Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

തുർക്കിയിൽ നിന്ന് വീണ്ടുമൊരു കുഞ്ഞു പുഞ്ചിരി; വെറും 10 ദിവസം പ്രായമുള്ള കുഞ്ഞിനെയും അമ്മയെയും 90 മണിക്കൂറുകള്‍ക്ക് ശേഷം കെട്ടിടാവശിഷ്ടങ്ങള്‍ക്കടിയില്‍ നിന്ന് രക്ഷപ്പെടുത്തി.


അങ്കാറ: നോക്കെത്താ ദൂരത്തോളം ദുരിതക്കാഴ്ച്ചകളാണെങ്കിലും ആശ്വാസം പകരുന്ന ചില വാര്‍ത്തകളും ഭൂകമ്പത്തില്‍ നാമാവശേഷമായ തുര്‍ക്കിയില്‍ നിന്നു വരുന്നുണ്ട്. വെറും 10 ദിവസം പ്രായമുള്ള കുഞ്ഞിനെയും അമ്മയെയും 90 മണിക്കൂറുകള്‍ക്ക് ശേഷം കെട്ടിടാവശിഷ്ടങ്ങള്‍ക്കടിയില്‍ നിന്ന് രക്ഷപ്പെടുത്തിയതാണ് ലോകത്തിന് പ്രതീക്ഷ പകരുന്നത്.

തുര്‍ക്കിയിലെ ഹതായ് പ്രവിശ്യയില്‍ തകര്‍ന്ന കെട്ടിടത്തിന്റെ അവശിഷ്ടങ്ങളില്‍ നിന്നാണ് കുഞ്ഞിനെ രക്ഷപ്പെടുത്തിയത്, യാഗിസ് ഉലാസ് എന്നാണു കുഞ്ഞിന് പേരിട്ടിരിക്കുന്നത്.

കുഞ്ഞിനെ പ്രാഥമിക ചികിത്സകള്‍ നല്‍കിയതിന് ശേഷം സമീപ പ്രദേശത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. 90 മണിക്കൂറുകള്‍ കെട്ടിട അവശിഷ്ടങ്ങള്‍ക്ക് ഇടയില്‍ കഴിഞ്ഞ അമ്മ തീര്‍ത്തും അവശനിലയിലായിരുന്നു. ഇവരെയും സമീപ പ്രദേശത്തുള്ള ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

കോണ്‍ക്രീറ്റ് സ്ലാബുകള്‍ക്ക് അടിയില്‍ നിന്ന് കുട്ടിയെ രക്ഷിക്കുമ്പോള്‍ അതു സന്തോഷത്തിന്റെ വലിയ നിമിഷങ്ങളാണു രക്ഷാപ്രവർത്തകർക്കു നൽകിയത്.
ഒരു ചെറിയ പുതപ്പിൽ കുഞ്ഞിനെ പൊതിഞ്ഞാണ് ആശുപത്രിയിൽ എത്തിച്ചത്. ഭൂകമ്പം നടന്ന് അഞ്ചാം ദിനമാണ് കുഞ്ഞിന്റെയും അമ്മയുടെയും അതിജീവനം.


Read Previous

കാനഡയ്ക്ക് മുകളിലും അജ്ഞാത വസ്തു: വെടിവെച്ചിട്ടെന്ന് ജസ്റ്റിന്‍ ട്രൂഡോ

Read Next

സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടംതിരിയുമ്പോഴും അദാനിക്കായി സംസ്ഥാന സര്‍ക്കാര്‍ 1850 കോടി കടമെടുക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »