ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

മനുഷ്യന് ചെറിയ ഒരു കാല്‍വെയ്‌പ്, മാനവരാശിക്കോ ഒരു കുതിച്ചുചാട്ടം’ ആദ്യമായി ചന്ദ്രനില്‍ കാല്‍തൊട്ട ശേഷം നീല്‍ ആംസ്ട്രോങ് പറഞ്ഞ വാക്കുകള്‍. മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ ഇറങ്ങിയിട്ട് നാളേയ്ക്ക് 56 വർഷം തികയുകയാണ്. ഈ നാഴികക്കല്ലിൻ്റെ ഓർമക്കായാണ് ചാന്ദ്രദിനം ആചരിക്കുന്നത്. അപ്പോളോ 11 ദൗത്യത്തിലൂടെ നീൽ ആംസ്ട്രോങ്ങ്, ബസ് ആൽഡ്രിൻ എന്നിവർ ചന്ദ്രനിൽ ഇറങ്ങി ചരിത്രം സൃഷ്‌ടിച്ചു. മനുഷ്യൻ്റെ ബഹിരാകാശ പര്യവേക്ഷണത്തിലെ ഒരു സുപ്രധാന ചുവടുവപ്പായി രുന്നു അപ്പോളോ 11 ദൗത്യം.
നീൽ ആംസ്ടോങ്, ബസ് ആൽഡ്രിൻ എന്നിവർ ചന്ദ്രോപരിതലത്തിലേക്ക് കാലെടുത്തുവച്ച ഈ ദിവസം മനുഷ്യൻ്റെ ബഹിരാകാശ ഗവേഷണ നേട്ടങ്ങളെയും ചന്ദ്രനിലെ ശാസ്ത്രീയ പര്യവേക്ഷണങ്ങളെയും അനുസ്‌മരിക്കുന്നു. ബഹിരാകാശ പര്യവേക്ഷണത്തെക്കുറിച്ചും, സുസ്ഥിരമായ ചന്ദ്രോപരിതലത്തെ കുറിച്ചും അവബോധം വളർത്തുകയുമാണ് ഈ ദിനത്തിൻ്റെ ലക്ഷ്യം. ഐക്യരാഷ്‌ട്രസഭ പൊതുസഭ യാണ് എല്ലാക്കൊല്ലവും ജൂലൈ 20 രാജ്യാന്തര ചാന്ദ്രദിനമായി ആഘോഷിക്കാന്‍ തീരുമാനിച്ചത്. 2021ല്‍ ബഹിരാകാശത്തിന് വെളിയില്‍ സമാധാനപരമായി പ്രവര്‍ത്തിക്കാന്‍ 76ല്‍ 76 വോട്ടും നേടിയാണ് ഇതിനുള്ള പ്രമേയം സഭ പാസാക്കിയത്.
1971-ൽ, മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയതിൻ്റെ വാർഷികത്തോടനുബന്ധിച്ച്, അമേരിക്ക യുടെ 37-ാമത് പ്രസിഡൻ്റ് റിച്ചാർഡ് നിക്‌സൺ ജൂലൈ 20 ദേശീയ ചാന്ദ്രദിനമായി പ്രഖ്യാപിക്കുന്നത്. മിഷിഗൺ സ്വദേശിയായ അദ്ദേഹം 50 സംസ്ഥാനങ്ങളിലെയും ഗവർണർമാർക്കും കോൺഗ്രസ് അംഗങ്ങ ൾക്കും ദേശീയ ചാന്ദ്രദിനം ആചരിക്കാൻ ആവശ്യപ്പെട്ടുകൊണ്ട് കത്തെഴുതി. 1975 ജൂലൈ ആയപ്പോഴേ ക്കും 12 സംസ്ഥാനങ്ങൾ ചാന്ദ്രദിനം ആചരിക്കാൻ തയ്യാറായി.
ദേശീയ ചാന്ദ്രദിനത്തിൻ്റെ ആധുനിക കാലത്തെ മറ്റൊരു പിന്തുണക്കാരൻ ജ്യോതിശാസ്ത്രജ്ഞനായ ജെയിംസ് ജെ. മുള്ളാനിയാണ്. പിറ്റ്സ്ബർഗിലെ യഥാർത്ഥ ബുൾ പ്ലാനറ്റോറിയത്തിലെ പ്രദർശനങ്ങളുടെ യും ജ്യോതിശാസ്ത്രത്തിൻ്റെയും മുൻ ക്യൂറേറ്റർ എന്ന നിലയിൽ, മുള്ളനി ഒരു ദൗത്യത്തിലാണ്. അദ്ദേഹം പറയുന്നു, “കലണ്ടറിൽ ഒരു കൊളംബസ് ദിനമുണ്ടെങ്കിൽ, തീർച്ചയായും ഒരു ചാന്ദ്ര ദിനം ഉണ്ടായിരിക്കണം!”
ആദ്യ കാൽവെപ്പ്
തങ്ങള്‍ കാലുകുത്തിയ സ്ഥലത്തിന് ‘പ്രശാന്തതയുടെ തീരം’ എന്നാണ് ഇവര്‍ പേര് നല്‍കിയത്. ബഹിരാ കാശ യാത്രാ ചരിത്രത്തിലെ തന്നെ ഒരു പുതിയ അധ്യായത്തിന് ഇവിടെ തുടക്കമാവുകയായിരുന്നു. ആദ്യം ചന്ദ്രനില്‍ ഇറങ്ങി നടന്നത് നീല്‍ ആംസ്ട്രോങ് ആണ്.
പിന്നാലെ എഡ്വിന്‍ ആല്‍ഡ്രിനും ചന്ദ്രനില്‍ ഇറങ്ങി. ദൗത്യത്തിന് ഇവരെ സഹായിച്ച ലൂണാര്‍ മൊഡ്യൂള്‍ ഈഗിള്‍ സ്പേസ്ക്രാഫ്‌റ്റ് നിയന്ത്രിക്കാനുള്ള ദൗത്യമായിരുന്നു കോളിന്‍സിനുണ്ടായിരുന്നത്. ചന്ദ്രനില്‍ ഇറങ്ങി ആറ് മണിക്കൂറിന് ശേഷമായിരുന്നു ചന്ദ്ര പ്രതലത്തിലേക്ക് നീല്‍ ആംസ്‌ട്രോങ് കാല് കുത്തിയത്.
ബഹിരാകാശ പേടകത്തിന് പുറത്ത് രണ്ടരമണിക്കൂറോളം സമയം ചെലവഴിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഇതിന് പുറകെ ചന്ദ്രോപരിതലത്തിലേക്ക് എഡ്വിൻ ആല്‍ഡ്രിൻ ഇറങ്ങി. 21 മണിക്കൂറിലധികം നേരം ചന്ദ്രോപരിതലത്തില്‍ ‘ട്രാൻക്വിലിറ്റി ബേസ്’ എന്ന സ്ഥലത്ത് സമയം ചെലവഴിച്ചു. ഇരുവരും ചേര്‍ന്ന് 21.5 കിലോഗ്രാം ചാന്ദ്രവസ്‌തുക്കളും ശേഖരിച്ചിരുന്നു. ചരിത്രനേട്ടം സാധ്യമാക്കിയതിന് പിന്നാലെ ജൂലൈ 24നായിരുന്നു ഭൂമിയിലേക്കുള്ള ഇവരുടെ മടക്കം.
ചന്ദ്രനിലെത്തിയത് എത്രതവണ?
ആറ് പേരെയാണ് ഇതുവരെ നാസ ചന്ദ്രനിലേക്ക് അയച്ചത്. ഇതെല്ലാം അപ്പോളോ ദൗത്യത്തിലൂടെ തന്നെ ആയിരുന്നു. 1961നും 1972നുമിടയിലാണ് ഈ ദൗത്യങ്ങള്‍ എല്ലാം നടന്നത്. അപ്പോളോ പതിനൊന്നില്‍ നീല്‍ ആംസ്ട്രോങ്ങിനെയും എഡ്വിന്‍ ആല്‍ഡ്രിനെയും 1969 ജൂലൈ 20ന് ചന്ദ്രനില്‍ എത്തിച്ച ശേഷം അഞ്ച് ചാന്ദ്ര ദൗത്യങ്ങള്‍ കൂടി അമേരിക്ക നടത്തി. 1972 വരെയുള്ള കാലത്താണ് ഇത് നടന്നത്. 12 മനുഷ്യര്‍ ചന്ദ്രോപരിതലത്തില്‍ നടന്നു.
ഇന്ത്യയുടെ നേട്ട പട്ടിക
2023 ജൂലൈ പതിനാലിന് ചന്ദ്രയാന്‍ മൂന്ന് ദൗത്യം ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയിലുള്ള സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ നിന്ന് ഐഎസ്ആര്‍ഒ വിജയകരമായി വിക്ഷേപിച്ചു. ചന്ദ്രന്‍റെ ദക്ഷിണ ധ്രുവത്തില്‍ വിജയകരമായി ഇറങ്ങിയ രാജ്യമെന്ന ഖ്യാതി ഇതോടെ ഇന്ത്യ സ്വന്തമാക്കി. ചന്ദ്രയാന്‍-3 ദൗത്യം ചന്ദ്രന്‍റെ ദക്ഷിണധ്രുവത്തിന് സമീപമാണ് ഇറങ്ങിയത്. 2023 ഓഗസ്റ്റ് 23നായിരുന്നു ഈ ചരിത്ര നേട്ടം. ചന്ദ്രന്‍റെ ദക്ഷിണ ധ്രുവത്തില്‍ നിന്ന് കേവലം 300 കിലോമീറ്റര്‍ മാത്രം അകലെയുള്ള മാലാപെര്‍ത്ത് എന്ന ഗര്‍ത്തത്തിന് സമീപമായിരുന്നു ലാൻഡിങ്.
