
ന്യൂയോർക്ക്: 97-ാമത് ഓസ്‌കാര്‍ പുരസ്‌കാര ചടങ്ങില്‍ അവാര്‍ഡുകള്‍ വാരിക്കൂട്ടി അനോറ. മികച്ച സിനിമ, മികച്ച നടി, മികച്ച സംവിധായകന്‍, മികച്ച എഡിറ്റര്‍, മികച്ച മൗലിക തിരക്കഥ എന്നീ വിഭാഗങ്ങളിലാണ് ചിത്രത്തിന് പുരസ്‌കാരങ്ങള്‍ ലഭിച്ചത്. ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചതിന് മൈക്കി മാഡിസണിന് മികച്ച നടിക്കുള്ള പുരസ്‌കാരം ലഭിച്ചു.
അനോറയുടെ സംവിധായകൻ ഷോണ്‍ ബേക്കറിന് മൂന്ന് ഓസ്‌കാറുകള്‍ ലഭിച്ചു. തിരക്കഥയും എഡിറ്റിംഗും ഇദ്ദേഹം തന്നെയാണ് നിർവഹിച്ചത്. ദ ബ്രൂട്ടലിസ്റ്റ് എന്ന ചിത്രത്തിലെ പ്രകടനത്തിന് ഏഡ്രിയന്‍ ബ്രോഡി മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു. ഇത് രണ്ടാം തവണയാണ് ഏഡ്രിയന് മികച്ച നടനുള്ള ഓസ്‌കാര്‍ ലഭിക്കുന്നത്.
ദ ബ്രൂട്ടലിസ്റ്റ് എന്ന ചിത്രത്തിനാണ് മികച്ച ഛായാഗ്രഹണത്തിനുള്ള പുരസ്‌കാരം ലഭിച്ചത്. ലോല്‍ ക്രൗലിയാണ് പുരസ്‌കാരത്തിന് അര്‍ഹനായത്. ഇന്ത്യയ്ക്ക് പ്രതീക്ഷയുണ്ടായിരുന്നത് ലൈവ് ആക്ഷന്‍ ഷോര്‍ട്ട് ഫിലിം എന്ന വിഭാഗത്തിലായിരുന്നു. അനുജ എന്ന ചിത്രം നോമിനേറ്റ് ചെയ്യപ്പെട്ടിരുന്നു. എന്നാല്‍ ഐ ആം നോട്ട് എ റോബോട്ടിനാണ് പുരസ്‌കാരം ലഭിച്ചത്.
പുരസ്കാരങ്ങളുടെ പൂര്‍ണ വിവരം
മികച്ച സഹനടന്‍ – കീറൻ കുൽക്കിന്‍, ദ റിയല്‍ പെയിന്‍
മികച്ച ആനിമേറ്റഡ് ഫിലിം – ഫ്ലോ
മികച്ച ആനിമേറ്റഡ് ഷോര്‍ട്ട് ഫിലിം – ദ ഷാഡോ ഓഫ് സൈപ്രസ്
മികച്ച വസ്ത്രാലങ്കാരം – വിക്കെഡ്
ഒറിജിനല്‍ തിരക്കഥ – അനോറ, ഷോണ്‍ ബേക്കര്‍
മികച്ച അവലംബിത തിരക്കഥ – കോണ്‍ക്ലേവ്
മികച്ച മേയ്ക്കപ്പ് – ദ സബ്സ്റ്റന്‍സ്
മികച്ച എഡിറ്റര്‍ -അനോറ, ഷോണ്‍ ബേക്കര്‍
മികച്ച സഹനടി – സോയി സാൽഡാന, എമിലിയ പെരെസ്
മികച്ച പ്രൊഡക്ഷന്‍ ഡിസൈന്‍ – വിക്കെഡ്
മികച്ച ഗാനം – ‘എല്‍ മാല്‍’ – എമിലിയ പെരെസ്
മികച്ച ഡോക്യുമെന്‍ററി ഷോര്‍ട്ട് ഫിലിം -ദ ഓണ്‍ലി ഗേള്‍ ഇന്‍ ദ ഓര്‍കസ്ട്ര
മികച്ച ഡോക്യുമെന്‍ററി – നോ അതര്‍ ലാന്‍റ്
സൗണ്ട് ഡിസൈന്‍- ഡ്യൂണ്‍ പാര്‍ട്ട് 2
മികച്ച വിഷ്വല്‍ ഇഫക്ട്സ്- ഡ്യൂണ്‍ പാര്‍ട്ട് 2
മികച്ച ഷോര്‍ട്ട് ഫിലിം- ഐ ആം നോട്ട റോബോട്ട്
മികച്ച ഛായഗ്രഹണം -ലോല്‍ ക്രൗളി , ദ ബ്രൂട്ട്ലിസ്റ്റ്
മികച്ച വിദേശ ചിത്രം – ഐ ആം സ്റ്റില്‍ ഹീയര്‍
മികച്ച സംഗീതം – ദ ബ്രൂട്ട്ലിസ്റ്റ് , ഡാനിയല്‍ ബ്ലൂംബെര്‍ഗ്
മികച്ച നടന്‍- അഡ്രിയൻ ബ്രോഡി, ദി ബ്രൂട്ടലിസ്റ്റ്
മികച്ച സംവിധായകന്‍- ഷോണ്‍ ബേക്കര്‍, അനോറ
മികച്ച നടി – മൈക്കി മാഡിസണ്‍, അനോറ
മികച്ച ചിത്രം – അനോറ