വാര്‍ത്തകളില്‍ വീണ്ടും ഇടം നേടി അനുഷ്‌ക ഷെട്ടി വിവാഹിതയാകുന്നു; വരന്‍ ദുബായ് സ്വദേശിയായ ബിസിനസുകാരന്‍!


തെന്നിന്ത്യന്‍ സിനിമയിലെ താരസുന്ദരിയാണ് അനുഷ്‌ക ഷെട്ടി. ബാഹുബലിയടക്കമുള്ള സിനിമകളി ലൂടെ തെലുങ്ക് സിനിമയിലെ സൂപ്പര്‍താരമായി മാറിയ അനുഷ്‌ക ആരാധകരുടെ പ്രിയങ്കരിയാണ്. കേരളത്തിലും അനുഷ്‌കയ്ക്ക് ധാരാളം ആരാധകരുണ്ട്.

സോഷ്യല്‍ മീഡിയയും ആരാധകരും പലപ്പോഴും അനുഷ്‌കയുടെ സ്വകാര്യ ജീവിതത്തിന് പിന്നാലെ പോകുന്നതും പതിവാണ്. നേരത്തെ ബാഹുബലി നായകന്‍ പ്രഭാസും അനുഷ്‌കയും തമ്മില്‍ പ്രണയ മാണെന്ന് പ്രചരണമുണ്ടായിരുന്നു. ഇരുവരേയും പല വേദികളും ഒരുമിച്ച് കണ്ടതായിരുന്നു ഇത്തര ത്തിലുള്ള അഭ്യൂഹങ്ങള്‍ക്ക് കാരണം. എന്നാല്‍ തങ്ങള്‍ പ്രണയത്തിലാണെന്നത് വ്യാജ വാര്‍ത്തയാ ണെന്ന് ഇരുവരും അപ്പോഴെല്ലാം തിരുത്തുകയായിരുന്നു.

ഇപ്പോഴിതാ അനുഷ്‌കയുടെ സ്വകാര്യ ജീവിതം വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. ഇത്തവണ അനുഷ്‌കയുടെ വിവാഹം ഉടനുണ്ടാകുമെന്നാണ് വാര്‍ത്തകള്‍ പ്രചരിക്കുന്നത്. ദുബായ് ആസ്ഥാന മായി പ്രവര്‍ത്തിക്കുന്ന ബിസിനസുകാരനുമായി അനുഷ്‌ക ഉടനെ കല്യാണം കഴിക്കുമെന്നാണ് പ്രചരണങ്ങള്‍. വരന് അനുഷ്‌കയേക്കാള്‍ പ്രായം കുറവാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

വാര്‍ത്തയോട് അനുഷ്‌ക ഉടനെ തന്നെ പ്രതികരിക്കുമെന്നും വ്യക്ത വരുത്തുമെന്നുമാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. സമാന്തയുടെ വിവിധ ഭാവങ്ങള്‍; സിമ്പിള്‍ ലുക്കില്‍ മനം കവര്‍ന്ന് താരസുന്ദരി നേരത്തെ ഒരു ക്രിക്കറ്റ് താരവുമായി പ്രണയത്തിലാണെന്നും വാര്‍ത്തകളുണ്ടായിരുന്നു. പിന്നീട് ഈ വാര്‍ത്ത നിഷേധിച്ച് അനുഷ്‌ക തന്നെ രംഗത്ത് എത്തുകയായിരുന്നു.

രാഘവേന്ദ്ര റാവുവിന്റെ മകനുമായും അനുഷ്‌കയെ ചിലര്‍ ചേര്‍ത്തുവച്ച് പ്രചരണം നടത്തിയി രുന്നു. എന്നാല്‍ അതും വ്യാജ വാര്‍ത്തയാണെന്ന് തെളിഞ്ഞു. പുതിയ പ്രചരണത്തിന് പിന്നിലെ സത്യാവസ്ഥ ഉടനെ തന്നെ അറിയാമെന്ന പ്രതീക്ഷയിലാണ് പ്രേക്ഷകര്‍.

നിശബ്ദമായിരുന്നു അനുഷ്‌കയുടെ അവസാനം റിലീസ് ചെയ്ത സിനിമ. ആര്‍ മാധവനും പ്രധാന വേഷത്തിലെത്തിയ ചിത്രം ശ്രദ്ദ നേടിയിരുന്നു. ജതി രത്‌നലു താരം നവീന്‍ പൊളിഷെട്ടിയോടൊപ്പമുള്ള സിനിമയാണ് അനുഷ്‌കയുടേതായി ഇനി പുറത്തിറങ്ങാനുള്ളത്. ചിത്രം അണിയറയില്‍ തയ്യാറെടു ക്കുകയാണ്.


Read Previous

സംഗീതസംവിധായകൻ അഫ‌്സൽ യൂസഫ് ഒരുക്കിയ പുതിയ സംഗീത ആൽബം ശ്രദ്ധേയമാകുന്നു.

Read Next

മിനി സ്ക്രീനില്‍ പൃഥ്വിരാജ് എത്തുന്നു ? റിയാലിറ്റി ഷോ അവതാരകനായിട്ടാണ് താരം എത്തുന്നത്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »