അറേബ്യന്‍ രാവ്’ സാംറ്റ ആറാമത് വാര്‍ഷികം ആഘോഷിച്ചു.


റിയാദ്. സൗദി അറേബ്യയിലെ ട്രെയിലർഡ്രൈവർമാരുടെ കൂട്ടായ്മയായ സാംറ്റ ആറാം വാർഷികം ആഘോഷിച്ചു. എക്സിറ്റ് 18ലെ വലീദ് ഓഡിറ്റോറിയത്തിൽവെച്ചു ജൂൺ 19, ന് നടന്ന വാർഷികാഘോഷം ശിഹാബ് കൊട്ടുകാട് ഉത്‌ഘാടനം ചെയ്തു. സാംറ്റ പ്രസിഡണ്ട് നൗഷാദ് ബാബു സാംസ്ക്കാരിക ചടങ്ങിന് അധ്യക്ഷതവഹിച്ചു .

സാംറ്റ ആറാംവാർഷിക ആഘോഷം സാമുഹ്യപ്രവർത്തകൻ ശിഹാബ് കൊട്ടുക്കാട് ഉത്ഘാടനം ചെയ്യുന്നു

ചടങ്ങിൽ ഭാവിതല മുറയ്ക്ക് വേണ്ടി സാംറ്റയുടെ പ്രവർത്തനം ഓൺലൈൻ ആക്കു ന്നതിന്റെ ഭാഗമായി വെബ് സൈറ്റ്‌ ഉത്‌ഘാടനം ചെയ്തു . മാധ്യമ പ്രവർത്തകൻ ഷംനാദ് കരുനാഗപ്പള്ളി വെബ്സൈറ്റ് ഉത്‌ഘാടനം ചെയ്തു സംസാരിച്ചു. തുടർന്ന് ആശംസകൾ നേർന്ന് . മാധ്യമ പ്രവർത്തകൻ ജയൻ കൊടുങ്ങല്ലൂർ. സലിം അർത്തിൽ. സുധീർ കുമ്മിൾ. ഗഫൂർ കൊയിലാണ്ടി. അസ്‌ലം പാലത്ത്. അൽത്താഫ്. സൗദി പൗരനായ ഫഹദ്ഇബ്ൻ അബ്ദുൽ അസീസ് എന്നിവർ സംസാരിച്ചു.

ചടങ്ങിൽ പ്രവാസം മതിയാക്കി നാട്ടിലേക്കു പോകുന്ന സാംറ്റ അംഗമായ സുനിൽ തിരുവനന്തപുരത്തെയും . സൗദി റോയൽ ഫാമിലി അംഗമായ ഫഹദ് ഇബ്ൻ അബ്ദുൽ അസീസിനെയും . സൗദി പോലീസ് ഉദ്യോഗസ്ഥനായ സൽമാൻഇബ്ൻ ഇബ്രാഹി മിനെയും പൊന്നാട ചാർത്തി ആദരിച്ചു.

സാമൂഹ്യ പ്രവർത്തകൻ അയ്യൂബ് കരൂപ്പടന്ന ആമുഖപ്രസംഗം നടത്തി. കമാൽ കോട്ടക്കൽ സ്വാഗതവും. റഷീദ് കോഴിക്കോട് നന്ദിയും പറഞ്ഞു. തുടർന്ന് നടന്ന കലാപരിപാടികൾക്ക് സത്താർ മാവൂർ നേതൃത്വം നൽകി . നൈസിയ നാസ്സർ .അവതാരികയായിരുന്നു സിദ്ദിക്ക് കോട്ടക്കൽ. സലാം കൂരാച്ചുണ്ട്. ഷിബു നിലമ്പൂർ. മുസ്തഫ വൈലത്തൂർ. മനോജ് കൊല്ലം എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.


Read Previous

ഹൈക്കോടതി ഉത്തരവ് പരിശോധിച്ചിട്ടുണ്ടാകില്ല’; ടിപി കേസ് പ്രതികളെ വിട്ടയക്കില്ലെന്ന് ജയില്‍ മേധാവി

Read Next

ഒരു വർഷം നീണ്ടുനിൽക്കുന്ന കെ എം സി സി ശാക്‌തീകരണ ക്യാമ്പയിൻ, ലോഗോ പ്രകാശനം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »