ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക് അധികാരമില്ല, ചെയര്‍മാന് കത്തയച്ച് മഹുവ
സ്ഥലപരിമിതിയുള്ളവര്‍ക്ക് അടുക്കളത്തോട്ടവും ടെറസ് കൃഷിയും ഒരുക്കാനുള്ള ഏറ്റവും മികച്ച മാര്‍ഗമാണ് ഗ്രോബാഗുകള്‍. മിക്ക പച്ചക്കറികളും ഗ്രോ ബാഗില്‍ നട്ടാൽ നന്നായി വിളയും. ഗ്രോ ബാഗില്‍ കൃഷി ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ അറിയാം.
പോട്ടിംഗ് മിശ്രിതം നിറയ്‌ക്കുന്ന പ്രക്രിയ മുതല്‍ ശ്രദ്ധിച്ചാല്‍ ഗ്രോബാഗിലെ പച്ചക്കറി കൃഷി വിജയിപ്പിക്കാം. വളക്കൂറുള്ള ചുവന്ന മണ്ണ്, മണല്‍, ചാണകപ്പൊടി അതല്ലെങ്കിൽ കമ്പോസ്റ്റ് എന്നിവ 1:1:1 എന്ന അനുപാതത്തില്‍ കലര്‍ത്തിയാണ് പോട്ടിംഗ് മിശ്രിതം ഒരുക്കേണ്ടത്. മണലിന് പകരം ഉമി കരിച്ചതായാല്‍ കൂടുതൽ ഗുണം ചെയ്യും. മണ്ണിന്റെ പുളി രസം ഇല്ലാതാക്കാൻ 100ഗ്രാം കുമ്മായം കൂടി ഓരോ ഗ്രോബാഗിലും ചേര്‍ക്കണം.
ഈ രീതിയില്‍ തയ്യാറാക്കിയ മിശ്രിതം ഗ്രോബാഗിന്റെ മുക്കാല്‍ ഭാഗത്തോളം മാത്രമേ നിറയ്‌ക്കാൻ പാടുള്ളു. 40 സെന്റീമീറ്റര്‍ നീളവും 24 സെന്റീമീറ്റര്‍ വീതം വീതിയും ഉയരവുമുള്ള ഗ്രോബാഗാണ് പച്ചക്കറി കൃഷിക്ക് ഏറ്റവും ഉത്തമം. ഇനി പച്ചക്കറിയെ രോഗങ്ങളില്‍ നിന്നും പ്രതിരോധിക്കാനായി ഓരോ ബാഗിലും 50ഗ്രാം ട്രൈക്കോഡെര്‍മ്മ എന്ന മിത്രകുമിള്‍ ചേർത്ത് കൊടുക്കണം. ഇടയ്‌ക്ക് നനച്ച് കൊടുത്ത് ഇളക്കി രണ്ടാഴ്‌ച്ച തണലില്‍ വച്ചതിന് ശേഷം മാത്രമേ പച്ചക്കറി കൃഷിക്ക് രംഗം ഉണരൂ.
പച്ചക്കറി വിത്ത് ആറ് മണിക്കൂര്‍ നേരം കുതിര്‍ത്തുവച്ചതിന് ശേഷം നടണം. 25ഗ്രാം സ്യൂഡോമോണസ് 75മില്ലി വെള്ളത്തില്‍ കലക്കിയ ലായനിയാണ് വിത്ത് മുക്കാന്‍ ഒരുക്കേണ്ടത്. ഗ്രോബാഗിലാണെങ്കിലും പച്ചക്കറി വിത്തുകള്‍ ഒരുപാട് ആഴത്തില്‍ നാടാൻ പാടില്ല. വിത്തിന് പകരം തൈയാണ് തെരഞ്ഞെടുക്കുന്നതെങ്കില്‍ പ്രോട്രേയുടെ അടിവശം അമര്‍ത്തി തൈകള്‍ പുറത്തെടുത്ത് ഗ്രോബാഗില്‍ ചെറിയ കുഴികള്‍ നിർമ്മിച്ച ശേഷമേ നടാവൂ. ആദ്യത്തെ രണ്ടാഴ്‌ച്ച തണലില്‍ വച്ച് രാവിലേയും വൈകുന്നേരവും നനച്ചുകൊടുക്കണം.