രധാന നേതാവായ രാഹുൽഗാന്ധിക്കെതിരേ സിപിഐയുടെ ദേശീയ മുഖമായ ആനി രാജ മത്സരിച്ചത് ഇന്ത്യസഖ്യത്തെ പരിഹസിക്കാൻ ബിജെപി ആയുധമാക്കിയെന്നും ഇതിന് അവസരമൊരുക്കേണ്ടിയിരുന്നില്ലെന്നും യോ​ഗത്തിൽ വിമർശനം ഉയർന്നു. മത്സരംകൊണ്ട് സിപിഐക്കോ ആനി രാജയ്ക്കോ നേട്ടമുണ്ടാ യിട്ടില്ല. രാഹുലിന്റെ ഭൂരിപക്ഷത്തിൽ ഇടിവുണ്ടായെന്നത് വസ്തുതയാണ്. ആനി രാജയു ടെ സാന്നിധ്യംകൊണ്ട് സിപിഐക്ക് മണ്ഡലത്തിൽ കാര്യമായ മുന്നേറ്റമുണ്ടാക്കാനായി ല്ലെന്നും വിമർശനം ഉയർന്നു.

പാര്‍ട്ടിയുടെ ഉയര്‍ന്ന ഘടകമായ ദേശീയ സെക്രട്ടേറിയറ്റില്‍ അന്തരിച്ച കാനം രാജേന്ദ്രന് പകരം ആനി രാജയെ ഉള്‍പ്പെടുത്താന്‍ ധാരണയായി. കാനത്തിന് പകരം കേരളത്തിലെ മുതിർന്ന നേതാവായ കെ പ്രകാശ് ബാബു ദേശീയ സെക്രട്ടേറിയേറ്റിൽ വരുമെന്നായിരു ന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നത്. എന്നാൽ രാജ്യസഭ സ്ഥാനാർത്ഥിത്വത്തിന് പിന്നാലെ, ദേശീയ സെക്രട്ടേറിയേറ്റിലേക്കും പ്രകാശ് ബാബുവിനെ തഴഞ്ഞു. അന്തരിച്ച അതുല്‍ കുമാര്‍ അന്‍ജാനു പകരം ഉത്തര്‍പ്രദേശിന്റെ ക്വാട്ടയില്‍ ഗിരീഷ് ശര്‍മയെയും സിപി ഐ കേന്ദ്ര സെക്രട്ടേറിയറ്റില്‍ ഉള്‍പ്പെടുത്തും


Read Previous

ഈ ചെറിയ പ്രാണിയ്ക്ക് വില 75 ലക്ഷം; കൈയ്യിലിരുന്നാല്‍ ലക്ഷപ്രഭുവാകുമെന്ന് വിശ്വാസം

Read Next

തൃശൂരില്‍ എലിപ്പനി ബാധിച്ച് യുവാവ് മരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »