ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക് അധികാരമില്ല, ചെയര്മാന് കത്തയച്ച് മഹുവ
ദേശീയ അസംബ്ലി പിരിച്ചുവിട്ടതോടെ പാക്കിസ്ഥാനില്‍ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നു. ഇടക്കാല പ്രധാനമന്ത്രിയായി അന്‍വര്‍ ഉള്‍ ഹഖ് കാക്കറിനെ തിരഞ്ഞെ ടുത്തതായി ദേശീയ അസംബ്ലിയിലെ പ്രതിപക്ഷ നേതാവ് രാജ റിയാസ് അറിയിച്ചു. സ്ഥാനമൊഴിയുന്ന പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും രാജാ റിയാസും രണ്ട് റൗണ്ട് കൂടിയാലോചനകള്‍ നടത്തിയ ശേഷമാണ് തീരുമാനമെടുത്തത്.
ബലൂചിസ്ഥാന്‍ അവാമി പാര്‍ട്ടിയുമായി (ബിഎപി) ബന്ധമുള്ള സെനറ്റര്‍ അന്‍വര്‍-ഉല്‍-ഹഖ് കാക്കര്‍ ഈ വര്‍ഷാവസാനം പുതിയ തിരഞ്ഞെടുപ്പ് നടക്കുന്നത് വരെ കാവല്‍ സര്‍ക്കാരിനെ നയിക്കും.ഓഗസ്റ്റ് 9 ന് ആണ് ദേശീയ അസംബ്ലി പിരിച്ചുവിടാന്‍ പ്രധാന മന്ത്രി ഷെഹ്ബാസ് ഷെരീഫ് ശുപാര്‍ശ ചെയ്തത്.ഇത്തരമൊരു സാഹചര്യത്തില്‍ ഭരണഘടനയനുസരിച്ച് 90 ദിവസത്തിനുള്ളില്‍ അടുത്ത പൊതുതിരഞ്ഞെടുപ്പ് നടക്കും.
പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവന പ്രകാരം ഷെഹ്ബാസ് ഷെരീ ഫും രാജാ റിയാസും അന്‍വര്‍ ഉള്‍ ഹഖ് കാക്കറിനെ കാവല്‍ പ്രധാനമന്ത്രിയായി നിയമിക്കുന്നത് സംബന്ധിച്ച് പ്രസിഡന്റ് അല്‍വിക്ക് നിര്‍ദേശം അയച്ചിട്ടുണ്ട്.നേരത്തെ പ്രധാനമന്ത്രിയുടെ വസതിക്ക് പുറത്ത് വെച്ച് റിയാസ് ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു.
നേരത്തെ, ഇടക്കാല പ്രധാനമന്ത്രിയുടെ പേര് ശനിയാഴ്ചയോടെ തീരുമാനിക്കുമെന്ന് ഷഹബാസ് ഷെരീഫ് പറഞ്ഞിരുന്നു.ഓഗസ്റ്റ് 12-നകം ഇടക്കാല പ്രധാനമന്ത്രിയുടെ പേര് നിര്‍ദ്ദേശിക്കാന്‍ രാഷ്ട്രപതി തന്നോടും പ്രതിപക്ഷ നേതാവിനോടും (രാജ റിയാസ്) നിര്‍ദ്ദേശിച്ചെന്നാണ് അദ്ദേഹം പറഞ്ഞത്. ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കു ന്നതിന് മുമ്പ് സഖ്യകക്ഷികളെ വിശ്വാസത്തിലെടുക്കുമെന്നും അദ്ദേഹം അറിയിച്ചിരുന്നു.
ആര്‍ട്ടിക്കിള്‍ 224 എ പ്രകാരം ദേശീയ അസംബ്ലി പിരിച്ചുവിട്ട് മൂന്ന് ദിവസത്തിനകം ഇടക്കാല പ്രധാനമന്ത്രിയുടെ പേര് നിര്‍ദ്ദേശിക്കണമെന്ന് പ്രസിഡന്റ് ആരിഫ് അല്‍വി അയച്ച കത്തില്‍ അറിയിച്ചിരുന്നു.അതേസമയം പാക് പാര്‍ലമെന്റിന്റെ അധോസഭ യായ ദേശീയ അസംബ്ലി പിരിച്ചുവിട്ട് കാവല്‍ പ്രധാനമന്ത്രിയെ നിയമിക്കുന്നതിന് ഭരണഘടനയില്‍ എട്ട് ദിവസത്തെ സമയമുണ്ടെന്നായിരുന്നു ഷെരീഫ് പ്രതികരിച്ചത്. ഭരണഘടനയനുസരിച്ച്, പ്രധാനമന്ത്രിക്കും ദേശീയ അസംബ്ലിയില്‍ നിന്ന് പുറത്തു പോകുന്ന പ്രതിപക്ഷ നേതാവിനും ഇടക്കാല പ്രധാനമന്ത്രിയെ തീരുമാനിക്കാന്‍ മൂന്ന് ദിവസത്തെയും സമയമുണ്ട്.
ഇരുവര്‍ക്കും ഏതെങ്കിലും പേരില്‍ യോജിപ്പില്ലെങ്കില്‍ വിഷയം പാര്‍ലമെന്ററി സമിതിക്ക് വിടാനായിരുന്നു തീരുമാനം.കമ്മിറ്റി തീരുമാനമെടുത്തില്ലെങ്കില്‍, കമ്മീഷനുമായി പങ്കിടുന്ന പേരുകളുടെ പട്ടികയില്‍ നിന്ന് ഒരു താല്‍ക്കാലിക പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കാന്‍ പാകിസ്ഥാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് രണ്ട് ദിവസത്തെ സമയം ലഭിക്കും.