Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഇറാനില്‍ വിലക്കയറ്റ വിരുദ്ധ പ്രക്ഷോഭം വ്യാപിക്കുന്നു, ആറ് മരണം; പ്രതിഷേധക്കാരെ വെടിവച്ചാല്‍ യുഎസ് ഇടപെടുമെന്ന് ട്രംപ്


വാഷിങ്ടന്‍: ഇറാനിലെ വിലക്കയറ്റ വിരുദ്ധപ്രക്ഷോഭത്തിനിടെ ആറ് പേര്‍ കൊല്ലപ്പെട്ടെന്ന റിപ്പോര്‍ട്ടു കള്‍ക്കിടെ വിഷയത്തില്‍ മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. സമാധാനപരമായി പ്രതിഷേധിക്കുന്നവര്‍ക്കു നേരേ അക്രമമോ വെടിവയ്‌പോ ഉണ്ടായാല്‍ യുഎസ് ഇടപെടുമെന്നാണ് ട്രംപിന്റെ നിലപാട്. ഇറാനിലെ പ്രതിഷേധം അഞ്ചാം ദിവസത്തിലേക്ക് കടക്കുന്നതിനിടെയാണ് ഇറാന് താക്കീതുമായി ട്രംപ് രംഗത്തെത്തിയിരിക്കുന്നത്. ട്രൂത്ത് സോഷ്യലിലാണ് ട്രംപിന്റെ പ്രതികരണം.

പാശ്ചാത്യ ഉപരോധം ഉണ്ടാക്കിയ സാമ്പത്തിക പ്രതിസന്ധിയാണ് ഇറാനില്‍ പ്രക്ഷോഭത്തിന് തുടക്ക മിട്ടത്. ഡിസംബറില്‍ നാണ്യപ്പെരുപ്പം 42.5 ശതമാനമായി ഉയര്‍ന്നതോടെ അവശ്യസാധനങ്ങള്‍ക്ക് ഉള്‍പ്പെ ടെ വലിയ തോതില്‍ വില ഉയര്‍ന്നിരുന്നു. കടകളടച്ച് വ്യാപാരികളാണ് പ്രതിഷേധത്തിനു തുടക്കമിട്ടത് വിദ്യാര്‍ഥികളും തെരുവിലിറങ്ങിയതോടെ പ്രക്ഷോഭം രാജ്യമാകെ പടരുകയായിരുന്നു. പ്രതിഷേധ ക്കാരുടെ കല്ലേറിയില്‍ 13 പൊലീസുകാര്‍ ഉള്‍പ്പെടെയുള്ള സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കു പരിക്കേറ്റതായി റിപ്പോര്‍ട്ടുകളുണ്ട്.

തലസ്ഥാനമായ ടെഹ്റാനിലെ ലോര്‍ഡെഗനിലും തെക്കന്‍ ഫാര്‍സ് പ്രവിശ്യയിലെ മാര്‍വ്ഡാഷിലും വ്യാഴാഴ്ച വലിയ പ്രതിഷേധങ്ങള്‍ അരങ്ങേറിയിട്ടുണ്ട്. രാജ്യത്തെ പുരോഹിത ഭരണാധികാരികള്‍ ക്കെതിരെ ആളുകള്‍ മുദ്രാവാക്യം വിളിച്ചു. ഇറാന്‍ പരമോന്നത നേതാവിന്റെ ഭരണം അവസാനി പ്പിക്കണമെന്നുള്‍പ്പെടെയുള്ള ആവശ്യങ്ങളും പ്രതിഷേധക്കാര്‍ ഉയര്‍ത്തുന്നു. പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ ബാങ്കുകള്‍, സ്‌കൂളുകള്‍, സര്‍വകലാശാലകള്‍, പൊതു സ്ഥാപനങ്ങള്‍ എന്നിവ അടച്ചുപൂട്ടുകയും ചെയ്തിട്ടുണ്ട്.


Read Previous

വടക്കാഞ്ചേരി കോഴ: ആരുമായും ഡീല്‍ ഇല്ല, വോട്ട് ചെയ്തത് അബദ്ധത്തിലെന്ന് ജാഫര്‍, അഭയം തേടി പൊലീസ് സ്റ്റേഷനില്‍

Read Next

എന്നെ ഞാനാക്കിയ എക്കാലത്തെയും കരുത്ത്; ദുഃഖത്തില്‍ പങ്കുചേര്‍ന്ന എല്ലാവര്‍ക്കും ഹൃദയപൂര്‍വം നന്ദി’; കുറിപ്പുമായി മോഹന്‍ലാല്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »